യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷിക്കപ്പെടുന്നതിനാവശ്യനിയമ നിർമ്മാണം നടത്തണം :മലബാർ ഭദ്രാസനം

തിരുവനന്തപുരം യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ സമരം ഏഴാം ദിവസം പിന്നിട്ടു.  യാക്കോബായ -ഓർത്തഡോക്‌സ്‌ സഭാ തർക്കം ഇടവകകളിൽ ഹിതപരിശോധന നടത്തി മലബാർ മോഡലിൽ പരിഹരിക്കുക, തങ്ങൾ പടുത്തുയർത്തിയ ദൈവാലയങ്ങൾ വിശ്വാസികൾക്ക് ആരാധന സ്വാതന്ത്ര്യം ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുള്ള അനിശ്ചിത കാല സമരത്തി ന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.  സമരസമിതി  ജനറൽ കൺവീനർ തോമസ്…

മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണം – വയനാട് മെഡിക്കൽ കോളേജ് വികസന സമിതി .

വയനാട് മെഡിക്കൽ കോളേജ് താല്ക്കാലികമായി ഗവ: ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണം – വയനാട് മെഡിക്കൽ കോളേജ് വികസന സമിതി .                                      വർഷങ്ങളായി വയനാട്ടിലെ ജനങ്ങൾ കാത്തിരിക്കുന്ന ഗവ: മെഡിക്കൽ…

വയനാട് മെഡിക്കൽ കോളേജ്:ഇടത് സർക്കാർ നിരന്തരമായി വഞ്ചിക്കുന്നു

കൽപ്പറ്റ:കഴിഞ്ഞ യുഡിഎഫ് സർക്കാരാണ് മെഡിക്കൽ കോളേജ് എന്ന സ്വപ്നം വയനാട്ടുകാർക്ക് നൽകിയത്.ആരോഗ്യ മേഖലയിൽ  പതിറ്റാണ്ടുകളായി ജില്ലാ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരമയാണ് ഉമ്മൻ ചാണ്ടി സർക്കാർ മെഡിക്കൽ കോളേജ്  പ്രഖ്യാപിച്ചത്.തിരഞ്ഞെടുപ്പ് സമയത്തും തുടർന്ന് അധികാരത്തിൽ വന്ന ശേഷവും കൽപ്പറ്റ എംഎൽഎ സികെ രവീന്ദ്രനും മുഖ്യമന്ത്രിയും യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കുമെന്ന് പറഞ്ഞു നിരന്തരം സ്ഥലവും പദ്ധതിയിലും മറ്റം വരുത്തി വയനാടൻ…

അവിവാഹിത അമ്മമാർക്കുള്ള ‘സ്‌നേഹ സ്പര്‍ശം’ പദ്ധതിയ്ക്ക് 3.03 കോടി രൂപയുടെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച സാമൂഹ്യനീതി വകുപ്പ് സാമൂഹ്യ സുരക്ഷ മിഷന്റെ സ്‌നേഹ സ്പര്‍ശം പദ്ധതിക്ക് ധനകാര്യ വകുപ്പ് 3,03,48,000 രൂപയുടെ അനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ചൂഷണത്തിന് വിധേയരായി അവിവാഹിത അവസ്ഥയില്‍ അമ്മമാരാകുന്നവര്‍ക്ക് ദൈനംദിന ജീവിതത്തിന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കി പുനരധിവസിപ്പിക്കുക എന്ന…

സർക്കാർ തിയറ്ററുകളിൽ പ്രദർശനം അടുത്ത ആഴ്ച മുതൽ

തിരുവനന്തപുരം: സ്വകാര്യ സിനിമാ തിയറ്ററുകൾ തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുമ്പോൾ സിനിമാപ്രദർശനത്തിനൊരുങ്ങി സർക്കാർ തിയറ്ററുകൾ. അടുത്ത ആഴ്ച മുതൽ സമാന്തര സിനിമകളോടെ സർക്കാർ തിയേറ്ററുകൾ തുറക്കും.  തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഞായറാഴ്ച മുതൽ സിനിമാപ്രദർശനം തുടങ്ങാനാണ് തീരുമാനം.  കൊവിഡ് നിയന്ത്രണങ്ങളോടെ തിയറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയെങ്കിലും ഉടൻ തുറക്കേണ്ടതില്ലെന്നാണ് ഫിലിംചേംബർ തീരുമാനം. സർക്കാർ…

