ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തീകൊളുത്തി കൊന്നു

തമിഴ്നാട് മസിനഗുഡിയിൽ ജനവാസ കേന്ദ്രത്തിൽ ഇറങ്ങിയ കാട്ടാനയെ തീകൊളുത്തി കൊന്നു. ടയറിനുള്ളിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തി ആനയുടെ നേർക്ക് എറിയുകയായിരുന്നു. സംഭവത്തിൽ രണ്ട് പേരെ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റ നിലയിൽ കഴിഞ്ഞയാഴ്ചയാണ് ആനയെ വനംവകുപ്പ് കണ്ടെത്തിയത്. മസിനഗുഡി സിങ്കാര റോഡിൽ അവശ നിലയിലയിൽ കഴിയുകയായിരുന്നു ആന. ചെവിക്കു ചുറ്റും ചീഞ്ഞളിഞ്ഞ നിലയിലായിരുന്നു. വന്യമൃഗങ്ങളുടെ…

മുൻ വോളിബോൾ താരം തവിഞ്ഞാൽ യവനാർകുളം ഏറത്ത്മലയിൽ ജോസഫ് (70) നിര്യാതനായി

മുൻ വോളിബോൾ താരം തവിഞ്ഞാൽ യവനാർകുളം ഏറത്ത്മലയിൽ ജോസഫ് (70) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച  11 മണിക്ക് പോരൂർ സെൻ്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. ഭാര്യ മേരി, മക്കൾ: ഷീബ, ജിഷ, ഷൈൻ. മരുമക്കൾ: സോണിയ, ബെന്നി, ബെന്നി

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ കോടഞ്ചേരി കുന്ന്, പിണങ്ങോട് മുക്ക് എന്നിവിടങ്ങളില്‍ ഇന്ന് (ശനി) രാവിലെ 8 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും.പുല്‍പ്പള്ളി സെക്ഷനിലെ ചെറിയാമല, ചേകാടി, കുണ്ടുവാടി, വെളുകൊല്ലി, വെട്ടത്തൂര്‍, കളനാടി കൊല്ലി, ഏരിയപ്പള്ളി എന്നിവിടങ്ങളില്‍  (ശനി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും വൈദ്യുതി…

‘മലയാളത്തിന്റെ അക്ഷരനിറവ്’ യുവധാര വെള്ളമുണ്ട മേഖല ക്യാമ്പയിൽ തുടങ്ങി

വെള്ളമുണ്ടഃ ഡി.വൈ.എഫ്.ഐ മുഖമാസികയായ യുവധാര ക്യാമ്പയിന്റെ വെള്ളമുണ്ട  മേഖലാ തല ഉദ്ഘാടനം ഡിവൈഎഫ്ഐ മേഖല സെക്രട്ടറി അഷ്‌റഫ് വെള്ളമുണ്ട  വയനാട് ജില്ലാ പഞ്ചായത്ത് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി കൺവീനറും ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി  ചെയർമാനുമായ ജുനൈദ് കൈപ്പാണിയെ വാർഷിക വരിക്കാരനായി ചേർത്ത് കൊണ്ട് നിർവ്വഹിച്ചു. മേഖല ജോയിൻ  സെക്രട്ടറി അസ്ജൽ കെ.പി  പങ്കെടുത്തു

‘എന്‍ ഊര്’ പൈതൃക ഗ്രാമത്തിലേക്ക് വാക്ക്-ഇന്‍-ഇന്റര്‍വ്യു

ലക്കിടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന 'എന്‍ ഊര്' പൈതൃക ഗ്രാമത്തിലേക്ക് പ്രോജക്ട് ആനിമേറ്റര്‍, ഗാര്‍ഡനര്‍  എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച ജനുവരി 28 ന് ഉച്ചക്ക് 2 ന് മാനന്തവാടി സബ്കളക്ടര്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍  അസ്സല്‍ രേഖകളുമായി ഹാജരാകണം. പ്രോജക്ട് ആനിമേറ്റര്‍ – സ്വന്തമായി ഇരുചക്ര വാഹനവുമുള്ളതും പ്ലസ്ടു വിദ്യാഭ്യാസ യോഗ്യതയുളള പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട യുവാക്കള്‍ക്ക്…

വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.

                               ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു. മെഡിക്കല്‍ ഓഫീസര്‍ (എം.ബി.ബി.എസ്) : യോഗ്യത – എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. പ്രായം – 2021 ജനുവരി 1 ന്…

താലൂക്ക്തല പരാതി പരിഹാര അദാലത്ത്

സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, വൈത്തിരി താലൂക്ക് പരിധിയിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ നടത്തുന്ന താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 1,2,6 തീയതികളില്‍ നടക്കും. മുഖ്യമന്ത്രിയുടെ ചികിത്സാ ധനസഹായം, ഭൂമി സംബന്ധമായ വിഷയങ്ങള്‍, റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതി എന്നിവ ഒഴിച്ചുളള അപേക്ഷകളാണ് അദാലത്തില്‍ പരിഗണിക്കുക. ഫെബ്രുവരി 1 ന് നടക്കുന്ന…

നിറക്കൂട്ട് ശ്രുതിലയം സമ്മാനങ്ങള്‍ വിതരണം ചെയ്തു

വജ്ര ജൂബിലി ഫെലോഷിപ്പിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് ജില്ലയിലെ കുട്ടികള്‍ക്കും യുവാക്കള്‍ക്കുമായി കോവിഡ് കാലത്ത് നടത്തിയ ശ്രുതിലയം, നിറക്കൂട്ട് മത്സരങ്ങളുടെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. സമ്മാനവിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു.  കോവിഡ് കാലത്ത് കുട്ടികളിലും യുവാക്കളിലും ഉണ്ടാകുന്ന മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനായാണ് സാംസ്‌കാരിക വകുപ്പ് നിറക്കൂട്ട് എന്ന പേരില്‍…

വയനാട്ടിൽ 562 പേര്‍ പുതുതായി നിരീക്ഷണത്തില്‍.

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (22.1.21) പുതുതായി നിരീക്ഷണത്തിലായത് 562 പേരാണ്. 1030 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7451 പേര്‍. ഇന്ന് വന്ന 43 പേര്‍ ഉള്‍പ്പെടെ 392 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1324 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 242658 സാമ്പിളുകളില്‍ 238971 പേരുടെ…

വയനാട് ജില്ലയില്‍ 255 പേര്‍ക്ക് കൂടി കോവിഡ്: . 163 പേര്‍ക്ക് രോഗമുക്തി

. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധവയനാട് ജില്ലയില്‍ ഇന്ന് (22.1.21) 255 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 163 പേര്‍ രോഗമുക്തി നേടി. ഏഴ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 12 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം…