പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റിയൂട്ട് ബജറ്റില്‍ ഇടം പിടിക്കുമോ? ആകാംക്ഷയോടെ വയനാടന്‍ ജനത

  കല്‍പറ്റ-കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വകലാശാലയുടെ പൂക്കോട് കാമ്പസില്‍ വന്യജീവി ഗവേഷണത്തിനും പട്ടികവര്‍ഗ ക്ഷേമത്തിനുമുള്ള പശ്ചിമഘട്ട മേഖലാ ഇന്‍സ്റ്റിറ്റിയൂട്ട് അനുവദിച്ചു ബജറ്റ്  പ്രഖ്യാപനം ഉണ്ടാകുമോ എന്നറിയാനുള്ള ആകാംക്ഷയില്‍ വയനാടന്‍ ജനത. ജന്തുജന്യരോഗങ്ങള്‍, വന്യജീവിശല്യം, കാലാവസ്ഥ വ്യതിയാനം എന്നിവയുടെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന ജില്ലയ്ക്കു  മുതല്‍ക്കൂട്ടാകുന്ന ഇന്‍സ്റ്റിറ്റിയൂട്ട് ബജറ്റില്‍ ഇടംപിടിക്കാതിരിക്കാന്‍ അണിയറനീക്കം  ഉണ്ടെന്ന സൂചനയാണ് ജനങ്ങളുടെ…

സിപിഐ ജനപ്രതിനിധികൾക്കു സ്വീകരണം നൽകി

കൽപറ്റ: കൽപറ്റ മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സിപിഐ കൽപറ്റ ലോക്കൽ കമ്മറ്റിയുടെയും, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി. സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം പി പി സുനീർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വിജയൻ ചെറുകര, സംസ്ഥാന കൗൺസിൽ അംഗം പി കെ മൂർത്തി…

ഇ.കെ.മാധവൻ അനുസ്മരണം നാളെ

മാനന്തവാടി : അര നൂറ്റാണ്ടോളം വയനാടിൻ്റെ രാഷ്ട്രീയ-സാമൂഹ്യ- സാംസ്കാരിക മേഖലയിലെ നിറ സാന്നിധ്യമായിരുന്ന ഇ.കെ.മാധവൻ്റെ മൂന്നാം ചരമ വാർഷിക ദിനമായ വെള്ളിയാഴ്ച  മാനന്തവാടി പഴശ്ശി ഗ്രന്ഥാലയത്തിൽ  അനുസ്മരണവും പുസ്തക വിതരണവും നടക്കും. ഉച്ചക്ക് 1.30 ക്ക് നടക്കുന്ന അനുസ്മരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്യും. മംഗലശേരി നാരായണൻ അനുസ്മരണ പ്രഭാഷണം…

നിയമന ശുപാർശകളുടെ വിതരണം നാളെ

ജില്ലയിലെ പോലീസ് വകുപ്പിൽ പ്രാക്തന ഗോത്ര വർഗ്ഗക്കാർക്കുള്ള പ്രത്യേക നിയമനത്തിൻ്റെ ഭാഗമായി പോലീസ് കോൺസ്റ്റബിൾ, വനിതാ പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള  നിയമനത്തിനായുള്ള നിയമന ശുപാർശകൾ കേരള പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻ അഡ്വ. എം.കെ. സക്കീർ ഇന്ന് വിതരണം ചെയ്യും. രാവിലെ 11ന് കൽപ്പറ്റ റസ്റ്റ്‌ ഹൗസ് കോൺഫറൻസ് ഹാളിലാണ് ഉദ്യോഗാർഥികൾക്ക് നേരിട്ട് നിയമന ശുപാർശ…

ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; രോഗികൾ പരിഭ്രാന്തരായി ഇറങ്ങിയോടി

. കൽപ്പറ്റ: കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഓക്സിജൻ സിലിണ്ടർ  പൊട്ടിത്തെറിച്ചു;  രോഗികൾ പരിഭ്രാന്തരായി ഇറങ്ങിയോടി. വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.  ആർക്കും പരിക്കില്ല.ഉടൻ ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി.മൂന്നാം നിലയിൽ സ്ഫോടന ശബ്ദം കേൾക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ബിഗ്‌ സല്യൂട്ട്: : മാതൃകയായി അഗസ്റ്റ്യൻ എന്ന തഹസിൽദാർ