മഴക്ക് സാധ്യത: 10 ജില്ലകളിൽ യെല്ലോ അലേർട്ട്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം   *കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത-  ഇടുക്കി,കൊല്ലം,പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ്   ജില്ലകളിൽ  യെല്ലോ അലേർട്ട്* *2021 ജനുവരി 7  : കൊല്ലം,പത്തനംതിട്ട, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്*   *2021 ജനുവരി 8 …

കാണിക്കവഞ്ചിയിൽ മോഷണശ്രമം

മാനന്തവാടി – ക്ഷേത്ര കാണിക്കവഞ്ചിയിൽ മോഷണശ്രമം. ഒഴക്കോടി ശ്രീകൃഷ്ണ ക്ഷേത്രത്തിൻ്റെ ഭാഗമായി ഒഴക്കോടി നാഷണൽ എൽ.പി.സ്ക്കൂളിന് സമീപം റോഡരികിൽ സ്ഥാപിച്ച കാണിക്കവഞ്ചിയുടെ പൂട്ടാണ് തകർത്തത്.വ്യത്യസ്ത സ്ഥലങ്ങിലായി രണ്ട് പുട്ടുകളുണ്ടായിരുന്നു ഇതിൽ ഒരു പൂട്ട് മാത്രമാണ് തകർക്കാനായത്. അതു കൊണ്ട് പണം നഷ്ടപ്പെട്ടിട്ടില്ല. വ്യാഴാഴ്ച രാവിലെയാണ് മോഷണശ്രമം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. ക്ഷേത്ര ഭാരവാഹികളുടെ പരാതിയിൽ മാനന്തവാടി പോലീസ്…

മാനന്തവാടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് : മൂന്ന് സ്റ്റാൻ്റിംഗ്‌ കമ്മിറ്റിയിൽ രണ്ടെണം യു.ഡി.എഫിന്

മാനന്തവാടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് ഇന്ന് നടന്ന മൂന്ന് സ്റ്റാൻ്റിംഗ്‌ കമ്മിറ്റിയിൽ രണ്ടെണം യു.ഡി.എഫിന്. ഒരു സ്റ്റാൻ്റിംഗ് കമ്മിറ്റി നറുക്കെടുപ്പിലൂടെ ചെയർമാനെ തിരഞ്ഞെടുക്കും.ക്ഷേമകാര്യ തിരഞ്ഞെടുപ്പിൽ മൂന്ന് വോട്ടുകൾ അസാധുവായി.മൂന്ന് സ്റ്റാൻ്റിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി.തിരഞ്ഞെടുപ്പിൽ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തിയെന്നാരോപിച്ച് യു.ഡി.എഫ് അംഗങ്ങൾക്കെതിരെ എൽ.ഡി.എഫ് വരണാധികാരിക്കും ജില്ലാ വരണാധികാരിയായ കലക്ടർക്കും പരാതിയും നൽകി.…

കോവിഡ് വാക്സിനേഷൻ: ടാസ്ക് ഫോഴ്സ് രൂപീകരിച്ചു

ജില്ലയിൽ തരിയോട് സി.എച്ച്.സിയിലെ കോവിഡ് വാക്സിനേഷൻ മുന്നൊരുക്കങ്ങളുടെ ഭാഗമായി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു. വാക്സിൻ വിതരണത്തിന് മേൽനോട്ടം നിർവ്വഹിക്കുന്നതിനാണ് ടാസ്ക് ഫോഴ്സ് രൂപീകരിച്ചത്. തരിയോട് സി.എച്ച്.സിയിൽ കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ. നസീമയുടെ അദ്ധ്യക്ഷതയിലായിരുന്നു ഫോഴ്സിൻ്റെ രൂപീകരണം. യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. അബ്ദു റഹിമാൻ, ബ്ലോക്ക് ഡിവിഷൻ മെമ്പർ ഷിബു…

പക്ഷിപ്പനി – കര്‍ഷകര്‍ ജാഗ്രത പാലിക്കണം

വയനാട് ജില്ലയില്‍ നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോഴി വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു. പ്രത്യേക രോഗലക്ഷണങ്ങള്‍ ഇല്ലാതെ പക്ഷികളില്‍ പെട്ടന്നുണ്ടാകുന്ന കൂട്ടമരണങ്ങളാണ് പക്ഷിപ്പനിയുടെ പ്രധാന ലക്ഷണം. ഇത്തരത്തിലുളള  സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ മൃഗസംരക്ഷണ വകുപ്പിന്റെ ജില്ലാ ജന്തുജന്യ രോഗ നിയന്ത്രണ കാര്യാലയത്തിന്റെ – 04936206805 എന്ന നമ്പറില്‍  വിളിച്ച് അറിയിക്കണം.…