മധ്യവയസ്കൻ്റെ മരണം കൊലപാതകം: പ്രതി പിടിയിൽ

പനമരം: പനമരത്തെ സ്വകാര്യകെട്ടിടത്തില്‍ മധ്യവയസ്‌കനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. പനമരം നീരട്ടാടി മുരിങ്ങമറ്റം നാലുസെന്റ് കോളനിയിലെ നടിയാനിയില്‍ എന്‍.യു. ബാബു(ഏച്ചോം ബാബു55)വാണ് മരിച്ചത്. സംഭവ ദിവസം ബാബുവിന്റെ കൂടെയുണ്ടായിരുന്ന കന്യാകുമാരി നെയ്ക്കാമണ്ടം വാളവളയില്‍ വീട്ടില്‍ നെല്‍സന്‍ (60) നെയാണ് പനമരം പോലീസ് പിടികൂടിയത്. മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനിടയില്‍ നെല്‍സന്‍ ബാബുവിനെ മര്‍ദിച്ച് കൊന്നതായും,…

കോവിഡ്;കര്‍ശന നിയന്ത്രണം നടപ്പിലാക്കും: വയനാട് ജില്ലാ പോലീസ് മേധാവി

  കല്‍പ്പറ്റ: കോവിഡ് രോഗവ്യാപനം ക്രമാതീതമായി വര്‍ദ്ധിച്ച പശ്ചാത്തലത്തില്‍നിയന്ത്രണങ്ങള്‍ ശക്തമാക്കുമെന്ന സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന്റെഅടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വയനാട് ജില്ലയിലുംപോലീസിന്റെ  കര്‍ശന പരിശോധന ആരംഭിച്ചതായി ജില്ലാ പോലീസ് മേധാവിജി.പൂങ്കുഴലി ഐ.പി.എസ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന്കോവിഡ് ഡ്യൂട്ടിക്കായി ജില്ലയില്‍ 403 പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചു.മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും പൊതു ഇടങ്ങളില്‍പെരുമാറുന്നവര്‍ക്കെതിരെ…

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേര്‍ക്ക് പരിക്ക്

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട്  പേര്‍ക്ക് പരിക്ക് ദേശീയപാതയില്‍ വൈത്തിരി ടൗണിനടുത്ത് കാര്‍ താഴ്ച്ചയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് പരിക്ക് കുന്ദമംഗലം സ്വദേശി അശ്വിന്‍,ഭാര്യ അമൃത എന്നിവര്‍ക്കാണ് പരിക്കേറ്റത്.കുന്ദമംഗലത്തു നിന്നും വയനാട്ടിലേക്ക് വരുന്ന വഴി വൈത്തിരിക്കടുത്ത് ഹൈവേയില്‍നിന്നും 20 അടി താഴ്ച്ചയുള്ള തളിമല റോഡിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.പരിക്ക് ഗുരുതരമല്ല.

പ്രമുഖ വ്യവസായിയും, വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റും പടിഞ്ഞാറത്തറ ഫ്രാൻസിസ് തെക്കിനിയത്ത് (73) നിര്യാതനായി

പടിഞ്ഞാറത്തറ: ഫ്രാൻസിസ് തെക്കിനിയത്ത് (73) നിര്യാതനായി. പ്രമുഖ വ്യവസായിയും, വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റും, വയനാടിന്റെ രാഷ്ട്രീയ സാമൂഹിക മേഖലയിലെ നിറ സാനിധ്യവുമായിരുന്നു .പടിഞ്ഞാറത്തറ സെൻ്റ. ജോസഫ് മില്ലുടമയുമാണ്. ഭാര്യ: ബിയാട്രിസ് ചുള്ളിയന പുത്തനങ്ങാടി കുടുംബാംഗമാണ്. മക്കൾ: ഹെനീഷ് (യു എസ്.എ), നിഷ ഫെബി, ഡോ:നിവ ഫ്രാൻസിസ്, ( ഫാത്തിമ ഹോസ്പ്പിറ്റൽ കൽപ്പറ്റ)…

