എ.ഐ.വൈ.എഫ് ഗാന്ധി സ്മൃതി “രക്ത സാക്ഷ്യം” സംഘടിപ്പിച്ചു

കൽപറ്റ: മതനിരപേക്ഷ ഇന്ത്യ ഇടതുപക്ഷ കേരളം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ഗാന്ധി രക്തസാക്ഷി ദിനത്തിൽ ജില്ലയിലെ വിവിധ മണ്ഡലം കേന്ദ്രങ്ങളിൽ ” രക്ത സാക്ഷ്യം” ക്യാമ്പയിൻ സംഘടിപ്പിച്ചു. കൽപറ്റ മണ്ഡലത്തിൽ എഐഎസ്എഫ് മുൻ സംസ്ഥാന പ്രസിഡന്റ് വി. വിനിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജെസ്മൽ അമീർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മെജോ ജോൺ സ്വാഗതം…

കളിസ്ഥലം കെട്ടിട നിർമാണത്തിന്: ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം.

സെൻ്റ്മേരീസ് ഹെലിപാഡിൻ്റെ തൊട്ട് താഴെയുള്ള  അറുപത് വർഷത്തിലേറെയായിട്ടുള്ള കളിസ്ഥലം മറ്റുവകുപ്പുകൾക്ക് കെട്ടിട നിർമാണത്തിന് വേണ്ടി ഉത്തരവിറക്കിയ റവന്യുവകുപ്പിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് , ആ സ്ഥലം കളിസ്ഥലമായി നിലനിർത്തണമെന്ന് അപേക്ഷിച്ചുകൊണ്ട് ബഹുമാനപ്പെട്ട ജില്ലാകളക്ടർക്ക് നിവേദനം നൽകി. കൂടാതെ ഈ കളിസ്ഥലം സുൽത്താൻബത്തേരി മുൻസിപ്പാലിറ്റി ഏറ്റെടുത്ത് കളിസ്ഥലമായി നിലനിറുത്തുന്നതിന് വേണ്ട നടപടികൾ  ചെയ്യണമെന്നും വേഗത്തിലാക്കണമെന്നും അപേക്ഷിച്ചുകൊണ്ട് സുൽത്താൻബത്തേരി മുൻസിപ്പാലിറ്റി…

വയനാട് മെഡിക്കൽ കോളേജ്: ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം സായാഹ്ന ധർണ്ണയും റാലിയും നടത്തി

യു.കെ.എം.എസ് സായാഹ്ന  ധർണ്ണയും  റാലിയും നടത്തി മാനന്തവാടി:   വയനാട് ജില്ലയിൽ  മെഡിക്കൽ കോളേജ് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഉത്തരകേരള മലയൻ സമുദായോദ്ധാരണ സംഘം (UKM SS ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി ടൗണിൽ റാലിയും  സായാഹ്ന ധർണ്ണയും നടത്തി.    ധർണ്ണ സംഘടനയുടെ സംസ്ഥാന ജോ: സെക്രട്ടറി   ബി.പ്രദീപ് വയനാട് ഉത്ഘാടനം…

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സീനിയർ ക്ലർക്കായിരുന്ന കമ്മന മാരികുടിയിൽ എം.പി പൈലി (ജോയ്സ് 55) കുഴഞ്ഞ് വീണ് മരിച്ചു.

വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് സീനിയർ ക്ലർക്കായിരുന്ന മാനന്തവാടി കമ്മന മാരികുടിയിൽ എം.പി പൈലി (ജോയ്സ് 55) നിര്യാതനായി. ഉദരരോഗം നിമിത്തമായിരുന്നു മരണം. . വീട്ടിൽ വെച്ച് കുഴഞ്ഞു വീണ അദ്ദേഹത്തെ ജില്ലാശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. ഭാര്യ: സുജ. മക്കൾ: അനിൽ ജോയ്സ്, നവീൻ ജോയ്സ്

കുഷ്ഠരോഗ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം നടത്തി.

