പദ്മശ്രീ പുരസ്കാരം നേടിയ ഡോ. സഗ്ദേവിനെ ഡബ്ല്യു.എം.ഒ. ഐ.ജി. കോളേജ് ആദരിച്ചു

കൽപ്പറ്റ:  ഇത്തവണത്തെ പദ്മശ്രീ പുരസ്കാരം നേടിയ ഡോ.സഗ്ദേവിനെ പനമരം കൂളിവയൽ ഡബ്ല്യു.എം.ഒ. ഐ.ജി  കോളജ് ആദരിച്ചു. വയനാട്ടിലെ ആദിവാസികൾക്ക്  സൗജന്യ ചികിൽസയുമായി മഹാരാഷ്ട്രയിൽ നിന്നെത്തിയ ഡോക്ടർ കഴിഞ്ഞ 40 വർഷമായ  നിർധനരായ രോഗികൾക്ക് സൗജന്യ നിരക്കിലാണ് ചികിൽസ നടത്തിവരുന്നത്.അന്യസംസ്ഥാനക്കാരനായഡോക്ടർ കേരളത്തിലെ ആദിവാസികളോടും ദരിദ്രരോടും കാണിക്കുന്ന അർപ്പണബോധം മാതൃകാപരമാണെന്ന് ഐ.ജി. കോളജ് പ്രിൻസിപ്പൽ  ഡോ. അബ്ദുൽ അസീസ് വിശേഷിപ്പിച്ചു. ചടങ്ങിൽ…

പദ്മശ്രീ ഡോ.ധനജയ് ദിവാകർ സാഗ്ഡിയോയെ ജെ.സി.ഐ കൽപ്പറ്റ ആദരിച്ചു

. കൽപ്പറ്റ : വയനാട്ടിലെ ആദ്യത്തെ പദ്മശ്രീ പുരസ്‌കാരം നേടിയ  ഡോ.ധനജയ് ദിവാകർ സാഗ്ഡിയോയെ ജെസിഐ കൽപ്പറ്റ ആദരിച്ചു.അനുമോദന പത്രവും പൊന്നാടയും നൽകി ജെസിഐ പ്രസിഡന്റ് ശ്രീജിത്ത്‌ ടി എൻ ആദരിച്ചു.രഞ്ജിത് കെ ആർ, വിനീത് കെ വി,ഡോ ഷാനവാസ്‌ പള്ളിയാൽ, ഷമീർ പാറമ്മൽ, ഷാജിപോൾ എന്നിവർ പങ്കെടുത്തു.

റിപബ്ലിക് ദിന ചിത്ര രചനാമത്സരം സംഘടിപ്പിച്ചു

തിരുനെല്ലി :  റിപ്പബ്ലിക്ക് ദിനാചരണത്തോടനുബന്ധിച്ചു  വയനാട് ആയുഷ് ട്രൈബൽ മെഡിക്കൽ  യൂണിറ്റിന്റെ  നേതൃത്വത്തിൽ മാനന്തവാടി തിരുനെല്ലി ബേഗൂർ കാട്ടു നായിക്ക കോളനിയിൽ അഞ്ചു വയസിനു  താഴെയുള്ള കുട്ടികൾക്ക്  ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.ആയുഷ് ട്രൈബൽ മെഡിക്കൽ  ഓഫീസർ ഡോ അരുൺ ബേബി സ്വാഗതം ആശംസിച്ചു. വിജയികൾക്ക് ട്രൈബൽ പ്രൊമോട്ടർ  തങ്കo സമ്മാനങ്ങൾ വിതരണം ചെയ്തു. സിദ്ധ മെഡിക്കൽ…

സ്റ്റുഡന്റ് പോലീസ് കേഡറ്റ് വയനാട് ജില്ലാതല റിപ്പബ്ലിക് ദിനാഘോഷം നടത്തി.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് വയനാട് ജില്ലാതല റിപ്പബ്ലിക് ദിനാചരണത്തോടനുബന്ധിച്ച് ജി.വി.എച്ച്.എസ്.എസ്. കൽപ്പറ്റ  മുണ്ടേരിയിൽ നടന്ന ദിനാഘോഷ പരിപാടിയിൽ ജില്ലാ നോഡൽ ഓഫീസർ ഡി.വൈ.എസ്.പി. റെജി കുമാർ  പതാക ഉയർത്തി. എ.ഡി എൻ. ഒ. സോമൻ  , പ്രിൻസിപ്പാൾ സജീവൻ പി.ടി., ഹെഡ് മാസ്റ്റർ സുജിത്ത് , സി.പി.ഒ സജി ആന്റോ , കേഡറ്റുകൾ, അധ്യാപകർ, മുൻ…

