വയനാട് മെഡിക്കൽ കോളേജ്: ഹൈക്കാടതി ഉത്തരവിൽ സർക്കാർ അനുകൂലനിലപാട് സ്വീകരിക്കണം: യൂത്ത് ലീഗ്

മാനന്തവാടി വയനാട് മെഡിക്കൽ കോളേജ് ജില്ലാ ആശുപത്രിയിൽ പ്രവർത്തനം തുടങ്ങണമെന്നും ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ അനുകൂല നടപടി സീകരിക്കണമെന്ന് മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം യൂത്ത്  ലീഗ് ഭാരവാഹികളുടെ യോഗം ആവിശ്യപ്പെട്ടു മാനന്തവാടി താലൂക്കിലെ സാധാരണക്കാരായ ആളുകൾ വളെരെ പ്രതീക്ഷയോടയാണ് ഹൈക്കോടതിയുടെ ഉത്തരവിനെ കാണുന്നത് . ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്താൻ ഗവൺമെന്റ്…

ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം; ആരോഗ്യവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി ആവശ്യം

തിരുവനന്തപുരം: ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. പൊതുപരിപാടികള്‍ നടത്തുന്നതിന് മുമ്പ് ആരോഗ്യവകുപ്പിന്‍റെ മുന്‍കൂര്‍ അനുമതി തേടണം. കണ്ടെയിന്‍മെന്‍റ് മേഖലയില്‍ ഉത്സവപരിപാടികള്‍ പാടില്ലെന്നാണ് നിര്‍ദേശം.  65 വയസ്സിന് മുകളിലുള്ളവർ, ഗുരുതരരോഗികൾ, ഗർഭിണികൾ, കുട്ടികൾ  എന്നിവര്‍ ഉത്സവങ്ങളില്‍ പങ്കെടുക്കാനും പാടില്ല.

കണിയാരം മനയിൽ കുഞ്ഞോ ഫിലിക്സ് ( 97 ) നിര്യാതയായി

മാനന്തവാടി :കണിയാരം മനയിൽ  കുഞ്ഞോ ഫിലിക്സ് ( 97 )   നിര്യാതയായി.   സംസ്കാരം  മാനന്തവാടി  അമലോത്ഭവ മാതാ ദേവാലയത്തിൽ നടത്തി.  മക്കൾ : എം.എഫ് ഫ്രാൻസിസ്  (സീനിയർ സിറ്റിസൺസ് സർവ്വീസ് കൗൺസിൽ സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി ,AlPSO ജില്ലാ സെക്രട്ടറി)  ജസ്സി, ഡയ്സി . മരുമക്കൾ: ടി.പി. മേരി , പരേതനായ പൗലോസ് , കുഞ്ഞച്ചൻ.

അമ്മയ്ക്ക് പിന്നാലെ മകനും മരിച്ചു

മാനന്തവാടി – അമ്മ മരിച്ച് രണ്ടാം നാൾ മകനും മരിച്ചു. ഒഴക്കോടി പാലാക്കുളിവാളലിൽ ശശിധരൻ  ( 68 ) ആണ് മരിച്ചത്. മാതാവ് അമ്മു ഞായറാഴ്ച രാത്രി മരിച്ചിരുന്നു. അന്ന് രാവിലെ രക്തസമ്മർദ്ദത്തെ തുടർന്ന് ശശിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെയാണ് മരിച്ചത്.ഭാര്യ: സതി മക്കൾ .:സജീവൻ, സജിനി. മരുമക്കൾ:  രമ്യ, ഷൈജു.

വയനാട് ജില്ലാ പഞ്ചായത്ത് ജനോപകാര പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് പ്രസിഡന്റ് സംഷാദ് മരക്കാര്‍

കല്‍പ്പറ്റ: വരുന്ന അഞ്ച് വര്‍ഷങ്ങളില്‍ വയനാട് ജില്ലാ പഞ്ചായത്ത് ജനോപകാര പദ്ധതികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് പ്രസിഡന്റ് സംഷാദ് മരക്കാര്‍, വൈസ് പ്രസിഡന്റ് എസ് ബിന്ദു ടീച്ചര്‍ എന്നിവര്‍ പറഞ്ഞു. വയനാട് പ്രസ്‌ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും. തെരഞ്ഞെടുപ്പ് വരെ മാത്രമെ രാഷ്ട്രീയമുള്ളൂ. ജനങ്ങള്‍ തെരഞ്ഞെടുത്ത് കഴിഞ്ഞാല്‍ മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധികളാണ്…

വയനാട്ടിൽ 585 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (5.1.21) പുതുതായി നിരീക്ഷണത്തിലായത് 585 പേരാണ്. 505 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8613 പേര്‍. ഇന്ന് വന്ന 49 പേര്‍ ഉള്‍പ്പെടെ 349 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 1510 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 216538 സാമ്പിളുകളില്‍ 215853 പേരുടെ…

വയനാട് ജില്ലയില്‍ 175 പേര്‍ക്ക് കൂടി കോവിഡ്: .170 പേര്‍ക്ക് രോഗമുക്തി

.174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (5.1.21) 175 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 170 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 174 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ ഇതര സംസ്ഥാനത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ അഞ്ച്…

വയര്‍മാന്‍ എഴുത്ത് പരീക്ഷ ജനുവരി 9 ന്

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡ് നടത്തുന്ന വയര്‍മാന്‍ എഴുത്ത് പരീക്ഷ ജനുവരി 9 ന് രാവിലെ 11 ന് കല്‍പ്പറ്റ എച്ച്.ഐ.എം.യു.പി. സ്‌കൂളില്‍ നടക്കും.  പരീക്ഷാര്‍ത്ഥികള്‍ രാവിലെ 9 ന് പരീക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം.  ജനുവരി 7 വരെ ഹാള്‍ ടിക്കറ്റ് ലഭിക്കാത്ത ജില്ലയിലെ അപേക്ഷകര്‍ തിരിച്ചറിയല്‍ രേഖകളും രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി…

ഗവേഷണ ധനസഹായം: അപേക്ഷ ക്ഷണിച്ചു

അക്ഷയ ഊര്‍ജ സ്രോതസ്സുമായി ബന്ധപ്പെട്ട് നിര്‍ദ്ദേശിക്കപ്പെട്ട വിഷയങ്ങളിലോ തിരഞ്ഞെടുക്കപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനോ ഗവേഷണം നടത്തുന്നതിന് അനെര്‍ട്ട് ധനസഹായം നല്‍കുന്നു. ധനസഹായം ലഭിക്കുന്നതിനായി അര്‍ഹതയുള്ള സ്ഥാപന മേധാവികള്‍ നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകള്‍ ഫെബ്രുവരി 15 ന് വൈകിട്ട് 5 ന് മുമ്പ് അനെര്‍ട്ടില്‍ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് ംംം.മിലൃ.േഴീ്.ശി. ഫോണ്‍: 0471 2338077.

വിധവകളുടെ മക്കൾക്ക് ധനസഹായം: പടവുകൾ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പടവുകൾ 2020-21 പദ്ധതിയിലൂടെ വിധവകളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്ഥാപനങ്ങളില്‍ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പഠിക്കുന്ന (എം.ബി.ബി.എസ്, എഞ്ചിനീയറിംഗ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്, ബി.എ.എം.സ്) പഠിക്കുന്ന വിധവകളുടെ മക്കൾക്ക് ട്യൂഷന്‍ ഫീസും, ഹോസ്റ്റലില്‍ താമസിക്കുന്നവർക്ക് ഹോസ്റ്റൽ ഫീസും, മെസ്സ് ഫീസും നൽകും.…