ദേശീയ യുവജന ദിനാചരണം സംഘടിപ്പിച്ചു

പൊഴുതന :കോയിലേരിക്കുന്ന് പണിയ കോളനിയിൽ വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ യൂണിറ്റിന്റെ നേതൃത്വത്തിൽ ദേശീയ യുവജന ദിനാചരണം  സംഘടിപ്പിച്ചു. യുവാക്കളും ലഹരി ആസക്തിയും, ആയുഷ് പരിഹാര മാർഗ്ഗങ്ങളും  എന്ന വിഷയത്തെ  കുറിച്ച്  ഡോ അരുൺ ബേബി  ക്ലാസ്സെടുത്തു.യുവജന ദിനത്തോട് അനുബന്ധിച്ചു  വിവിധ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടു. കോളനിയിലെ മുതിർന്നവരായ വേലുവും,അമ്മിണിയും വിജയികൾക്ക് സമ്മാനങ്ങൾ  നൽകി. സിദ്ധ മെഡിക്കൽ…

അനീമിയ ബോധവത്കരണ പോസ്റ്റര്‍ പ്രകാശനം ചെയ്തു.

വനിതാ ശിശുവികസന വകുപ്പിന്റെ അനീമിയ ബോധവത്കരണ പോസ്റ്റര്‍ പ്രകാശനം ജില്ലാകളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍വ്വഹിച്ചു. കളക്ടറുടെ ചേബറില്‍ നടന്ന ചടങ്ങില്‍ ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ കെ.ബി സൈന  അദ്ധ്യക്ഷത വഹിച്ചു. അഞ്ച് വയസ്സില്‍ താഴെയുളള കുട്ടികള്‍, കൗമാരപ്രായക്കാര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരില്‍ കൂടുതലായി കണ്ടുവരുന്ന വിളര്‍ച്ച ( അനീമിയ) ഒഴിവാക്കുന്നതിനുളള ബോധവത്കരണത്തിന്റെ…

ബത്തേരി ഗവ: കോളേജ് : സർക്കാർ നിലപാട് പ്രതിഷേധാർഹം: ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ

.  തിരുവനന്തപുരം: ബത്തേരിയിൽ  ഗവൺമെൻ്റ് ആർട്സ് ആൻറ് സയൻസ് കോളേജ് ആരംഭിക്കണമെന്ന കാലങ്ങളായുള്ള ആവശ്യത്തിൽ സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട് പ്രതിഷേധാർഹമാണന്ന്  ഐ-സി. ബാലകൃഷ്ണൻ എം.എൽ.എ.  പറഞ്ഞു. ഇത് സംബന്ധിച്ച് ഇന്ന് ( ചൊവ്വാഴ്ച) നിയമ സഭയിൽ ഉന്നയിച്ച സബ്മിഷന് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി, ജലീൽ നൽകിയ മറുപടി , സാമ്പത്തിക സ്ഥിതി പരിശോധിച്ച്…

വയനാട്ടിൽ 495 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (12.1.21) പുതുതായി നിരീക്ഷണത്തിലായത് 495 പേരാണ്. 557 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8930 പേര്‍. ഇന്ന് വന്ന 39 പേര്‍ ഉള്‍പ്പെടെ 349 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1598 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 226324 സാമ്പിളുകളില്‍ 224317 പേരുടെ…

വയനാട് ജില്ലയില്‍ 207 പേര്‍ക്ക് കൂടി കോവിഡ് .110 പേര്‍ക്ക് രോഗമുക്തി

.205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (12.1.21) 207 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 110 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 205 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന് എത്തിയ…

ബോയ്സ് ടൗണിലുള്ള സർക്കാർ ഭൂമിയിൽ മെഡിക്കൽ കോളേജ് സ്ഥാപിക്കണമെന്ന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി

ബോയ്സ് ടൗണിലുള്ള സർക്കാർ ഭൂമിയിൽ മെഡിക്കൽ കോളെജ് സ്ഥാപിക്കണമെന്ന് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. നാല്വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്തിലെ ബോയ്സ്  ടൗണിൽ ശ്രിചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ കിഴിൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ സർക്കാർ ഏറ്റെടുത്ത 75 ഏക്കറിൽ മെഡിക്കൽ കോളജ് സ്ഥാപിക്കണം.ആരോഗ്യ വകുപ്പിൻ്റെ കിഴിലുള്ള ഈ സ്ഥലം ആരാലും ശ്രദ്ധിക്കപ്പെടാനില്ലാതെ കാടുമുടി കിടക്കുകയാണ്…

ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മാണം: അതിര്‍ത്തി നിര്‍ണ്ണയം

തൊണ്ടര്‍നാട് വില്ലേജില്‍റീ സര്‍വ്വെ 867/2 ല്‍ ഉള്‍പ്പെട്ടതും മക്കിയാട് സില്‍വര്‍സ്ട്രോം ബനഡിക്ടന്‍ കോണ്‍ഗ്രിഗേഷന്‍ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന 0.1214 ഹെക്ടര്‍ കര സ്ഥലത്ത്  ഫയര്‍ സ്റ്റേഷന്‍ നിര്‍മ്മിക്കുന്നതനായി പ്രസ്തുത സ്ഥലം  1964 ലെ കേരള സര്‍വെയും അതിരടയാളവും നിയമ പ്രകാരം ജനുവരി 14 ന്  സര്‍വ്വെ ചെയ്ത്  അതിര്‍ത്തി നിര്‍ണ്ണയിക്കും. ഈ ഭൂമിയിലോ അതിര്‍ത്തികളിലോ അവകാശബന്ധമുള്ള…

നിയമന ശുപാര്‍ശകളുടെ വിതരണം മാറ്റിവെച്ചു

ജില്ലയില്‍ പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍, വനിത പോലീസ് കോണ്‍സ്റ്റബിള്‍ (പ്രാക്തന ഗോത്ര വര്‍ഗ്ഗക്കാര്‍ക്കുള്ള പ്രത്യേക നിയമനം) തസ്തികകളുടെ ഒഴിവുകളിലേക്ക് ജനുവരി 13ന് നടക്കാനിരുന്ന നിയമന ശുപാര്‍ശകളുടെ വിതരണം ജനുവരി 15ലേക്ക് മാറ്റിയതായി കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജില്ലാ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04936 202539

സര്‍ക്കാരിന്റെ ഗുരുതരമായ അനാസ്ഥയുടെ പ്രതീകമാണ് കടുവയുടെ ആക്രമണമെന്ന് കെ.സി. റോസക്കുട്ടി ടീച്ചർ.

അക്രമകാരികളായ കടുവകളെയും വന്യമൃഗങ്ങളെയും പിടികൂടുന്നതിന് നിയോഗിക്കപ്പെടുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വയം രക്ഷക്കായുള്ള മാര്‍ഗങ്ങള്‍ അടിയന്തിരമായി നടപ്പാക്കണമെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി ടീച്ചർ . സ്വയം രക്ഷക്കായുള്ള ആയുധങ്ങള്‍, ഷീല്‍ഡുകള്‍, സുരക്ഷാ വാഹനങ്ങള്‍, വിദഗ്ധ പരിശീലനം എന്നിവ ഉടനടി നടപ്പാക്കണമെന്നും കൽപ്പറ്റയിൽ വാർത്താസമ്മേളനത്തിൽ അവർ ആവശ്യപ്പെട്ടു.  സര്‍ക്കാരിന്റെ…

ഹരിതചട്ടം പാലിക്കുന്ന ഓഫീസുകള്‍: വീഡിയോ മത്സരം സംഘടിപ്പിക്കുന്നു

സര്‍ക്കാര്‍ ഓഫീസുകളിലും സ്ഥാപനങ്ങളിലും മാലിന്യ പരിപാലനത്തിന് ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ അനുകരണീയ മാതൃക സൃഷ്ടിച്ച് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട്  ഹരിതകേരളം മിഷന്‍ ജനപ്രിയ വീഡിയോ മത്സരം സംഘടിപ്പിക്കുന്നു. ഹരിതചട്ടം നടപ്പിലാക്കിയ ഓഫീസുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനത്ത് പതിനായിരം സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിതചട്ടത്തിലേക്ക് മാറുന്നതിന്റെ ഔദ്യോഗിക പ്രഖ്യാപനം ജനുവരി 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.…