പൊതു പ്രവർത്തകനും മുസ്ലീം ലീഗ് നേതാവുമായ ചാത്തേത്ത് വയൽ സി വി ഇബ്രാഹിം [66] നിര്യാതനായി

കൽപ്പറ്റ : കൽപ്പറ്റ മുനിസിപ്പൽ മുസ്ലിം  ലീഗ് മുൻ പ്രസിഡന്റും കർഷക സംഘം മുനിസിപ്പൽ ജന സെക്രട്ടറിയും സി.എച്ച് സെന്റർ വയനാട്, കൽപറ്റ യൂണിറ്റ് ട്രഷററുമായ ചാത്തേത്ത് വയൽ സി വി ഇബ്രാഹിം [66] നിര്യാതനായി. കൽപ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ്  പ്രസിഡന്റ് , കൽപ്പറ്റ മഹല്ല് പ്രവർത്തക സമിതി അംഗം, ഡബ്ല്യൂ എം ഒ…

അരിമുളയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്ക്

. മീനങ്ങാടി: അരിമുള അയ്യപ്പക്ഷേത്രത്തിന് സമീപം നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് മധ്യവയസ്കൻ മരണപ്പെട്ടു. പൂതാടി താഴമുണ്ട എ.കെ.ജി കവല മംഗലപ്പള്ളിയിൽ ബെന്നി (55) ആണ് മരിച്ചത്. കാലിന് പരിക്കേറ്റ കൂടെയുണ്ടായിരുന്ന ഗോപി മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിൽസ തേടി. ഓടുപണിക്കാരായ ഗോപിയും, ബെന്നിയും, സുഹൃത്തും ഉച്ചക്ക് 2 മണിയോടെ വീട്ടിലേക്ക് വരുന്നതിനിടെ മീനങ്ങാടി…

തൊണ്ടർനാട് പരിശോധനയില്ല: വെള്ളമുണ്ടയിൽ കോവിഡ് പരിശോധനക്ക് തിരക്കോട് തിരക്ക്.

കൃത്യമായ ദിവസങ്ങളിൽ ആന്റിജൻ പരിശോധന നടത്തി സമ്പർക്ക രോഗികളെ കണ്ടെത്തുകയും, കൂടുതൽ ആളുകളിലേക്ക് രോഗം പടരാതിരിക്കാൻ വേണ്ടിയാണ്.  കുടുംബ ആരോഗ്യ കേന്ദ്രങ്ങളിൽ ആന്റിജൻ പരിശോധന കിറ്റുകൾ നൽകുന്നത്. എന്നാൽ തൊണ്ടർനാട് കുടുംബ ആരോഗ്യ കേന്ദ്രത്തിൽ എല്ലാ സൗകര്യങ്ങളും ആന്റിജൻ കിറ്റുകൾ ഉണ്ടെങ്കിലും കൃത്യമായ പരിശോധന നടക്കുന്നില്ല എന്ന ആരോപണമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.  കഴിഞ്ഞ ദിവസം പഞ്ചായത്ത്…

“ഞങ്ങളുണ്ട് കൂടെ” പദ്ധതിയുമായി ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത

ദുരിതബാധിതർക്ക് പ്രേഷിത  സാന്ത്വനവുമായി ചെറുപുഷ്പ മിഷൻ ലീഗ് മാനന്തവാടി രൂപത മാതൃകയാകുന്നു. “ഞങ്ങളുണ്ട് കൂടെ” എന്ന പദ്ധതിയിലൂടെ പ്രളയത്തിന്റെ നഷ്ടം ഇനിയും നികന്നിട്ടില്ലാത്ത മേഖലകളിലെ വിവിധ ശാഖകളിൽ കുടുംബങ്ങൾക്ക് ആടുകളെ നൽകുന്ന   പദ്ധതി നിലമ്പൂർ- മണിമൂളി റീജിയണൽ വികാരി ജനറൽ ഫാ.തോമസ് മണക്കുന്നേൽ നിർവഹിച്ചു. ചടങ്ങിൽ രൂപതാ ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ ,നിലമ്പൂർ ഫൊറോനാ…