എന്‍ സി സി കേഡറ്റുകള്‍ക്ക് സെല്‍ഫ് ഡിഫെന്‍സ് ക്ലാസ്സ് നല്‍കി

കല്‍പ്പറ്റ:  ബി എന്‍ എന്‍ സി സിവയനാട് കീഴിലുള്ള ഡബ്ലിയു എം  .ഒ ഐ ജി ആര്‍ട്ടസ് ആന്റ് സയന്‍സ് ക്കേളേജിലെ എന്‍ സി സി പെണ്‍കുട്ടികള്‍ക്ക് സെല്‍ഫ് ഡിഫെന്‍സ് ക്ലാസ്സ്‌കല്‍പ്പറ്റ കെനിയുറിയു കരാതെ അക്കാദമിയില്‍ വച്ചു പരിശീലനം നല്‍കി .സുബൈദാര്‍ ബജ്‌റങ് സിംഗ് ഉദ്ഘാടനം ചെയ്തു. നായിബ് സുബൈദാര്‍ കബില്‍ദേവ് സിംഗ് അധ്യക്ഷത വഹിച്ചു…

കെ.പി.എസ്ടി.എ പ്രീ പ്രൈമറി ടീച്ചേര്‍സ് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി

.കല്‍പറ്റ: പ്രീ പ്രൈമറി മേഖലയോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് കെ.പി.എസ് ടി.എ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന സമരപരിപാടികളുടെ ഭാഗമായുള്ള വയനാട് ജില്ല സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കല്‍പറ്റയില്‍ നടന്നു.സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിലെ മുഴുവന്‍ പ്രീ പ്രൈമറി അദ്ധ്യാപിക മാര്‍ക്കും തസ്തിക അനുവദിച്ച് നിയമനം നല്‍കുക, ഓണറേറിയം…

വര്‍ഗീയതയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു .

കല്‍പ്പറ്റ :യൂത്ത് കോണ്‍ഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'ഗാന്ധി മരിക്കാത്ത ഇന്ത്യ എന്ന മുദ്രാവാക്യം' ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വര്‍ഗീയതയ്‌ക്കെതിരെ പ്രതിരോധ സദസ്സ് സംഘടിപ്പിച്ചു. ബിജെപിയും സിപിഎമ്മും കേവലം വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി നടത്തുന്ന വര്‍ഗീയ നീക്കങ്ങള്‍ കേരളത്തിലെ പൊതു സമൂഹം ഒറ്റക്കെട്ടായി എതിര്‍ത്തു തോല്‍പ്പിക്കേണ്ടതാണെന്ന്.യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സംഷാദ് മരക്കാര്‍ അഭിപ്രായപ്പെട്ടു. മതേതരത്വത്തിന്…

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും* പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽപ്പെട്ട പുഴയ്ക്കൽ, കപ്പുവയൽ, കള്ളംതോട് എന്നിവിടങ്ങളിൽ ശനിയാഴ്ച രാവിലെ 9 മുതൽ 5 വരെ പൂർണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. കോറോം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽപ്പെട്ട പുതുശ്ശേരി ടൗൺ, അലക്കൽ ,അടാലി പുതുശ്ശേരി വളവിൽ സി.ടി.മുക്ക് എന്നീ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 8.30 മുതൽ 5 വരെ പൂർണ്ണമായോ…

വയനാട്ടിൽ 527 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (29.1.21) പുതുതായി നിരീക്ഷണത്തിലായത് 527 പേരാണ്. 405 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7219 പേര്‍. ഇന്ന് പുതുതായി 42 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1324 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 252365 സാമ്പിളുകളില്‍ 251496 പേരുടെ ഫലം ലഭിച്ചു. ഇതില്‍…

വയനാട് ജില്ലയില്‍ 173 പേര്‍ക്ക് കൂടി കോവിഡ്: . 206 പേര്‍ക്ക് രോഗമുക്തി

. 168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (29.1.21) 173 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 206 പേര്‍ രോഗമുക്തി നേടി. 2 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 168 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍…