കർഷക സമര ഐക്യദാർഢ്യ ജനകീയ സദസ്സ് സംഘടിപ്പിച്ചു

  അമ്പലവയൽ: കെ എസ് ടി എ വയനാട് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി കർഷകസമരം – ഐക്യദാർഡ്യം ജനകീയ സദസ്സ് സംഘടിപ്പിച്ചു. സ്വാഗത സംഘം ചെയർമാനും അമ്പലവയൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ ഷമീർ അദ്ധ്യക്ഷത വഹിച്ചു. കെ എസ് കെ ടി യു ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ സുരേഷ് താളൂർ ഉദ്ഘാടനം…

എടവകയിൽ എൽ.ഇ.ഡി ബൾബുകൾ വിതരണം ചെയ്തു

ഫിലമെൻ്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി വൈദ്യുതി ബോർഡ് പൊതു സ്ഥാപനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുന്ന എൽ.ഇ.ഡി ബൾബുകളുടെ വിതരണോദ്ഘാടനം തോണിച്ചാൽ അങ്കൺവാടിയിൽ വെച്ച് എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് . ബി.പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു. വാർഡ് മെമ്പർ എം.പി. വത്സൻ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർപേഴ്സൺ ജെൻസി ബിനോയി മുഖ്യ പ്രഭാഷണം നടത്തി.…

കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കുക: കേരള പ്രവാസി സംഘം

  കൽപറ്റ: കർഷകവിരുദ്ധവും കോർപറേറ്റ് താത്പര്യങ്ങൾ സംരക്ഷിക്കുന്നതുമായ നിയമങ്ങൾ പിൻവലിക്കണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യവുമായി കേരള പ്രവാസി സംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൽപ്പറ്റയിലെ സമരപന്തലിലേക്ക് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ ടി അലി, ജില്ലാ സെക്രട്ടറി കെ…

സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ സംഘാടക സമിതി രൂപീകരിച്ചു

പൊഴുതന: സമ്പൂര്‍ണ്ണ ആദിവാസി സാക്ഷരതാ സംഘാടക സമിതി രൂപീകരിച്ചു. യോഗം പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്‌ന സ്‌റ്റെഫി ചടങ്ങ് ഉദ്ഘാടനം ചെയ്തു.ചെയര്‍പേഴ്‌സണ്‍ സുധ അനില്‍കുമാര്‍ അദ്ധ്യക്ഷപ്രസംഗം നടത്തി. സംസ്ഥാന സാക്ഷരതാ മിഷന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സന്ദീപ് ചന്ദ്രന്‍ പദ്ധതി വിശദീകരണം നടത്തി.ചടങ്ങിന് പ്രേരക് കെ.ഫാത്തിമ സ്വാഗതം ആശംസിച്ചു.പഞ്ചായത്ത് മെമ്പര്‍മാര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ആദിവാസി സാക്ഷരതാ പദ്ധതി…

പാറക്കൽ – ചിലഞ്ഞിച്ചാൽ റോഡ് ഉദ്ഘാടനം ചെയ്തു.

മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണപദ്ധതിയിൽ 70 ലക്ഷം വകയിരുത്തി റീ ടാറിംങ്ങ് പൂർത്തിയാക്കിയ പാറക്കൽ – ചിലഞ്ഞിച്ചാൽ റോഡ് കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദൻ ഉൽഘാടനം ചെയ്തു.  മുട്ടിൽ പഞ്ചായത്ത് പ്രസിഡണ്ട് നസീമ മങ്ങാടൻ  അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സന്തോഷ്കുമാർ, ആയിഷബി, എം കെ യാക്കൂബ് എന്നിവർ സംസാരിച്ചു. ടി പി കുഞ്ഞുമോൻ,…

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ പരിശീലന പരിപാടി സംഘടിപ്പിച്ചു

ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ  ജി.ഐ.എസ് അധിഷ്ഠിത പദ്ധതി ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് തിരുനെല്ലി, തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് മെമ്പർമാർക്ക് സംഘടിപ്പിച്ച പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട  508 ഗ്രാമ പഞ്ചായത്തുകളിലാണ് ഈ വർഷം  ജി.ഐ.എസ് അധിഷ്ഠിതമായി പദ്ധതി തയ്യാറാക്കുന്നത്. വൈസ് പ്രസിഡന്റ് എ.കെ. ജയഭാരതി അധ്യക്ഷത…

കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കേരള പ്രദേശ് ഗാന്ധി ദർശൻ ഹരിതവേദി തിരി തെളിയിച്ചു

മാനന്തവാടി: കേരള പ്രദേശ് ഗാന്ധി ദർശൻ ഹരിത വേദി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ തലത്തിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് മാനന്തവാടി ഗാന്ധി പാർക്കിൽ ദീപം തെളിച്ചു കൊണ്ട് കൗൺസിലർ ജേക്കബ് സെബാസ്ത്യൻ ഉദ്ഘാടനം ചെയ്യ്തു. പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വിപിന ചന്ദ്രൻ മാസ്റ്റർ…

86 കാരനായ എം.എം ജോസഫും 80കാരിയായ ഏലിക്കുട്ടിയും നടത്തുന്ന സമരം ഏഴ് ദിവസം പിന്നിട്ടു.

പടിഞ്ഞാറത്തറ ബാണാസുര സാഗർ പദ്ധതിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുടെ നഷ്ടപരിഹാരം വർഷങ്ങൾ പിന്നിട്ടിട്ടും ലഭിക്കാത്തതിനെ തുടർന്ന് ജീവിത സായാഹ്നത്തിൽ ഈ മഹാമാരിക്കലത്തും സമരം ചെയ്യേണ്ട ഗതിയിലാണ് 86 കാരനായ എം.എം ജോസഫും 80കാരിയായ ഏലിക്കുട്ടിയും. ഏഴ് ദിവസമായി വൈത്തിരി താലൂക്ക് ഓഫീസിന് മുമ്പിൽ സമരം ചെയ്യുകയാണ് ഈ വൃദ്ധ ദമ്പതികൾ. ഇന്നത്തേ സമരം കൽപറ്റ ബ്ലോക്…

കേരള ബഡ്ജറ്റ് ജീവനക്കാരോടുള്ള അവഗണന അവസാനിപ്പിക്കണം – കെ ജി ഒ യു

കല്‍പ്പറ്റ:  അര്‍ഹമായ ക്ഷാമബത്ത രണ്ട് വര്‍ഷമായി  നല്‍കാതെയും ശമ്പള പരിഷ്‌കരണമടക്കമുള്ള നടപടികള്‍ വരും സര്‍ക്കാറിന്റെ തലയില്‍ കെട്ടിവച്ചും ഇടത് സര്‍ക്കാര്‍ ജീവനക്കാരോട് കാട്ടുന്ന ദ്രോഹ നടപടി പ്രതിഷേധാര്‍ഹമാണെന്ന് ഡി.സി സി വൈസ് പ്രസിഡന്റ് എം.എ.ജോസഫ് . സംസ്ഥാന ബജറ്റില്‍ ജീവനക്കാരുടെ പ്രതീക്ഷകള്‍ അട്ടിമറിച്ചതിനെതിരെ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് യൂനിയന്‍ (കെ ജി ഒ യു )…

ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു .

സംസ്ഥാനത്തെ പിന്നാക്ക സമുദായങ്ങളില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍വ്വീസിലും പൊതുമേഖല സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നതിന് സഹായകരമാകുന്ന മത്സര പരീക്ഷാ പരിശീലനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്‌മെന്റ് പ്രോഗ്രാം എന്ന പദ്ധതിയുടെ 2020-21 വര്‍ഷത്തെ താത്ക്കാലിക കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു്. കൂടുതല്‍ വിവരങ്ങള്‍ www.bcdd.kerala.gov.inഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.