കർഷക സമരത്തിന് ഐക്യദാർഢ്യം: യു.ഡി.എഫ്. മാനന്തവാടിയിൽ സായാഹ്ന സംഗമം നടത്തി.

കർഷക സമരത്തിന് മാനന്തവാടി നിയോജക മണ്ഡലം യു ഡി ഫ് കമ്മിറ്റിയുടെ പിന്തുണ പ്രഖ്യാപിച്ച്  നടത്തിയ സായാഹ്ന സംഗമം ജില്ലാ മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.കെ അഹമ്മദ്ഹാജി ഉൽഘാടനം ചെയ്തു. പടയൻ മുഹമ്മദ് ആദ്യക്ഷത വഹിച്ചു അഡ്വ: എം. വേണുഗോപാൽ ,പി.കെ അസ്മത്ത്, അഡ്വ: ജവഹർ, എം അബ്ദുറഹ്മാൻ, ജോസ് തലച്ചിറ,  കെ എം അബ്ദുള്ള, പി.വി…

യുവജനതാദൾ എസ് ജുനൈദ് കൈപ്പാണിക്ക് സ്വീകരണം നൽകി

കൽപ്പറ്റഃ വെള്ളമുണ്ട ഡിവിഷനിൽ നിന്നും ചരിത്ര വിജയം കൈവരിക്കുകയും   വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത ജുനൈദ് കൈപ്പാണിയെ യുവജനതാദൾ എസ് വയനാട്  ജില്ലാ കമ്മിറ്റി  അനുമോദിച്ചു. യോഗം യുവജനതാദൾ എസ് സംസ്ഥാന പ്രസിഡന്റ് ഷെരീഫ്  പാലോളി ഉൽഘാടനം ചെയ്തു . ജില്ലാ പ്രസിഡന്റ്  നിസാർ പള്ളിമുക്ക്  അധ്യക്ഷത വഹിച്ചു.…

നല്ലൂർനാട് ക്ഷീരസംഘം തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് വിജയം

മാനന്തവാടി ∙ നല്ലൂർനാട് ക്ഷീരസംഘം തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വിജയം. പ്രസിഡന്റായി കോൺഗ്രസിലെ ബേബി കൊല്ലമ്മാവുടിയെ തിരഞ്ഞെടുത്തു. കെ.എം. ജോസ്, എ. സദാനന്ദൻ, ടി.വി. സാജൻ, എൻ.എ. വർഗീസ്, കൊല്ലിയിൽ രാജൻ പി.എ. ലില്ലി, മിനി തങ്കച്ചൻ, ഷൈനി ഷിബു എന്നിവരാണ് ഭരണ സമിതി അംഗങ്ങൾ. വിജയികളെ ആനയിച്ച് യു.ഡി.എഫ് പ്രവർത്തകർ വിജയാഹ്ലാദ പ്രകടനം നടത്തി. ജിൽസൺ…

ബോഡി ബിൽഡിംഗ് അസോസിയേഷൻ ജഡ്ജിംഗ് പാനൽ ചെയർമാനായി എം.കെ.കൃഷ്ണകുമാർ തിരഞ്ഞെടുക്കപ്പെട്ടു

ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു മാനന്തവാടി – ബംഗ്ലൂരുവിൽ നടന്ന സൗത്ത് ഇന്ത്യൻ ബോഡി ബിൽഡിംഗ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ ജഡ്ജിംഗ് പാനൽ ചെയർമാനായി മാനന്തവാടി എരുമത്തെരുവ് സ്വദേശി എം.കെ.കൃഷ്ണകുമാർ തിരഞ്ഞെടുക്കപ്പെട്ടു.ജി വി.രാജ അവാർഡ് ജേതാവും അന്തർദേശിയ റഫറിയുമാണ്

ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തണമെന്ന് റെസിഡൻ്റ്സ്സ് അസോസിയേഷൻ കൂട്ടായ്മ

ജില്ലാ ആശുപത്രിയെ മെഡിക്കൽ കോളേജായി ഉയർത്തണമെന്ന് മാനന്തവാടിയിൽ രൂപീകരിച്ച റെസിഡൻ്റ്സ്സ് അസോസിയേഷൻ കൂട്ടായ്മ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. 25 ന് മാനന്തവാടിയിൽ വിപുലമായ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ ആശുപത്രി മെഡിക്കൽ കോളേജായി ഉയർത്തിയാൽ കോഴികോട്, കണ്ണുർ ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലുള്ളവർക്കും കർണാടക കുടക് ജില്ലയിലുള്ളവർക്കും ഗുണം ലഭിക്കും.നിലവിൽ ജില്ലാ…

