മൂന്നു പേർ കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു: കൺമുമ്പിൽ ആടിനെ കടിച്ചു കൊന്നു.

കൽപ്പറ്റ:  തിരുനെല്ലിയിൽ  പട്ടാപകൽ കടുവ ആടിനെ കടിച്ചു കൊന്നു. തലനാരിഴക്കാണ് മനുഷ്യർ  രക്ഷപ്പെട്ടത്.   അപ്പ പാറ ചേകാടി ജാനകിയുടെ ഗർഭിണിയായ ആടിനെയാണ് കടുവ കടിച്ചു കൊന്നത്. ഞായറാഴ്ച്ച മൂന്ന് മണിയോടെ വീട് പരിസരത്ത് നിന്ന് കുറച്ച് മാറി ആടിനെ മേയ്ക്കുന്നതിനിടയിലാണ് ആടിനെ കടുവ കടിച്ചു കൊന്നത്.  .ആൾക്കാരുടെ മുന്നിൽ വെച്ചാണ് കടുവ ആടിനെ ആക്രമിച്ചു കൊന്നത്.…

പി വി എസ് മൂസക്ക് സ്വീകരണം നൽകി

മാനന്തവാടി. മാനന്തവാടി മണ്ഡലം പ്രവാസി ലീഗിൻ്റെ നേത്യത്വത്തിൽ മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ പി.വി.എസ്. മൂസക്ക് സ്വീകരണം നൽകി പ്രവാസിലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് എ കരത്ത് മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു.സലീം പി അദ്യക്ഷത വഹിച്ചു.ശറഫു തമ്മട്ടാൻ,അമ്മത് ഹാജി, അസീസ് വെള്ളമുണ്ട എന്നിവർ സംസാരിച്ചു, കെ ടി അഷ്കർ സ്വാഗതവും റഷീദ് പി നന്ദിയും…

ഇന്ത്യന്‍ സീനിയര്‍ ചേമ്പറിന്റെ ബെസ്റ്റ് ബിസിനസ് പുരസ്കാരം ബീ ക്രാഫ്റ്റ് തേൻ കട ഉടമ ഉസ്മാൻ മദാരിക്ക് സമ്മാനിച്ചു.

കല്‍പ്പറ്റ: ഇന്ത്യന്‍ സീനിയര്‍ ചേമ്പറിന്റെ അഞ്ച് റീജ്യണുകളിലെ കോണ്‍ കോഴ്‌സുകളില്‍ മൂന്നാമത്തേത്  കല്‍പ്പറ്റയില്‍ നടന്നു. . കല്‍പ്പറ്റയില്‍ ഹോട്ടല്‍ ഇന്ദ്രിയയില്‍ വെച്ച് നടന്ന  പരിപാടി ഇന്ത്യന്‍ സീനിയര്‍ ചേമ്പറിന്റെ ദേശീയ പ്രസിഡന്റ് അഡ്വ. കെ മുഹമ്മദ് കോയ ഉദ്ഘാടനം നിര്‍വഹിച്ചു. . പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനുമായാണ് റീജ്യണല്‍ കോണ്‍ കോഴ്‌സുകള്‍ സംഘടിപ്പിച്ചത്.  20…

ജീവിതത്തിന്റെ നന്മയിലേക്ക് നയിക്കുന്ന പ്രചോദനാത്മക രചനയാണ് വിജയമന്ത്രങ്ങള്‍:ബ്ലെസി

  ദോഹ:   ജീവിതത്തിന്റെ നന്മയിലേക്ക് നയിക്കുന്ന പ്രചോദനാത്മക രചനയാണ് ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ  വിജയ മന്ത്രങ്ങളെന്ന് ചലചിത്ര സംവിധായകന്‍ ബ്ലെസി  അഭിപ്രായപ്പെട്ടു. ദോഹയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍  ഓണ്‍ലൈനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലളിതമായ കഥകളിലൂടേയും പ്രഗത്ഭരുടെ ഉദ്ധരണികളിലൂടേയും ജീവിതത്തിന്റെ എല്ലാ തലങ്ങളിലുമുള്ളവരെ പ്രചോദിപ്പിക്കുകയും ജീവിതത്തിന്റെ സൗന്ദര്യത്തിലേക്കും ശോഭയിലേക്കും…

വയനാട്ടിൽ 148 പേര്‍ക്ക് കൂടി കോവിഡ്: .127 പേര്‍ക്ക് രോഗമുക്തി

.എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (3.1.21) 148 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 127 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവർക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരാളുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല.  ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 17449 …

വയനാട്ടിൽ 580 പേര്‍ പുതുതായി നിരീക്ഷണത്തിൽ

  കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (3.1.21) പുതുതായി നിരീക്ഷണത്തിലായത് 580 പേരാണ്. 800 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8413 പേര്‍. ഇന്ന് വന്ന 37 പേര്‍ ഉള്‍പ്പെടെ 375 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇതുവരെ പരിശോധനയ്ക്ക് അയച്ച 213499 സാമ്പിളുകളില്‍ 211492 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 194043…

