ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളജ് പ്രവർത്തനം ഉടൻ ആരംഭിക്കണം: ജനകീയ കൂട്ടായ്മ

 മാനന്തവാടി: ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളജ് പ്രവർത്തനം ഉടൻ ആരംഭിക്കണമെന്ന് റെസിൻ്റ്സ് അസോസിയേഷനുകളുടെ നേതൃത്വത്തിൽ നടത്തിയ ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. മാനന്തവാടിയിലെ വിവിധ റസിഡൻസ് അസോസിയേഷനുകളും ബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ പ്ലക്കാർഡുകളുമേന്തി നടത്തിയ പ്രകടനം നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു മാനന്തവാടി നഗരസഭാ ഉപാധ്യക്ഷൻ പി.വി.എസ്. മൂസ ഉദ്ഘാടനം ചെയ്തു. ടാഗോർ റസിഡൻസ് അസോസിയേഷൻ…

വായനാശ്രീ പദ്ധതിയ്ക്ക് തുടക്കമായി

കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ പഞ്ചായത്തിന്റെയും, ജില്ലാ ലൈബ്രറി കൗൺസിലിൻ്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന വായനാശ്രീ പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം  ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ നിർവഹിച്ചു. കുടുംബശ്രീ അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും വായന ശീലം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് വായനാശ്രീ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.  പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവർത്തകർക്ക് ലൈബ്രറികളിൽ സൗജന്യ മെമ്പർഷിപ്പ്…

ജനങ്ങൾക്ക് വേണ്ടാത്ത തൊണ്ടാർ പദ്ധതി സർക്കാർ ഉപേക്ഷിക്കണം: പി.കെ.ജയലക്ഷ്മി

. മാനന്തവാടി: ആയിരത്തിലധികം കുടുംബങ്ങളെ നേരിട്ട് ദോഷകരമായി ബാധിക്കുന്ന തൊണ്ടാർ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ.ജയലക്ഷ്മി ആവശ്യപ്പെട്ടു. തൊണ്ടാർ പദ്ധതിക്കെതിരെ  വെള്ളമുണ്ടയിൽ യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജയലക്ഷ്മി. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി അടിച്ചേൽപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.   യു.ഡി.എഫ്. അധികാരത്തിൽ വന്നാൽ തൊണ്ടാർ പദ്ധതി റദ്ദ്…

റോഡ് സുരക്ഷാ മാസാചരണം തുടങ്ങി.

2021 ജനുവരി 18-മുതൽ ഫെബ്രുവരി 17 വരെ ദേശീയ തലത്തിൽ റോഡ് സുരക്ഷ മാസാചരണം നടത്തിവരികയാണ്.  സംസ്ഥാന തലത്തിൽ ഇതിന്റെ ഉത്ഘാടനം  ഗതാഗത വകുപ്പ് മന്ത്രി  എ.കെ.  ശശീന്ദ്രൻ ഓൺലൈൻ ആയി നിർവഹിച്ചു.  “റോഡ്‌  സുരക്ഷ “എന്നത് ജനങ്ങളുടെ സുരക്ഷയ്ക്കും സുരക്ഷിതമായ യാത്രയ്ക്കും വേണ്ടിയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക , അവരെ റോഡ് സുരക്ഷ ശ്രമങ്ങളിൽ സഹകരിപ്പിക്കുക …

വയനാട്ടിൽ 318 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (25.1.21) പുതുതായി നിരീക്ഷണത്തിലായത് 318 പേരാണ്. 394 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7060 പേര്‍. ഇന്ന് പുതുതായി 29 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 226 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 247037 സാമ്പിളുകളില്‍ 246785 പേരുടെ ഫലം ലഭിച്ചു. ഇതില്‍…

വയനാട് ജില്ലയില്‍ 67 പേര്‍ക്ക് കൂടി കോവിഡ്: . 63 പേര്‍ക്ക് രോഗമുക്തി

. 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (25.1.21) 67 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 63 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 64 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത്…

റിപ്പബ്ലിക് ദിനാഘോഷം: പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല: മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സല്യൂട്ട് സ്വീകരിക്കും

കോവിഡ് പശ്ചാത്തലത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന  റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലേക്ക്  പൊതുജനങ്ങളെ് പ്രവേശിപ്പിക്കില്ല.   അറുപത്തിയഞ്ച് വയസില്‍  കൂടുതല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരെയും പത്തുവയസ്സില്‍ താഴെയുള്ള കുട്ടികളെയും  ആഘോഷ പരിപാടികളില്‍ നിന്നും ഒഴിവാക്കി. .പരമാവധി 100 ക്ഷണിതാക്കളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പ്രവേശിപ്പിക്കും.  തെര്‍മല്‍ പരിശോധന നടത്തിയും മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ…

പിണങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം പരേതനായ അണിയാപ്പുറം അമ്മദ് ഹാജിയുടെ ഭാര്യ റാബിയ (75) നിര്യാതയായി

പിണങ്ങോട്: പിണങ്ങോട് ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം പരേതനായ അണിയാപ്പുറം അമ്മദ് ഹാജിയുടെ ഭാര്യ റാബിയ (75) നിര്യാതയായി. മക്കള്‍: മൈമൂന, ഹഫ്‌സത്ത്, യൂനുസ് ഉമരി (കേരള സ്‌കൂള്‍ ഫോര്‍ ദ ബ്ലൈന്‍ഡ്, മങ്കട), സൗദ, സ്വാലിഹ് മാസ്റ്റര്‍ (വാളല്‍ യു.പി.സ്‌കൂള്‍, കോട്ടത്തറ). മരുമക്കള്‍: മുഹമ്മദ് പിണങ്ങോട്, മൊയ്തു കമ്പളക്കാട്, അസ്മ അടിവാരം, പരേതനായ ഹംസ…

വയനാട് മെഡിക്കൽ കോളജ് ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണം: കേരള മുസ്‌ലിം ജമാഅത്ത്

കൽപ്പറ്റ: നിർദിഷ്ട വയനാട് മെഡിക്കൽ കോളജ് മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വയനാടിൻറെ ആരോഗ്യ ചികിത്സാരംഗത്ത് അത്യാവശ്യമായ സർക്കാർ മെഡിക്കൽ  കോളേജ് സ്ഥല തർക്കങ്ങൾ പറഞ്ഞ്നീട്ടികൊണ്ടു പോകാതെ ഏറെ സൗകര്യങ്ങളുള്ള മാനന്തവാടി ജില്ലാ ആശുപത്രിയിൽ ഉടൻ ആരംഭിക്കണമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. 2012 ൽ സർക്കാർ…

എടവകയ്ക്ക് മാസ്റ്റർ പ്ലാൻ തയ്യാറാക്കും: ആസൂത്രണ സമിതി

2021-22 വാർഷിക പദ്ധതിയും പതിനാലാം പഞ്ചവത്സര പദ്ധതിയും മുൻനിർത്തി എടവക പഞ്ചായത്തിൻ്റെ  സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമാക്കി മാസ്റ്റർ പ്ലാൻ തയ്യാറാക്കുവാൻ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു . പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബ്, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജോർജ്…