കൂടിക്കാഴ്ച ഫെബ്രുവരി 5 ന്

വൈത്തിരി താലൂക്കിലെ കണിയാമ്പറ്റ, മുട്ടില്‍, പൊഴുതന, പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ പഞ്ചായത്തുകളില്‍ എസ്.ടി.പ്രൊമോട്ടര്‍ ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിനുള്ള വാക് ഇന്‍ ഇന്‍രവ്യൂ ഫെബ്രുവരി 5 ന് ഐ.റ്റി.ഡി.പി. ഓഫീസില്‍ നടക്കും.  കണിയാമ്പറ്റ, മുട്ടില്‍, പൊഴുതന പഞ്ചായത്തിലുള്ളവര്‍ക്ക് രാവിലെ 10 നും പടിഞ്ഞാറത്തറ, തരിയോട്, കോട്ടത്തറ പഞ്ചായത്തിലുള്ളവര്‍ക്ക് ഉച്ചയ്ക്ക് 1.30 നുമാണ് കൂടിക്കാഴ്ച.  ഫോണ്‍ 04936 202232.…

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

 വൈദ്യുതി മുടങ്ങുംപടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ വൈപ്പടി, ലൂയിസ് മൗണ്ട് , പടിഞ്ഞാറത്തറ മിൽമുക്ക് , ടീച്ചർ മുക്ക് (കാപ്പുണ്ടിക്കൽ ഭാഗീകം) എന്നിവിടങ്ങളിൽ  (വ്യാഴം) രാവിലെ 9 മുതൽ 5.30 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുംപുല്‍പ്പള്ളി സെക്ഷനിലെ ഏരിയപ്പള്ളി, തൂപ്ര, ആടിക്കൊല്ലി, ചേപ്പില, ഷെഡ്, അമ്പത്തിയാറ്, അമരക്കുനി, ദേവര്‍ഗദ്ദ, ചീയമ്പം 73, കന്നാരംപുഴ,…

ഭരണഘടന സാക്ഷരത: പുസ്തക വായന നടത്തി

സംസ്ഥാന സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ഭരണഘടന സാക്ഷരതയുടെ രണ്ടാം ഘട്ട ജനകീയ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി ജില്ലയിൽ ഇന്ത്യ എന്ന റിപ്പബ്ലിക് പുസ്തക വായന പരിപാടി നടത്തി. പരിപാടിയുടെ ഉദ്ഘാടനം പുസ്തകം വായിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവ്വഹിച്ചു.ആദിവാസികൾ വിദ്യാഭ്യാസം നേടണമെന്നും കൊഴിഞ്ഞു പോയ വിദ്യാർത്ഥി – വിദ്യാർത്ഥിനികളെ സ്ക്കൂളിലേക്ക് തിരികെ…

വിംസിൽ സൗജന്യ കോവിഡ് ചികിത്സ

ജില്ലയിലെ കോവിഡ് ടര്‍ഷ്യറി കെയര്‍ സെന്ററായ ഡി.എം. വിംസ് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും കോവിഡ് ചികിത്സ സൗജന്യം. സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയുടെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള റഫറല്‍ കത്ത് ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കാണ് ഈ സൗകര്യം ലഭിക്കുകയെന്ന് ജില്ലാ പ്രൊജക്ട് കോഓഡിനേറ്റര്‍ വിപിന്‍ മാത്യു അറിയിച്ചു. അതത് പ്രദേശങ്ങളിലെ മെഡിക്കല്‍ ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ റഫറല്‍ കത്താണ്…

വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയ്ക്ക് വയനാട് ജില്ലയിൽ തുടക്കമായി

വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രിക്കുന്നതിനായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് നിയന്ത്രണ പരിപാടിയ്ക്ക് ജില്ലയിൽ തുടക്കമായി. 2030 ഓടെ വൈറൽ ഹെപ്പറ്റൈറ്റിസ് – സിയുടെ നിവാരണം, വൈറൽ ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഇ  എന്നിവ മൂലമുള്ള മരണനിരക്കും, രോഗാവസ്ഥയും കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടപ്പാക്കുന്നത്. ജില്ലയിൽ കൽപ്പറ്റ ജനറൽ ആശുപത്രിയിലാണ് ചികിത്സാ…

വയനാട്ടിൽ 436 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (27.1.21) പുതുതായി നിരീക്ഷണത്തിലായത് 436 പേരാണ്. 590 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7051 പേര്‍. ഇന്ന് പുതുതായി 37 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1305 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 249729 സാമ്പിളുകളില്‍ 249317 പേരുടെ ഫലം ലഭിച്ചു. ഇതില്‍…