കർഷകരെ വെല്ലുവിളിക്കുന്ന കേന്ദ്ര സർക്കാർ നടപടി അവസാനിപ്പിക്കണം: മഹേഷ് കക്കത്ത്

എഐവൈഎഫ് രാത്രി സമരം നടത്തി കൽപറ്റ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന സമരം, ചർച്ചയിലുടെ പരിഹരിക്കാതെ, കോർപ്പറേറ്റുകൾക്ക് കുഴലൂതുന്ന കേന്ദ്ര സർക്കാർ നടപടികള്‍ക്കെതിരെ രാജ്യത്ത് ശക്തമായ സമരങ്ങൾ ഇനിയും ഉണ്ടാകുമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് പറഞ്ഞു. രാജ്യത്തെ അന്നമൂട്ടുന്ന പാവപ്പെട്ട കർഷക സമൂഹത്തെ കോർപ്പറേറ്റുകൾക്ക് അടിമകളാക്കുവാൻ, ബോധപൂർവ്വം…

അടിയന്തര അറിയിപ്പ്: വയനാട് ജില്ലാ ആശുപത്രിയിലേക്ക് പ്ലാസ്മ വളരെ അത്യാവശ്യം.

:അറിയിപ്പ്:    മാനന്തവാടി ജില്ലാ ആശുപത്രിയിൽ 0-ve,  O+ve, A+ve  പ്ലാസ്മ  വളരെ അത്യാവശ്യമായി വന്നിരിക്കയാണ്.  കോവിഡ് രോഗ മുക്തരായി 28 ദിവസം കഴിഞ്ഞ 4 മാസം കഴിയാത്ത 50 കിലൊയെങ്കിലും ശരീരഭാരമുള്ളവർ സന്നദ്ധരായി ഉണ്ടെങ്കിൽ ദയവായി രാവിലെ 9.30 നും ഉച്ചക്ക് 1 നുമിടയിൽ ബ്ലഡ് ബാങ്കിൽ എത്തുമല്ലൊ. വിശദ വിവരങ്ങൾക്ക്: 9447933287 (ഷിനോജ്…

കുട്ടനാട്ടിലേക്ക് വിത്ത് നൽകി വയനാട്ടിലെ നെൽകർഷകർ

സി.വി.ഷിബു. കൽപ്പറ്റ: കേരളത്തിൻ്റെ നെല്ലറയായ കുട്ടനാട്ടിലേക്ക് ജൈവീക ഗുണങ്ങൾ ഏറെയുള്ളതും ഗുണമേന്മയുള്ളതുമായ  നെൽവിത്ത് നൽകി വയനാട്ടിലെ കർഷകർ.  മുത്തങ്ങയിലെ വനാതിർത്തിയിലാണ് 50-ലധികം വ്യത്യസ്ത ഇനം  നെല്ല് കൃഷി ചെയ്ത്  കുട്ടനാട്ടിലെ കർഷകർക്ക് എത്തിച്ചു നൽകുന്നത്. കുട്ടനാട്ട് ഐമനത്തെ  ആറുപറയിൽ എ.കെ.  സേവ്യർ എന്ന പാപ്പച്ചൻ്റെ നേതൃത്വത്തിലാണ് മുത്തങ്ങയിലെ കൃഷിയിടത്തിൽ നിന്നുള്ള നെൽവിത്തുകൾ കുട്ടനാട്ടിലെത്തിച്ചത് . 18…

ഗൃഹനാഥന്‍റെ സ്മരണാര്‍ത്ഥം കിടപ്പ് രോഗികള്‍ക്ക് ഉപകരണങ്ങള്‍ നല്‍കി.

കാവുംമന്ദം: കിടപ്പ് രോഗിയായി മരണപ്പെട്ട ഗൃഹനാഥന്‍റെ സ്മരണാര്‍ത്ഥം പാലിയേറ്റീവ് ഗ്രൂപ്പിന് കിടപ്പ് രോഗികള്‍ ഉപയോഗിക്കുന്ന എയര്‍ ബെഡ്, അഡ്ജസ്റ്റബിള്‍ കട്ടില്‍ തുടങ്ങിയവ വാങ്ങി നല്‍കി ബന്ധുക്കള്‍ മാതൃകയായി. തദ്ദേശ ഭരണ വകുപ്പ് ജീവനക്കാരനായിരുന്ന കാവുംമന്ദം ആലപ്പാട്ട് ജോസ് എന്നവരുടെ സ്മരണാര്‍ത്ഥം ഭാര്യ എല്‍സമ്മ, മക്കളായ സജീഷ്, സുമേഷ് എന്നിവരാണ് ഈ സാമഗ്രികള്‍ കൈമാറിയത്. തരിയോട് സെക്കണ്ടറി…