ശോഭയുടെ മരണം: സമരം നടത്തുന്ന കുടുംബാംഗങ്ങൾക്കെതിരെ കള്ളക്കേസും പീഢനവുമെന്ന് ഊര് സമിതി.

കല്‍പ്പറ്റ: കുറുക്കന്‍മൂലയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച ശോഭയുടെ കേസ് നടത്തിപ്പിലേക്കായി ആദിവാസികളെ തെറ്റിദ്ധരിപ്പിച്ച് പോരാട്ടം സംഘടനക്ക് വേണ്ടി പണപ്പിരിവ് നടത്തിയന്നൊരോപിച്ച് നല്‍കിയ പരാതി കള്ളമെന്ന് ശോഭയുടെ കുടുംബവും ഊരുസമിതിയും വ്യക്തമാക്കി. കേസ് നടത്തിപ്പിനായി കച്ചവട സ്ഥാപനങ്ങളിലും മറ്റും പിരിവ് നടത്തിയിരുന്നു എന്നാല്‍ ആരില്‍ നിന്നും നിര്‍ബന്ധിച്ചും ഭീഷണിപ്പെടുത്തിയും പണം പിരിച്ചിട്ടില്ല. കിട്ടിയ ചെറിയ തുക പോലും സന്തോഷപൂര്‍വം…

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി

സർവീസ്  പെൻഷൻകാരോടുള്ള സർക്കാർ അവഗണനയ്ക്കെതിരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി കലക്ടറേറ്റിനു മുന്നിൽ ധർണ നടത്തി…. ജില്ലാ പഞ്ചായത്ത്  പ്രസിഡൻറ് സംഷാദ് മരക്കാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. പെൻഷൻകാർക്ക് അനുവദിച്ച ചികിത്സാപദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പിൽ വരുത്തുക, കുടിശിക നാലു ഘടു ക്ഷാമാശ്വാസം നൽകുക, പെൻഷൻ പരിഷ്കരണം ത്വരിതപ്പെടുത്തുക, ഇടക്കാലാശ്വാസം…

കേരള സ്റ്റേറ്റ് ഓഫ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ ഡി.ഡി.ഇ ഓഫീസിലേക്ക് മാർച്ച് നടത്തി.

കേരള സ്റ്റേറ്റ് ഓഫ് പ്രീ പ്രൈമറി ടീച്ചേഴ്സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റിയുടെ  നേതൃത്വത്തിൽ ജില്ലാ ഡിഡിഇ ഓഫീസിലേക്ക്  മാർച്ച് നടത്തി.  സർക്കാർ സ്കൂളിൽ ഇതിൽ ഹോണറേറിയം വാങ്ങുന്ന ജീവനക്കാരുടെ തസ്തിക സൃഷ്ടിച്ച് ശമ്പളസ്കെയിൽ അനുവദിക്കുക, എയ്ഡഡ് സ്കൂളിലെ ജീവനക്കാർക്ക് അടിയന്തരമായി ഹോണറേറിയം അനുവദിക്കുക, 2012 നുശേഷം നിയമിച്ച ജീവനക്കാർക്ക് അംഗീകാരം നൽകി ഹോണറേറിയം അനുവദിക്കുക,…

പ്രവാസി പെൻഷൻ വർദ്ധിപ്പിക്കണം: കേരള പ്രവാസി സംഘം

:   കൽപറ്റ: പ്രവാസി പെൻഷൻ വർദ്ധിപ്പിക്കണമെന്ന് കേരള പ്രവാസി സംഘം വയനാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി ആവശ്യപ്പെട്ടു. വിഎസ് അച്യുതാനന്ദൻ സർക്കാരാണ് പ്രവാസികൾക്ക് പെൻഷൻ ഏർപ്പെടുത്തിയത്. അഞ്ഞൂറ് രൂപയായിരുന്നു കുറഞ്ഞ പെൻഷൻ തുക. പിണറായി സർക്കാർ ആദ്യബജറ്റിൽ തന്നെ രണ്ടായിരം രൂപയായി വർദ്ധിപ്പിച്ചു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രവാസികൾ വലിയ അരക്ഷിതാവസ്ഥ നേരിടുന്നുണ്ട്. തൊഴിൽ നഷ്ടപ്പെട്ട്…