തോണിച്ചാൽ ഇടവകയിൽ തിരുനാളിന് കൊടിയേറി

തോണിച്ചാൽ ഇടവകയിൽ വി. സെബാസ്ത്യനോസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളിന് കൊടിയേറി. ഇടവക വികാരി ഫാ. ജസ്റ്റിൻ മുത്താനിക്കാട്ട് കൊടി ഉയർത്തി. ഫാ. ജിന്റോ തട്ടുപറമ്പിൽ വി. കുർബാനക്ക് നേതൃത്വം നൽകി. ഇന്ന് വൈകുന്നേരം 5 മണിക്ക് വി. കുർബാനയും ദിവ്യകാരുണ്യ പ്രദിക്ഷണവും ഉണ്ടായിരിക്കും. ഫാ. ജെയിംസ് കുറ്റിമാക്കൽ, ഫാ. സോണി വാഴകാട്ട് എന്നിവർ നേതൃത്വം വഹിക്കും.…

ചെന്ദലോട് മഹല്ല് ഭാരാവാഹിയായിരുന്ന പത്തായക്കോടന്‍ മൊയ്തു ഹാജി (85) നിര്യതനായി

   പടിഞ്ഞാറത്തറ: ചെന്ദലോട് മഹല്ല് ഭാരാവാഹിയായിരുന്ന പത്തായക്കോടന്‍ മൊയ്തു ഹാജി (85) നിര്യതനായി. ഭാര്യ :പരേതയായ ഖദീജ. മക്കള്‍ : മമ്മൂട്ടി, അബ്ദുല്ല അഹ്‌സനി (സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ അംഗം) മറിയം, ആഇശ, ഫാത്വിമ, സുലൈഖ. മരുമക്കള്‍ : നഫീസ, ആഇശ, ഇബ്‌റാഹീം മുസ്ലിയാര്‍ കല്ലൂര്‍, പരേതനായ ഇബ്‌റാഹീം പള്ളിക്കല്‍, അബൂബക്കര്‍…

നിരവധി കേസുകളിലെ പ്രതികൾ ചന്ദനമോഷണക്കേസിൽ പോലീസ് വലയിലായി.

സുൽത്താൻ ബത്തേരി:   അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധികളിൽ നിന്നും ചന്ദന മോഷണം നടത്തിയ  രണ്ടു പ്രതികളെ ഇന്നലെ രാത്രി ബീനാച്ചിക്കടുത്ത് വെച്ച് വാഹന പരിശോധനക്കിടെ ബത്തരി പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ തിരൂരങ്ങാടി വളക്കണ്ടി കൈതകത്ത് വീട്ടിൽ മുഹമ്മദ് റാഫി (40) തിരൂരങ്ങാടി വട്ടപ്പറമ്പിൽ കൊടുമ്പറ്റിൽ വീട്ടിൽ ഫായിസ് (23) എന്നിവരെയാണ് പ്രതികൾ സഞ്ചരിച്ച വാഹന…

നിരവധി കേസുകളിലെ പ്രതി ക്ഷേത്ര മോഷണക്കേസിൽ വയനാട്ടിൽ വീണ്ടും അറസ്റ്റിൽ

കൽപ്പറ്റ .. വയനാട്  മലപ്പുറം, തൃശ്ശൂർ എന്നീ ജില്ലകളിൽ മോഷണം, വിവാഹ തട്ടിപ്പ് , വ്യാജരേഖ ചമക്കൽ തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ  തൃശ്ശൂർ കുന്നകുളം അങ്കുർക്കുന്ന് രായമരക്കാർ വീട്ടിൽ അബ്ദുൾ റഷീദിനെ(47) മാനന്തവാടി പോലീസ് ഇൻസ്പെക്ടർ എം.എം. അബ്ദുൾ കരിമീൻറെ നേതൃത്വത്തിലുള്ള സംഘം പിലാക്കാവിലെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തു. 2018ൽ മാനന്തവാടി എരുമതെരുവിലെ…

വയനാട് മെഡിക്കൽ കോളേജ് വിദഗ്ധ സമിതി റിപ്പോർട്ട് – ഉടൻ നടപ്പിലാക്കണം – മെഡിക്കൽ കോളേജ് കർമ്മ സമിതി

വയനാട് മെഡിക്കൽ കോളേജിന് ഏറ്റവു അനുയോജ്യമായ സ്ഥലം – ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള ബോയ്സ് ടൗണിലുള്ള 65 എക്കറെന്ന കലക്ടർ അദ്ധ്യക്ഷതയിലുള്ള വിദഗ്ധ സമിതി റിപ്പോർട്ട് നീതിപൂർവ്വവും നിഷ് പക്ഷവും വസ്തുതകളുടെ യും ശാസ്ത്രിയ പഠനത്തിന്റെയും അടിസ്ഥാനത്തിലുള്ള താണെന്ന മാനന്തവാടി മെഡിക്കൽ കോളേജ് കർമ്മ സമിതി യോഗം വിലയിരുത്തി. പരിസ്ഥിതി, മണ്ണിന്റെ ഘടന, ജല ലഭ്യത തുടങ്ങി വിവിധ മേഖലയിലെ വിദഗ്ധർ അടങ്ങിയ ടീം…