സ്ഥാപക ദിനത്തിൽ പാദരക്ഷകൾ നൽകി കെ ആർ എഫ് എ

മാനന്തവാടി: കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ മാനന്തവാടി മണ്ഡലം കമ്മിറ്റി സ്ഥാപക ദിനമായ ജനുവരി ഒന്നിന്  കോവിഡ സെൻറർ ആയ ജില്ലാ ആശുപത്രിയിലേക്ക് പാദരക്ഷകൾ നൽകി. ചടങ്ങിൽ മണ്ഡലം പ്രസിഡൻറ്  മെഹബൂബ് യൂ.വി  ജില്ലാ പ്രസിഡൻറ് അൻവർ കെ സി, ജില്ലാ വൈസ് പ്രസിഡൻറ് കെ മുഹമ്മദ് ആസിഫ്, മണ്ഡലം സെക്രട്ടറി ഷമീർ കോറോം  മണ്ഡലം…

സ്കൂളും പരിസരങ്ങളും അണുവിമുക്തമാക്കി.

അണുനശീകരണം നടത്തി കോവിഡ് മൂലം വളരെ നാളായി അടഞ്ഞു കിടക്കുന്ന വിദ്യാലങ്ങൾ  തുറക്കുന്നതോടനുബന്ധിച്ചു  മീനങ്ങാടി ഗവണ്മെന്റ് ഹയർ സെക്കെന്ററി സ്കൂളും പരിസരങ്ങളും അണുവിമുക്തമാക്കി. മീനങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന  സോഷ്യൽ സർവീസ് ഓർഗനൈസേഷന്റെ സാമൂഹ്യ പ്രവർത്തനത്തനങ്ങളുടെ  ഭാഗമായി സോഷ്യൽ സർവീസ്  ഓർഗനൈസേഷൻ  സെക്രട്ടറിയും   സാമൂഹ്യ പ്രവർത്തകനുമായ പ്രകാശ് പ്രാസ്‌കോ ആണ് അണുനശീകരണം നടത്തിയത്.  ഇത്തരത്തിൽ മീനങ്ങാടി പോലിസ്…

ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്യസ് സഭാംഗമായ സിസ്റ്റർ ചെൽസ ബൊണാഞ്ഞോ (95) നിര്യാതയായി

മാനന്തവാടി: ഡോട്ടേഴ്സ് ഓഫ് സെന്റ് കമില്യസ് സഭാംഗമായ സിസ്റ്റർ ചെൽസബൊണാഞ്ഞോ (95) നിര്യാതയായി. . ഇറ്റലിയിലെ വെനീസ് സ്വദേശിയായ ഇവർ 1977ൽ സഭാആസ്ഥാനമായിരുന്ന മാനന്തവാടി രൂപതയിയെ കുറ്റിയാംവയലിൽ എത്തി. നോവിസ്മിസ്ട്രസായി 8 വർഷം സേവനം ചെയ്തു. ബെംഗളൂരുവിൽ ഇന്ത്യൻഡെലിഗേറ്റായിരുന്നു. സംസ്കാരം  (ശനി) ബെംഗളൂരു കർമൽരാമിലുള്ള ഹൗസ്സ്വാന്തനയിൽ നടക്കും

ക്ഷീര കർഷകർക്ക് ബോണസ് നൽകുന്നു

 കാരക്കാമല: കാരക്കാമല കൊമ്മയാട് ക്ഷീരോത്പാദക സഹകരണ സംഘം 2017-18, 2018 -19 സാമ്പത്തിക വർഷങ്ങളിൽ പാലളന്നവർക്ക് യഥാക്രമം .51%, .53% വും വീതം ഉൽപ്പാദക ബോണസ് നൽകാൻ തീരുമാനിച്ചു. ബോണസ് തുക 293338 രൂപ ഡിസംബർ 30 വരെയുള്ള പാൽവിലയോടൊപ്പം ബാങ്ക് അക്കൗണ്ടുകളിലേക്ക്  അയക്കുവാൻ പ്രസിഡണ്ട്  ജിജി പോളിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സംഘം ഭരണസമിതിയോഗം തീരുമാനിച്ചു.…

ഹംഗർ ഹണ്ട്: വൈ.എം.സി.എ. ഭക്ഷണ വിതരണം ആരംഭിച്ചു.

ഫാദർ ഡേവിസ് HUNGER HUNT ചെറമ്മേൽ ചാരിറ്റബൾ ട്രസ്റ്റും ഇന്ത്യൻ വൈ.എം.സി.എ.യും  ജയിൽ വകുപ്പ് ,സാമൂഹിക നീതി വകുപ്പും ചേർന്ന് കേരളത്തിലെ വ്യദ്ധ്യസദനങ്ങളിൽ 20000 പേർക്ക്  HUNGER HUNT പദ്ധതി പ്രകാരം കേരളത്തിൽ ആരും പട്ടിണി കിടക്കരുത് എന്ന ഉദ്ദേശ്യത്തോടെ തുടങ്ങിയ പദ്ധതിയുടെ ഭാഗമായി  ഭക്ഷണം വിതരണം ചെയ്തു .വയനാട് ജില്ലാ തല ഉൽഘാടനം  വയനാട്…

കര്‍ഷകര്‍ക്കെതിരെയുള്ള ഭരണകൂട നീക്കങ്ങള്‍ പരാജയപ്പെടും. – ചെറുവയല്‍ രാമന്‍

കല്‍പ്പറ്റ: കര്‍ഷകര്‍ക്കെതിരായി ഭരണകൂടങ്ങള്‍ നടത്തുന്ന എല്ലാ നീക്ക ങ്ങളും പരാജയപ്പെടുക തന്നെ ചെയ്യുമെന്ന് പാരമ്പര്യ നെല്‍ കര്‍ഷകന്‍ ചെറു വയല്‍ രാമന്‍ അഭിപ്രായപ്പെട്ടു. കര്‍ഷകര്‍ രാജ്യ തലസ്ഥാനത്ത് നടത്തുന്ന സമരം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ജനങ്ങളെ തീറ്റിപ്പോറ്റുന്ന കര്‍ഷകര്‍ എന്നും അവഗണിക്കപ്പെടുകയാണ്. അവര്‍ എന്നും ദാരിദ്ര്യത്തിലും കടക്കെണിയിലുമാണ് ജീവിക്കുന്നത്. സര്‍ക്കാര്‍…

പടിഞ്ഞാറത്തറയിൽ ജനപ്രതിനിധികൾക്ക് സ്വീകരണവും ഘോഷയാത്രയും നടത്തി

പടിഞ്ഞാറത്തറ:    ത്രിതല പഞ്ചായത്ത്പ്രതിനിധികൾക്ക് പടിഞ്ഞാറത്തറ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണവും പൊതു സമ്മേളനവും നടത്തി.      ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം.മുഹമ്മദ്‌ബഷീർ സമ്മേളനം ഉൽഘാടനം ചെയ്തു. ജി.ആലി അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ജോണി നന്നാട്ട് സ്വാഗതം പറഞ്ഞു. ഗഫൂർ വെണ്ണിയോട് മുഖൃ പ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി പി.കെ.അബ്ദുറഹ്മാൻ, കളത്തിൽ…

അസ്തിത്വം,അവകാശം, യുവനിര വീണ്ടെടുക്കുന്നു: എസ് കെ എസ് എഫ് മുന്നേറ്റ യാത്ര ജനുവരി 7ന് വയനാട്ടില്‍

 ശാഖകളില്‍  മുന്നൊരുക്കം പ്രചാരണ പ്രയാണം ആരംഭിച്ചു.കാവുമന്ദം: അസ്തിത്വം യുവനിര വീണ്ടെടുക്കുന്നു എന്ന പ്രമേയത്തില്‍ എസ് കെ ഈദ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ്  ഹമീദലി ശിഹാബ് തങ്ങള്‍ നയിക്കുന്ന മുന്നേറ്റയാത്ര  ജനുവരി 7 ന് വയനാട് ജില്ലയില്‍ പര്യടനം നടത്തുമ്പോള്‍ മൂന്നു താലൂക്കുകളിലായി വാകേരി  ശിഹാബ് തങ്ങള്‍ അക്കാദമിയിലും, മാനന്തവാടി താലൂക്കില്‍ വെള്ളമുണ്ടയിലെയും…

റെയിഞ്ച് ഓഫിസർ ടി.കെ ബാബുരാജ് സർവ്വീസിൽ നിന്നും വിരമിച്ചു

. മാനന്തവാടി: വനം വകുപ്പിലെ മൂപ്പതിനാല് വർഷത്തെ മികച്ച സേവനത്തിന് ശേഷം സർവിസിൽ നിന്നും മേപ്പാടി റെയിഞ്ച് ഓഫിസർ ടി.കെ ബാബുരാജ് വിരമിച്ചു.ഫോറസ്റ്ററായി സർവ്വിസ് എത്തിയാ ബാബുരാജ് റെയിഞ്ച് ഓഫിസറയാണ് വിരമിച്ചത്. വനം വകുപ്പിലെ മികച്ച റെയിഞ്ച് ഓഫിസറയായിരുന്നു ബാബുരാജ്.ബാബുരാജിൻ്റെ നേതൃത്വത്തിൽ നിരവധി കേസുകളും പിടികൂടിയിട്ടുണ്ട്. സഹപ്രവർത്തകരുടെ നേതൃത്വത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൻ യാത്രയപ്പ്…

കോവിഡ് വാക്സിൻ ഡ്രൈ റൺ നാളെ

ജില്ലയിൽ കോവിഡ് 19 വാക്സിൻ ഡ്രൈ റൺ നാളെ  നടക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ കുറുക്കന്മൂല പി.എച്ച്.സിയിൽ രാവിലെ 9 മുതൽ 11 വരെയാണ് പരിപാടി. മോക്ക് ഡ്രിൽ രീതിയിലുള്ള വാക്സിനേഷൻ പരിപാടിയാണ് നടത്തുന്നത്.