കെ.എസ്.ടി.എ. പ്രതിരോധ സംഗമം സംഘടിപ്പിച്ചു

.  മാനന്തവാടി : ഫെബ്രുവരി 6, 7 തീയതികളിൽ മുട്ടിലിൽ വെച്ച് നടക്കുന്ന കെ.എസ്.ടി.എ വയനാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മാനന്തവാടി ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ പ്രതിരോധ സംഗമം സംഘടിപ്പിച്ചു. പരിപാടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് വി.എസ്. രശ്മി അധ്യക്ഷത വഹിച്ചു. വി.എ…

വീട്ടില്‍ കയറി യുവതിക്ക് നേരെ ആക്രമണം.

വെള്ളമുണ്ട; പട്ടാപ്പകല്‍ വീട്ടില്‍ കയറി യുവതിയെ അജ്ഞാതനായ യുവാവ് ആക്രമിച്ചു.വെള്ളമുണ്ട എട്ടെനാലില്‍ വാടകവീട്ടില്‍ താമസിക്കുന്ന പാറക്ക റിയാസിന്റെ ഭാര്യ ജുസ്‌റയാണ് ഇന്നലെ ഉച്ചയോടെ ആക്രമിക്കപ്പെട്ടത്.മൂന്ന് ദിവസം മുമ്പ് യുവാവ് വീട്ടിലെത്തി ഭര്‍ത്താവിന്റെ നമ്പര്‍ ആവശ്യപ്പെട്ടിരുന്നു.ഇത് പ്രകാരം നമ്പര്‍ നല്‍കുകയും ചെയ്തിരുന്നു.ഇന്നലെ രാവിലെ 11 മണിയോടെ വീണ്ടും വീട്ടിലെത്തിയ യുവാവ് യുവതിയോട് ഭര്‍ത്താവിനെ ഒളിപ്പിച്ചുവെച്ചിരിക്കുകയാണോ എന്ന് ചോദിക്കുകയും…

കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് കാനറാ ബാങ്ക് ഉപകരണങ്ങൾ കൈമാറി

  കാനറാ ബാങ്കിൻ്റെ സാമൂഹിക പ്രതിബദ്ധതാ പരിപാടിയുടെ ഭാഗമായി പനമരം കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിന് ഓട്ടോമേറ്റഡ് ബയോകെമിസ്ട്രി അനലൈസറും, 5 കെ.വി യു.പി.എസും കൈമാറി. പനമരം സി.എച്ച്.സിയിൽ നടന്ന പരിപാടിയിൽ ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ള ഉപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. കാനറാ ബാങ്ക് കേരള സർക്കിൾ ജനറൽ മാനേജരും സംസ്ഥാനതല ബാങ്കിംഗ്…

പലചരക്ക് കടയിൽ നിന്ന് കേരളത്തില്‍ നിരോധിച്ച കര്‍ണ്ണാടക മദ്യം പിടികൂടി

കൽപ്പറ്റ: : ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നാര്‍കോട്ടിക് സെല്‍ ഡി.വൈ.എസ്പി വി. രജികുമാറും സ്‌ക്വാഡ് അംഗങ്ങളും കേണിച്ചിറ എസ്.ഐ രവീന്ദ്രനും പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയില്‍  ഇരുളം ടൗണില്‍ പലവ്യഞ്ജന കട നടത്തുന്ന പെരിക്കല്ലൂര്‍ മാമ്പിള്ളിയില്‍  ഉണ്ണി എന്ന അജിത്തിന്റെ (27) കടയില്‍ നിന്നും കേരളത്തില്‍ നിരോധിച്ച കര്‍ണ്ണാടക  മദ്യം…

മുഴുവൻ പ്രീ പ്രൈമറി ജീവനക്കാർക്കും അംഗീകാരം നൽകണം: കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ മാർച്ച് നടത്തി.

കേരള പ്രദേശ് ടീച്ചേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡിഡിഇ ഓഫീസിലേക്ക് മാർച്ച് നടത്തി. കെപിഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡണ്ട് ടോമി ജോസഫ് മാർച്ച്   ഉദ്ഘാടനം ചെയ്തു. മുഴുവൻ പ്രീ പ്രൈമറി ജീവനക്കാർക്കും അംഗീകാരം നൽകി സേവന വേതന വ്യവസ്ഥകൾ നടപ്പിലാക്കുക, എല്ലാവർക്കും ഇൻ സർവ്വീസ് കോഴ്സ് നൽകുക, 60 വയസ്സ് കഴിഞ്ഞവർക്ക് സർവ്വീസ്…

പട്ടികവർഗ്ഗ വിഭാഗത്തിലെ സ്ത്രീക്കെതിരെ വധഭീഷണി: നടപടി വേണമെന്ന് ആദിവാസി ഫോറം

കല്‍പ്പറ്റ: എസ് ടി വിഭാഗത്തില്‍പെട്ട സ്ത്രീയെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തില്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ആദിവാസി ഫോറം ജില്ലാ കമ്മിറ്റി. അമ്പലവയല്‍ പഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡ് തോമാട്ടുചാല്‍ വില്ലേജ് മുള്ളൂര്‍ക്കൊല്ലി വീട്ടില്‍ ശോഭയെയാണ് അയല്‍വാസി ജാതി പേര് വിളിക്കുകയും അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും ചെയ്തത്. വീട്ടിലേക്ക് മൂന്ന് അടി…

എല്ലാ പഞ്ചായത്തിലും സംയുക്ത കര്‍ഷക സമര സമിതികള്‍ രൂപീകരിക്കും.

കല്‍പ്പറ്റ: ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്ലാ പഞ്ചായത്തിലും സംയുക്ത കര്‍ഷക സമര സമിതികള്‍ രൂപീകരിച്ച് ഐക്യദാര്‍ഢ്യ പ്രകടനങ്ങള്‍ നടത്തുമെന്ന് സംയുക്ത കര്‍ഷക സമര സമിതി. 15ന് പഞ്ചായത്ത് കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യ പ്രകടനങ്ങളും 18ന് കര്‍ഷക വനിതകളുടെ നേതൃത്വത്തില്‍ ഐക്യദാര്‍ഢ്യ സത്യാഗ്രഹവും നടത്തുമെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡല്‍ഹി സമരത്തില്‍ പങ്കെടുക്കുന്നതിന് 500 പേരുള്ള…

പി.എസ്സ്.സി. കായികക്ഷമതാ പരീക്ഷ

വയനാട് ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 501/17, 200/18, 204/18) തസ്തികയുടെ തെരഞ്ഞെടുപ്പിനായുള്ള ശാരീരിക അളവെടുപ്പും കായിക ക്ഷമത പരീക്ഷയും ജനുവരി 19, 20, 21, 22, 23 തീയതികളില്‍ മാനന്തവാടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കും.  ജനുവരി 14 നകം അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.…

524 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (11.1.21) പുതുതായി നിരീക്ഷണത്തിലായത് 524 പേരാണ്. 463 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8992 പേര്‍. ഇന്ന് വന്ന 22 പേര്‍ ഉള്‍പ്പെടെ 342 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 347 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 224726 സാമ്പിളുകളില്‍ 222799 പേരുടെ…

വയനാട് ജില്ലയില്‍ 76 പേര്‍ക്ക് കൂടി കോവിഡ്: .34 പേര്‍ക്ക് രോഗമുക്തി

.74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (11.1.21) 76 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 34 പേര്‍ രോഗമുക്തി നേടി. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 4 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്ത് നിന്ന്…