ദേശീയ കുഷ്ഠരോഗ ദിനാചരണം ജില്ലാതല ഉദ്‌ഘാടനം മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ. ആർ.രേണുക നിര്‍വഹിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്ത്അംഗംജോബിഷ് കുര്യൻ അധ്യക്ഷത  വഹിച്ചു. ഡി .പി. എം.ഡോ അഭിലാഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോ ആൻസി, ഡോ. അഭിലാഷ്, ഡോ.ഷാഹിദ്, ഡോ.ഷിജിൻ, മാസ് മീഡിയ ഓഫീസർ ഇബ്രാഹിം, മറ്റ് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ആശ പ്രവർത്തകർ…

മോദി രാജ്യത്തെ കുത്തകകൾക്ക് തീരെഴുതി: സി.കെ. സുബൈർ

കൽപ്പറ്റ: എൻപത്തിയാറ് ശതമാനം വരുന്ന രാജ്യത്തെ കർഷകരോട് മുഖം തിരിക്കുന്ന മോദി സർക്കാർ കുറഞ്ഞ ശതമാനം വരുന്ന കുത്തക മുതലാളിമാർക്ക് രാജ്യത്തെ തീരെഴുതി കൊടുത്തിരിക്കയാണ് പുതിയ കാർഷിക നിയമത്തിലൂടെ ചെയ്തിരിക്കുന്ന തെന്ന് മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി സി.കെ. സുബൈർ പ്രസ്താവിച്ചു. ഇന്ത്യയിലെ ഭരണകൂടം ജനവിരുദ്ധമാണ്. റിപ്പബ്ലിക്ദിനത്തിൽ ഇന്ത്യയിലെ ജനം വീക്ഷിച്ചത് റിപ്പബ്ളിക്…

ശമ്പള പരിഷ്കരണ കമ്മീഷൻ റിപ്പോര്‍ട്ടിലെ അവഗണന: കൃഷി ഉദ്യോഗസ്ഥരുടെ സംഘടന പ്രതിഷേധിച്ചു.

ശമ്പള പരിഷ്കരണ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കൃഷി ഉദ്യോഗസ്ഥരെ പൂര്‍ണ്ണമായും അവഗണിച്ച സംഭവത്തെ തുടര്‍ന്ന് കൃഷി ഓഫീസര്‍മാരുടെ സംഘടനയായ എ.ഒ.ഏ.ഒ.കെ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥര്‍ തലസ്ഥാന നഗരത്തെ സെക്രട്ടറിയേറ്റുനുമുന്നില്‍ സമ്പള പരിഷ്കരണ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റ പ്രത്യേക പരാമര്‍ശം ഉള്‍പ്പെടുന്ന പേജുകള്‍ കത്തിച്ചുകൊണ്ട് പ്രതിഷേധിച്ചു. അസ്സോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഷാജി…

റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടാനുള്ള നടപടി ജില്ലയിലെ ടൂറിസം മേഖലയെ തകര്‍ക്കും; കേരള കോണ്‍ഗ്രസ് (ജേക്കബ്)

കല്‍പ്പറ്റ: ജില്ലയിലെ റിസോര്‍ട്ടുകള്‍ അടച്ചുപൂട്ടാനുള്ള വനം വകുപ്പിന്റെ നീക്കം വയനാട് ടൂറിസം മേഖലയെ തകര്‍ക്കുമെന്നും നൂറുകണക്കിന് ആളുകള്‍ തൊഴില്‍ രഹിതര്‍ ആകുമെന്നും കേരള കോണ്‍ഗ്രസ് (ജേക്കബ്) ജില്ലാ ജനറല്‍ ബോഡി യോഗത്തില്‍ അറിയിച്ചു. വയനാട്ടില്‍ വനത്തോട് ചേര്‍ന്നുള്ള റിസോര്‍ട്ടുകളും ഹോംസ്‌റ്റേയും വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ജില്ലയില്‍ ഏകദേശം രണ്ടായിരത്തോളം സ്ഥാപനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. സകല നിയമങ്ങളും…

പുതുശേരിക്കടവ് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ്മപെരുന്നാൾ ആചരിച്ചു

പുതുശേരിക്കടവ് പള്ളിയിൽ പെരുന്നാൾ പടിഞ്ഞാറത്തറ: പുതുശേരിക്കടവ് സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ്മപെരുന്നാൾ ആചരിച്ചു. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടി ഉയർത്തി. മൂന്നിൻമേൽ കുർബ്ബാനക്ക് ഫാ. അബ്രഹാം വല്ലത്തുകാരൻ, ഫാ. ഷിൻസൺ മത്തോക്കിൽ, ഫാ.എൽദോ മനയത്ത് കർമികത്വം വഹിച്ചു. സണ്ടേസ്കൂൾ വാർഷികവും മുൻ വികാരിമാരെ ആദരിക്കലും നടന്നു. ട്രസ്റ്റി കെ.വി…

വയനാട്ടിൽ 548 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (30.1.21) പുതുതായി നിരീക്ഷണത്തിലായത് 548 പേരാണ്. 380 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7387 പേര്‍. ഇന്ന് പുതുതായി 38 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1460 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 253825 സാമ്പിളുകളില്‍ 252779 പേരുടെ ഫലം ലഭിച്ചു. ഇതില്‍…