മെട്രോ മാര്‍ട്ട് എം.എസ്.എം.ഇ അവാര്‍ഡ് മില്‍മയ്ക്ക് സമ്മാനിച്ചു

തിരുവനന്തപുരം: മികച്ച ജനപ്രിയ ബ്രാന്‍ഡിനുള്ള മെട്രോ മാര്‍ട്ട് എം.എസ്.എം.ഇ അവാര്‍ഡ് മില്‍മയ്ക്ക് സമ്മാനിച്ചു. തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടന്ന ചടങ്ങില്‍ വൈദ്യുതി മന്ത്രി ശ്രീ. എം.എം. മണിയില്‍ നിന്നും മില്‍മയ്ക്ക് വേണ്ടി മാര്‍ക്കറ്റിംഗ് മാനേജര്‍ ശ്രീ.രാജീവ് സക്കറിയ പുരസ്കാരം ഏറ്റുവാങ്ങി.തിരുവനന്തപുരം ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് ശ്രീ.എസ്.എന്‍.രഘുചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ശ്രീ.കെ.രാജു,…

വാക്സിനേഷൻ ശിൽപ്പശാലയിൽ പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പങ്കെടുക്കാം

വാക്‌സിന്‍ എടുക്കാം സുരക്ഷിതരാകാം: എല്ലാമറിയാന്‍ ശില്‍പശാല *വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ ഒരു മണി വരെ ഗോര്‍ക്കി ഭവനില്‍* *മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പങ്കെടുക്കാം* *പൊതുജനങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി പങ്കെടുക്കാം* തിരുവനന്തപുരം: കോവിഡ്-19 മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ബൃഹത്തായ ഒരു പ്രതിരോധകുത്തിവയ്പ്പ് പരിപാടിയിലേക്ക് സംസ്ഥാനം കടക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് ശില്‍പശാല സംഘടിപ്പിക്കുന്നു. ജനുവരി…

ജനപ്രതിനിധികൾക്ക് പരിശീലനം ആരംഭിച്ചു.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്ക് പരിശീലനം ആരംഭിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾക്ക് കിലയുടെ നേതൃത്വത്തിൽ നടത്തുന്ന 4 ദിവസത്തെ ഓൺലൈൻ പരിശീലന പരിപാടി ബ്ലോക്ക് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ആരംഭിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഭരണസമിതിയിലെ മുതിർന്ന അംഗം പി.ചന്ദ്രന് കൈപുസ്തകം നൽകി.പരിശീലനം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കെ പുരുഷോത്തമൻ ,ഡിവിഷൻ…

മെഡിക്കൽ കോളേജ് ആവശ്യം ശക്തമാകുന്നു: മാനന്തവാടിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

.   വർഷങ്ങളായി വയനാട്ടിലെ ജനങ്ങൾ കാത്തിരിക്കുന്ന വയനാട് മെഡിക്കൽ കോളേജ് ജില്ലാ ആശുപ്രതിയോടനുബന്ധിച്ച് മാനന്തവാടിയിൽ ഉടൻ ആരംഭിക്കണ മെന്നാവശ്യപ്പെട്ടുകൊണ്ട് വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ കർമ്മ സമിതിയുടെ ആഭിമുഖ്യത്തിൽ വൻ ജനകീയ കൂട്ടായ സംഘടിപ്പിച്ചു. മാനന്തവാടി താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിന്ന് വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, തദ്ദേശ സ്വയംഭരണ സ്ഥാപനമേധാവികൾ, ജനപ്രതിനിധികൾ, പൊതുപ്രവർത്തകർ, സാമൂഹ്യ-സാംസ്കാരിക, സമുദായ നേതാക്കളടക്കം നിരവധി പേർ പങ്കെടുത്തു. മേപ്പാടി വിംസ് മെഡിക്കൽ കോളേജ് ഏറ്റെടുക്കേണ്ടതില്ലെന്നും, മടക്കിമലയിൽ കണ്ടെത്തിയ  ഭൂമി…

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ സബ് ട്രഷറിക്ക് മുമ്പിൽ ധർണ്ണ നടത്തി.

.  മാനന്തവാടി:  സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക,  ക്ഷാമബത്ത കുടിശ്ശിഖ ഉടൻ അനുവദിക്കുക,  കേരള സർക്കാരിന്റെ സ്റ്റേറ്റ് സർവീസ് പെൻഷൻകാരോടുള്ള അവഗണന അവസാനിപ്പിക്കുക,  തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട്   മാനന്തവാടി സബ്ട്രഷറിക്ക് മുന്നിൽ കേരള സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ (KSSPA)മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ ധർണ എ.ഐ. സി.സി. മെമ്പറും, കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായ മുൻ…

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കരുത് – ഡി.എം.ഒ

ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ദിവസേന 200 മുതൽ 250 വരെ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കേരളത്തിലെ മറ്റു ജില്ലകളിൽ കേസുകളുടെ എണ്ണം കുറയുമ്പോഴും ജില്ലയിൽ  കേസുകൾ വർധിക്കുകയാണ്. പൊതുജനങ്ങൾ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ കർശനമായി പാലിക്കാത്തതിനാലാണ്…