കല്പറ്റ: കാട്ടുവാസി ട്രെക്കിംഗ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ , ബയോ ഡൈവേഴ്സിറ്റി കോൺക്ലേവ് ഓഫ് ഇന്ത്യാ ഇന്റർ നാഷ്നൽ സയൻസ് ഫെസ്റ്റിവലിൽ പ്രൊഫഷണൽ ഫോട്ടോഗ്രാഫർ ദേശീയ അവർഡ് ജേതാവ് സലീം പിച്ചന് 4 – 1 – 2021 ന് 3മണിക്ക് കല്പറ്റ എം.ജി.റ്റി ഹാളിൽ സ്വീകരണം നൽകും. ട്രെക്കിംഗ് ഗ്രൂപ്പ് ക്യാപറ്റൻ .മനോജ് പടപുരം അദ്ധ്യക്ഷത…
Day: January 4, 2021

മുസ് ലിം ലീഗ് പുതുശേരിക്കടവ് ശാഖ വൈസ് പ്രസിഡൻ്റ് മുറിച്ചാണ്ടി മൊയ്തു (70) നിര്യാതനായി.
പുതുശേരിക്കടവ്: മുസ് ലിം ലീഗ് പുതുശേരിക്കടവ് ശാഖ വൈസ് പ്രസിഡൻ്റ് മുറിച്ചാണ്ടി മൊയ്തു (70) ഭാര്യ.ഫാത്തിമ മക്കൾ: ഉമ്മുകുൽസു :ജുബൈരിയ റഹീമ ഡോ.ഹംസ …

വിമൻ ജസ്റ്റിസ് മൂവ്മെൻറ് സുൽത്താൻ ബത്തേരി നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി
വിമൻ ജസ്റ്റിസ് മൂവ്മെൻറ് സുൽത്താൻ ബത്തേരി നഗരസഭയ്ക്ക് മുന്നിൽ പ്രതിഷേധപ്രകടനം നടത്തി. പാലത്തായി കേസ് അട്ടിമറിച്ച ഐജി ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലവനാക്കിയ നിയമന ഉത്തരവ് സർക്കാർ പിൻവലിക്കുക, പീഡിപ്പിക്കപ്പെട്ട ബാലികയെ അപമാനിച്ച് പ്രതിക്കൊപ്പം നിലകൊണ്ട ശ്രീജിത്തിനെതിരെ ശിക്ഷാ നടപടി കൈക്കൊള്ളുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ പ്രകടനം നടത്തിയത്. വിമൻ ജസ്റ്റിസ് ജില്ലാ പ്രസിഡണ്ട് കെ.കെ…
അനിൽ പനച്ചൂരാൻ്റെയും ഷാജി പാണ്ടവത്തിൻ്റെയും നിരാണത്തിൽ അനുശോചിച്ചു
പ്രശസ്ത കവിയും ഗാന രചയിതാരമായ അനിൽ പനച്ചൂരാൻ്റെയും പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനും സാഹിതി ആലപ്പഴ ജില്ലാ ചെയർമാനുമായ ഷാജി പാണ്ടത്തിൻ്റെയും അകാല വേർപാടിൽ കെ പി സി സി സംസ്ക്കാര സാഹിതി വയനാട് ജില്ലാ കമ്മിറ്റി അനുശോചിച്ചു.…

ഗ്രീൻലാന്റ് എസ്റ്റേറ്റ് റോഡ് ടാറിംങ് പൂർത്തികരിച്ച് ഗതാഗത്തിന് തുറന്നു കൊടുത്തു
റോഡ് ഉൽഘാടനം ചെയ്തു മട്ടിൽ ഗ്രാമ പഞ്ചായത്തിലെ 17ാം വാർഡിൽപ്പെട്ട അമ്പ്ക്കുത്തി ഗ്രീൻലാന്റ് എസ്റ്റേറ്റ് റോഡ് ടാറിംങ് പൂർത്തികരിച്ച് ഗതാഗത്തിന് തുറന്നു കൊടുത്തു 4 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച റോഡിന്റെ ഉൽഘാടനം മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മാണ്ടാടാൻ ഉൽഘാടനം ചെയ്യ്തു .വാർഡ് മെമ്പർ ലീന സി നായർ അദ്ധ്യക്ഷത വഹിച്ചു.വെസ്…

