ബജറ്റ് പ്രതീക്ഷാ നിർഭരം; വിജയൻ ചെറുകര

കൽപറ്റ: സമൂഹത്തിലെ എല്ലാ വിധജനങ്ങളേയും പരിഗണിച്ച പ്രതീക്ഷാ നിർഭരമായ ബജറ്റാണിതെന്ന് സിപിഐ ജില്ലാ സെക്രട്ടറി വിജയൻ ചെറുകര പറഞ്ഞു. കാർഷിക വിളകൾക്ക് താങ്ങു വിലകൾ പ്രഖ്യാപിച്ചതും, വന്യജീവി ശല്യം തടയുന്നതിന് പദ്ധതികൾ നടപ്പാക്കുന്നതും ജില്ലയിലെ കർഷർക്ക് പ്രയോജനകരമാകും. മെഡിക്കൽ കോളേജിനായി 300 കോടി അനുവദിച്ചതും, പഴശി കോളേജ് സ്ഥാപിക്കുന്നതും സ്വാഗതാർഹമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥിപക്ഷ ബഡ്ജറ്റിന് അഭിവാദ്യങ്ങൾ എസ്.എഫ്.ഐ.

കൽപ്പറ്റ: എൽ ഡി എഫ് സർക്കാരിൻ്റെ ആറാം ബഡ്ജറ്റ് വിദ്യാർത്ഥി പക്ഷവും പ്രതീക്ഷാനിർഭരവുമാണെന്ന് എസ് എഫ് ഐ ജില്ലാ കമ്മറ്റി. വയനാട്ടിൽ പഴശ്ശി ട്രബൽ കോളേജ് ആരംഭിക്കാനുള്ള സർക്കാർ തീരുമാനം പ്രശംസനീയാർഹവും ജില്ലയിലെ ആദിവാസി പിന്നോക്ക വിഭാഗത്തിലെ കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പുത്തൻ പ്രതീക്ഷ നൽകുന്നതുമാണ്. സംസ്ഥാനത്തെ സർവ്വകലാശാലകളിൽ 30 മികവിൻ്റെ കേന്ദ്രങ്ങൾ പ്രഖ്യാപിച്ച്…

പ്രവാസി സമൂഹത്തിനെ കരുതുന്ന ബജറ്റ്: കേരള പ്രവാസി സംഘം

അമ്പലവയൽ:  നിയമസഭയിൽ അവതരിപ്പിച്ച ബജറ്റിൽ  പ്രവാസികൾക്ക് പെൻഷൻ തുക 3500 രൂപയാക്കി വർദ്ധിപ്പിച്ച കേരള സർക്കാരിന് അഭിവാദ്യം അർപ്പിച്ച് കൊണ്ട് കേരള പ്രവാസി സംഘം ബത്തേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അമ്പലവയലിൽ പ്രകടനം നടത്തി. തുടർന്ന് നടന്ന പൊതുയോഗം കേരള പ്രവാസി സംഘം വയനാട് ജില്ലാ സെക്രട്ടറി കെ കെ നാണു ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ…

എല്ലാ യോഗ്യതയുമുണ്ടായിട്ടും നിയമനം നല്‍കാതെ പി.എസ്.സി വഞ്ചിച്ചെുവെന്ന് ആരോപിച്ച് ആദിവാസി ഉദ്യോഗാർത്തികൾ പ്രതിഷേധിച്ചു.

കല്‍പ്പറ്റ: പി.എസ്.സി ചെയര്‍മാന്‍ പങ്കെടുത്ത നിയമന ഉത്തരവ് കൈമാറല്‍ ചടങ്ങിനിടെ റാങ്ക് ലിസ്റ്റില്‍ നിന്നും പുറത്താക്കപ്പെട്ട ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. എല്ലാ യോഗ്യതയുമുണ്ടായിട്ടും തങ്ങള്‍ക്ക് നിയമനം നല്‍കാതെ പി.എസ്.സി വഞ്ചിച്ചെുവെന്ന് ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ പരിപാടി നടന്ന പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ചത്. വയനാട് ജില്ലയിലെയും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍, കാളികാവ്, വണ്ടൂര്‍, അരീക്കോട് ബ്ലോക്കുകളിലെയും പാലക്കാട്…

