വെള്ളമുണ്ട ഒഴുക്കൻമൂല തൊടുവയൽ രാമചന്ദ്രൻ ( 52) കുഴഞ്ഞു വീണു മരിച്ചു.

കുഴഞ്ഞ് വീണ് മരിച്ചു. മാനന്തവാടി: വെള്ളമുണ്ട ഒഴുക്കൻമൂല  തൊടുവയൽ രാമചന്ദ്രൻ ( 52) കുഴഞ്ഞു വീണു മരിച്ചു. വൈകുന്നേരം വീടിനടുത്ത് കടയിൽ കുഴഞ്ഞ് വീണ ഉടനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല . ഭാര്യ: ശോഭ. മക്കൾ: നിഥുന, അർജുൻ' സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ .

കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ സമരം 16 ദിവസം പിന്നിട്ടു

കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ എച്ച്ഐഎം യുപി സ്കൂളിനു മുമ്പിൽ നടത്തുന്ന സമരം 16 ദിവസം പിന്നിട്ടു……. കർഷക സംഘം ജില്ലാ സെക്രട്ടറി പിബി സുരേഷ് സമരം ഉദ്ഘാടനം ചെയ്തു….. കേന്ദ്ര സർക്കാർ ഏകപക്ഷീയമായി നിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണ് ഇതേതാ ചെയ്യുന്നതെന്നും, കൃഷി ഭൂമിയും കാർഷിക ഉത്പന്നങ്ങളും  കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകാനാണ്  കേന്ദ്ര സർക്കാർ…

ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന് ഇലക്ട്രിക്ക് കാറുകളെത്തി

ജില്ലയിൽ മോട്ടോർ വാഹന വകുപ്പിന് ഇലക്ട്രിക്ക് കാറുകളെത്തി….. അന്തരീക്ഷ മലിനീകരണവും ചെലവും കുറയ്ക്കാൻ സർക്കാർ വാഹനങ്ങൾ ഘട്ടം ഘട്ടമായി വൈദ്യുതി ഉപയോഗിച്ചുള്ള സർവീസിലേക്കു മാറുന്നതിന്റെ ഭാഗമായാണ് ജില്ലയിലും ഇലക്ട്രിക്ക് കാറുകളെത്തിയത്…. മോട്ടോർ വാഹന വകുപ്പിന്റെ സേഫ് സോൺ പദ്ധതിയുടെ ഭാഗമായി ഗിയറില്ലാത്ത മൂന്ന് ടാറ്റാ നെക്‌സൺ ഇലക്ട്രിക് കാറുകളാണ് വാഹന പരിശോധനയ്ക്കായി മോട്ടോർ വാഹന വകുപ്പ്…

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 6394 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1068, കോഴിക്കോട് 729, പത്തനംതിട്ട 666, കോട്ടയം 555, കൊല്ലം 548, തൃശൂര്‍ 502, ആലപ്പുഴ 446, മലപ്പുറം 432, തിരുവനന്തപുരം 416, ഇടുക്കി 271, പാലക്കാട് 255, കണ്ണൂര്‍ 219, വയനാട് 210, കാസര്‍ഗോഡ് 77 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.…

വയനാട്ടിൽ 628 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (6.1.21) പുതുതായി നിരീക്ഷണത്തിലായത് 628 പേരാണ്. 885 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8356 പേര്‍. ഇന്ന് വന്ന 53 പേര്‍ ഉള്‍പ്പെടെ 368 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1850 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 218388 സാമ്പിളുകളില്‍ 217449 പേരുടെ…

ജില്ലയില്‍ 210 പേര്‍ക്ക് കൂടി കോവിഡ്: .110 പേര്‍ക്ക് രോഗമുക്തി

.206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (6.1.21) 210 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 110 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 206 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്കഉറവിടം വ്യക്തമല്ല. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ…

ഡിപ്ലോമ ഇന്‍ ബ്യൂട്ടികെയര്‍ മാനേജ്മെന്റ്: അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ്  ബ്യൂട്ടികെയര്‍ മാനേജ്മെന്റ് ഡിപ്ലോമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ്ടു . വിദൂര  വിദ്യാഭ്യാസ രീതിയില്‍ നടത്തപ്പെടുന്ന ഈ കോഴ്സിന് ഒരു വര്‍ഷമാണ് കാലാവധി. സ്വയംപഠന സാമഗ്രികള്‍, സമ്പര്‍ക്ക ക്ലാസ്സുകള്‍, പ്രാക്ടിക്കല്‍ ട്രെയിനിംഗ് എന്നിവ കോഴ്സില്‍ ചേരുന്നവര്‍ക്ക് ലഭിക്കും. അപേക്ഷാഫോറവും പ്രോസ്പക്ടസും 200 രൂപ…

സ്വയം തൊഴില്‍ പദ്ധതി; വായ്പ മേളയും പരാതി പരിഹാര ക്യാമ്പും നാളെ

സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി  പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഒരുങ്ങി   സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍. ഇതിന്റെ ഭാഗമായി  കോര്‍പ്പറേഷന്‍ സംഘടിപ്പിക്കുന്ന വായ്പ പരിചയ മേളയും  പരാതി പരിഹാര ക്യാമ്പും നാളെ  (ജനുവരി 7 )് രാവിലെ 10 ന് കല്‍പ്പറ്റ…

ഓൺലൈൻ വീഡിയോ മത്സരം ‘മിഴിവ് ‘ 2021 ൽ പങ്കെടുക്കാം: മാറ്റത്തിന്റെ കാഴ്ചകൾ പകർത്താം. സമ്മാനങ്ങൾ നേടാം

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി 'മിഴിവ് 2021' എന്ന പേരിൽ ഓൺലൈൻ വീഡിയോ മത്സരം സംഘലടിപ്പിക്കുന്നു. ഈ മാസം ആറ് മുതൽ 26 വരെ www.mizhiv.kerala.gov.in ൽ രജിസ്റ്റർ ചെയ്ത് മത്സരത്തിൽ പങ്കെടുക്കാം. 'നിങ്ങൾ കണ്ട വികസന കാഴ്ച' എന്നതാണ് വിഷയം.കഴിഞ്ഞ നാലര വർഷത്തെ സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ വീഡിയോകൾക്ക് ആധാരമാക്കാം. പ്രൊഫഷണൽ ക്യാമറ ഉപയോഗിച്ചോ,…

പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അക്കാദമിക് ബ്ലോക്ക് ഉദ്ഘാടനം നാളെ

പി.കെ. കാളന്‍ മെമ്മോറിയല്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സിന് എടവക പൈങ്ങാട്ടരിയില്‍ ഒന്നര കോടി ചെലവില്‍ നിര്‍മ്മിച്ച അക്കാദമിക്് ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ  (വ്യാഴം) രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിക്കും. ഒ.ആര്‍.കേളു എം.എല്‍.എ. അധ്യക്ഷത വഹിക്കും. ക്യാമ്പസില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍,…