നടവയൽ ഊരാളി പാടിക്കുന്നിലെ ദൊമ്മൻ (90) നിര്യാതനായി.
നടവയൽ: ഊരാളി പാടിക്കുന്നിലെ ദൊമ്മൻ (90) നിര്യാതനായി. മക്കൾ: ചോമി, മാതൻ, കാളി, കോട്ടു, സരിത, പുഷ്പ. മരുമക്കൾ: മാതൻ, സുജാത, പരേതയായ ശാന്ത, രാജു, വലിയ മാതൻ, മാധവൻ.

മാനന്തവാടി നഗരത്തിൽ തീരുമാനങ്ങൾ കാറ്റിൽ പറത്തി ഓട്ടോസ്റ്റാൻ്റുകൾക്ക് സ്ഥാനചലനം
മാനന്തവാടി നഗരത്തിൽ ട്രാഫിക്ക് അഡ്വൈസറി യോഗ തീരുമാനങ്ങൾ കാറ്റിൽ പറത്തി ഓട്ടോസ്റ്റാൻ്റുകൾക്ക് സ്ഥാനചലനം.ബസ്സ് സ്റ്റാൻ്റിൽ ബസ്സിൽ ആളെ ഇറക്കുന്ന സ്ഥലത്തുപോലും ഓട്ടോകൾ നിർത്തിയിട്ടതിനാൽ യാത്രക്കാരടക്കം ദുരിതം പേറുന്ന അവസ്ഥയാണ് മാനന്തവാടിയിലേത്. ഒടുവിൽ പോലീസ് ഇടപ്പെട്ടതോടെ ഓട്ടോസ്റ്റാൻ്റ് പഴയത് പോലെ തന്നെ പൊതുവെ ഗതാഗത കുരുക്കിൽ വീർപ്പ് മുട്ടുന്നതാണ് മാനന്തവാടി നഗരം ടാക്സി വാഹനങ്ങൾക്കടക്കം പാർക്ക് ചെയ്യാൻ…
പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്ഷന്: അംശദായം ഒന്നിച്ച് അടയ്ക്കാം
ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രപ്രവര്‍ത്തക- പത്രപ്രവര്‍ത്തകേതര പെന്ഷന് പദ്ധതിയില്‍ അംഗമായവര്‍ക്ക് അംശദായം ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് അടയ്ക്കാന്‍ ജനുവരി 31 വരെ സൗകര്യം. എല്ലാ മാസവും 10 നകം അടയ്ക്കേണ്ട അംശദായം കുടിശ്ശികയാവുന്ന സാഹചര്യം ഇല്ലാതിരിക്കാനാണ് ഒരു വര്‍ഷത്തേക്ക് ഒന്നിച്ച് അടയ്ക്കാനുള്ള പ്രത്യേക അനുമതി. ഇതിനായി അംഗം ജോലിയില്‍ തുടരുന്നതായി വ്യക്തമാക്കുന്ന ഒറിജിനല്‍ എംപ്ലോയ്മെന്റ്…
വയനാട് ജില്ലയില്‍ 79 പേര്‍ക്ക് കൂടി കോവിഡ്: 84 പേര്‍ക്ക് രോഗമുക്തി
.76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (4.1.21) 79 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 84 പേര് രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ രണ്ട് പേര്‍ക്കും രോഗം…
വയനാട്ടിൽ 440 പേര് പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (4.1.21) പുതുതായി നിരീക്ഷണത്തിലായത് 440 പേരാണ്. 320 പേര് നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8533 പേര്. ഇന്ന് വന്ന 22 പേര് ഉള്‍പ്പെടെ 356 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 215028 സാമ്പിളുകളില്‍ 214502 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 196974 നെഗറ്റീവും…