യൂത്ത് കോൺഗ്രസ് ഭരണ ഘടന സംരക്ഷണ സദസ് സംഘടിപ്പിച്ചു

മാനന്തവാടി:രാജ്യത്തിന്റെ എഴുപത്തി രണ്ടാം റിപബ്ലിക് ദിനത്തിൽ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ സദസും ഡൽഹിയിലെ കർഷക സമരത്തിന്  ഐക്യദാർഢ്യവും സംഘടിപ്പിച്ചു.മതേതരത്വത്തിൽ അധിഷ്ഠിതമായ ഇന്ത്യൻ ഭരണഘടന ലോകത്തിനു മാതൃക യാണ്. ഈ ഭരണ ഘടന മുറുകെ പിടിച്ച് സംരക്ഷിക്കുക എന്നുള്ളത് യൂത്ത് കോണ്ഗ്രസ്സിന്റെ ദൗത്യമാണ് ഭരണഘടന നേരിടുന്ന വെല്ലുവിളിക്ക്ൾക്കെതിരെ യൂത്ത്…

പത്മശ്രീ ജേതാവിന് വിദ്യാർഥികളുടെ ആദരം

. മുട്ടിൽ: രാജ്യം പത്മശ്രീ നൽകി ആദരിച്ച മുട്ടിൽ വിവേകാനന്ദ ഹോസ്പിറ്റൽ ഡോക്ടർ ധനഞ്ജയ്  സഖ്ദേവിനെ പിണങ്ങോട് ഹയർ സെക്കണ്ടറി സ്‌കൂൾ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. അദ്ദേഹത്തിന്റെ വസതിയിൽ എത്തിയായിരുന്നു ആദരിച്ചത്. പ്രിൻസിപ്പൽ താജ്‌മൻസൂർ വോളന്റിയേഴ്‌സ് ആയ അഞ്ജന പി, മുഹമ്മദ് അഷ്ഫാഹ്‌, പ്രോഗ്രാം ഓഫീസർ ഇസ്മായിൽ തോട്ടോളി എന്നിവർ ചേർന്ന്…

വയനാട്ടിൽ 593 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (26.1.21) പുതുതായി നിരീക്ഷണത്തിലായത് 593 പേരാണ്. 448 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7205 പേര്‍. ഇന്ന് പുതുതായി 76 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1387 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 248424 സാമ്പിളുകളില്‍ 248152 പേരുടെ ഫലം ലഭിച്ചു. ഇതില്‍…

വയനാട് ജില്ലയില്‍ 245 പേര്‍ക്ക് കൂടി കോവിഡ്: . 264 പേര്‍ക്ക് രോഗമുക്തി

. 243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (26.1.21) 245 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 264 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 243 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത്…

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ദ്വാരക മേഖല കെ .സി. വൈ. എം. ബൈക്ക് റാലി നടത്തി

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തോണിച്ചാൽ ഇടവകയുടെ നേതൃത്വത്തിൽ ദ്വാരക മേഖല കെ സി വൈ എം ബൈക്ക് റാലി നടത്തി. ദ്വാരക ഫൊറോനാ വികാരി ഫാ ഷാജി മുളകുടിയാങ്കൽ റാലി ഫ്ലാഗ് ഓഫ് ചെയ്തു. മാനന്തവാടി ഗാന്ധി പാർക്കിൽ നടന്ന പൊതുസമ്മേളനത്തിൽ ഫാ.  നോബിൾ തോമസ് മുഖ്യപ്രഭാഷണം നടത്തി. ദ്വാരക മേഖല…

അയോദ്ധ്യ ശ്രീരാമ ക്ഷേത്രനിധി സമാഹരണം തുടങ്ങി.

അയോദ്ധ്യ ശ്രീരാമ ക്ഷേത്രനിധിസമാഹരണ പരിപാടി എടവക പഞ്ചായത്തിൽ ഉദ്ഘാടനം ചെയ്തു. ആദീശ്വര ക്ഷേത്ര ഭാരവാഹി  ജിനേഷ് ജെയ്ൻ ശ്രീരാമ തീർത്ഥ ക്ഷേത്ര സംഗ്രഹണ സമിതി എടവക പഞ്ചായത്ത് സഹസംയോജക് ജിതിൻ ഭാനുവിന് തുക കൈമാറി. സംയോജക് പുനത്തിൽ രാജൻ, ജി.കെ മാധവൻ സുരേഷ് എന്നിവർ പങ്കെടുത്തു.  പള്ളിയറ ഭഗവതി ക്ഷേത്ര ഭാരവാഹികളും നിധി സമാഹരണ പരിപാടിയിൽ…