മാനന്തവാടി:  ജോലികഴിഞ്ഞുള്ള ഒഴിവ് സമയത്ത് ഓഫീസ് പരിസരം ശുചിയാക്കി ഒരു തഹസിൽദാർ . മാനന്തവാടി താലൂക്കിലെ ഭൂരേഖ വിഭാഗം തഹസിൽദാർ തോണിച്ചാൽ സ്വദേശി എ.എ അഗസ്റ്റ്യൻ ആണ് ജോലി കഴിഞ്ഞുള്ള സമയത്ത്  കാടുവെട്ട് യന്ത്രം ഉപയോഗിച്ച് ശുചീകരണം നടത്തിയത്.  വില്ലേജ് ഓഫീസർ, ഡെപ്യൂട്ടി തഹസിൽദാർ എന്നീ തസ്തികകളിൽ  ജോലി ചെയ്തപ്പോഴും ഇദ്ദേഹം ഇത്തരം മാതൃക പ്രവർത്തനങ്ങളിൽ…

വനം വകുപ്പ് സ്ഥാപിച്ച കുളം നവീകരിച്ച് ഹെൽപ്പിംഗ് ഹാൻഡ്സ് വാട്സാപ്പ് കൂട്ടായ്മ

  തിരുനെല്ലി:വന്യമൃഗങ്ങൾക്കായി വനത്തിൽ വനം വകുപ്പ് സ്ഥാപിച്ച കുളം നവികരിച്ച് ഹെൽപ്പിംഗ് ഹാൻഡ്സ് വാട്സാപ്പ് കൂട്ടായ്മ .തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർറെയ്ഞ്ചിലെ അപ്പപ്പാറയിലാണ് .കോഴിക്കോട്  കേന്ദ്രികരിച്ച് പ്രവർത്തിക്കുന്ന പൃഥിറൂട്ട്സ്  നാച്ചുറൽ ക്ലബ്ലിൻ്റെ സഹകരണത്തോടെയാണ് കുളം നവി കരണം ആരംഭിച്ചത്. കഴിഞ്ഞ മൂന്നു ദിവസം കൊണ്ടാണ് വനത്തി നുള്ളിലെ  കുളം വന്യമൃഗങ്ങളുടെ ജലസേചനത്തിനായി നവികരിച്ച ത്.ഇരുപതോളം പേർ ചേർന്നാണ് …

കോറോം സെൻ്റ് മേരീസ് യാക്കോബായ സൂനോറോ പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ്മ പെരുന്നാൾ തുടങ്ങി.

വെള്ളമുണ്ട: കോറോം സെൻ്റ് മേരിസ് യാക്കോബായ സൂനോറൊ പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ്മ പെരുന്നാൾ തുടങ്ങി.. വികാരി  ഫാ.ഡോ.മത്തായി അതിരംപുഴയിൽ കൊടി ഉയർത്തി.  ഇന്ന് (വെള്ളി)കുർബ്ബാന, പ്രാർത്ഥന, പ്രസംഗം, പ്രദക്ഷിണം, നേർച്ചവിളമ്പ്, ലേലം എന്നിവ ഉണ്ടായിരിക്കും. കോവിസ് പ്രോട്ടോക്കോൾ അനുസാരിച്ചാണ് പെരുന്നാൾ പരിപാടികൾ. ഫാ.ബേസിൽ കരനിലത്ത്, ഫാ.സിനു ചാക്കോ തെക്കെ തോട്ടത്തിൽ, ഡീക്കൺ മാരായ യൽദോപനിച്ചിയിൽ, യൽദോ…

ആതുര സേവന ദൗത്യവുമായി നാളെ പാലിയേറ്റീവ് ദിനം

പാലിയേറ്റീവ് സന്ദേശം പ്രചരിപ്പിക്കുക, കൂടുതല്‍ രോഗികള്‍ക്ക് പരിചരണം ലഭ്യമാക്കുക എന്ന ദൗത്യവുമായി നാളെ പാലിയേറ്റീവ് ദിനം.  ജില്ലയില്‍ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് മാനന്തവാടി, വൈത്തിരി, ബത്തേരി താലൂക്ക് ആശുപത്രികളിലും, പനമരം സി.എച്ച്.സി പരിധിയിലും അതത് പാലിയേറ്റീവ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ രോഗികള്‍ക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തും. കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ സർക്കാർ ആശുപത്രികൾ കേന്ദ്രീകരിച്ചുള്ള വിവിധ പാലിയേറ്റീവ് കെയർ…

വയനാട്ടിൽ 575 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (14.1.21) പുതുതായി നിരീക്ഷണത്തിലായത് 575 പേരാണ്. 609 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8775 പേര്‍. ഇന്ന് വന്ന 45 പേര്‍ ഉള്‍പ്പെടെ 356 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1303 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 229944 സാമ്പിളുകളില്‍ 227515 പേരുടെ…