വയനാടിനെ വഞ്ചിച്ച ബജറ്റ്: ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ

കല്‍പ്പറ്റ: സംസ്ഥാനസര്‍ക്കാരിന്റെ ഒടുവിലത്തെ ബജറ്റിലും വയനാടിനോട് കാട്ടിയത് വഞ്ചന മാത്രമാണെന്ന് ഡി സി സി പ്രസിഡന്റ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഏതാനം പ്രഖ്യാപനങ്ങള്‍ മാത്രമാണുണ്ടായത്. മെഡിക്കല്‍ കോളജിന് തുക അനുവദിക്കണമെങ്കില്‍ കിഫ്ബിയിലൂടെ തന്നെ അത് നേരത്തെയാകാമായിരുന്നു. ഈ പദ്ധതിയെ സംബന്ധിച്ച് കാര്യമൊന്നും പരാമര്‍ശിക്കാന്‍ ധനമന്ത്രിക്ക് സാധിച്ചിട്ടുമില്ല. തുരങ്കപാത…

സാക്ഷരത മിഷൻ സർട്ടിഫിക്കറ്റ് കോഴ്സ് പരീക്ഷ

സാക്ഷരത മിഷൻ്റെ പച്ച മലയാളം, അച്ഛീ ഹിന്ദി സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പരീക്ഷ ജില്ലയിൽ 7 പരീക്ഷാ കേന്ദ്രങ്ങളിൽ 16, 17 തീയതികളിൽ നടക്കും.തോമാട്ടുചാൽ ജി എച്ച് എസ് ,അമ്പലവയൽ ഗവ. വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ  ,ബത്തേരി സർവ്വജന ഹയർ സെക്കണ്ടറി സ്ക്കൂൾ  ,മൂലങ്കാവ് ജി എച്ച് എസ് ,   ചീരാൽ ഗവ.മോഡൽ ഹയർ സെക്കണ്ടറി…

പതിവ് പ്രഖ്യാപന പ്രഹസനം മാത്രമാണ് ഇത്തവണത്തെയും സംസ്ഥാന ബജറ്റെന്ന് യു.ഡി.എഫ് ചെയര്‍മാന്‍

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ഇടതുസര്‍ക്കാരിന്‍റെ പതിവ് പ്രഖ്യാപന പ്രഹസനം മാത്രമാണ് ഇത്തവണത്തെയും സംസ്ഥാന ബജറ്റെന്ന് വയനാട് ജില്ലാ യു.ഡി.എഫ് ചെയര്‍മാന്‍ പി.പി.എ കരീം അഭിപ്രായപ്പെട്ടു. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചോ, മറ്റ് അടിസ്ഥാന വിവരങ്ങളോ വ്യക്തമാക്കാതെ അടുത്ത കൊല്ലം തന്നെ മെഡിക്കല്‍ കോളജ് ആരംഭിക്കുമെന്നും കോളജില്‍ കൂടുതല്‍ സ്പെഷ്യാലിറ്റി സര്‍വ്വീസ് ആരംഭിക്കുമെന്നുമുള്ള ബജറ്റ് പ്രഖാപനം ആത്മാര്‍ത്ഥമാണെന്ന് കരുതാനാവില്ല.…

കോവിഡ് വാക്‌സിനേഷന്‍ നാളെ മുതല്‍: ആദ്യഘട്ടത്തില്‍ 4315 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെപ്പ്

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷയേകി കോവിഡ് വാക്‌സിനേഷന് ഇന്ന് തുടക്കമാകും. ഇതോടെ വയനാടും കോവിഡ് മഹാമാരിയെ പ്രതിരോധിക്കാനുള്ള നിര്‍ണ്ണായകമായ ചുവടുവെപ്പില്‍ പങ്കാളിയാകും. പ്രതിരോധ കുത്തിവെയ്പ്പ് നല്‍കുന്നതിനുളള ഒരുക്കങ്ങളെല്ലാം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ആര്‍.രേണുക അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍…

ശാമുവേല്‍ മോര്‍ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ ശ്രാദ്ധപ്പെരുന്നാള്‍ മീനങ്ങാടി കത്തീഡ്രലില്‍

ശാമുവേല്‍ മോര്‍ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ മുപ്പത്തിയാറാമത് ശ്രാദ്ധപ്പെരുന്നാള്‍ മീനങ്ങാടി കത്തീഡ്രലില്‍                              ജനുവരിڔ16,17ڔ(ശനി,ڔഞായര്‍)ڔതീയതികളില്‍  മീനങ്ങാടി: മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന പുണ്യശ്ലോകനായ ശാമുവേല്‍ മോര്‍ പീലക്സീനോസ്  മെത്രാപ്പോലീത്തായുടെ  മുപ്പത്തിയാറാം  ശ്രാദ്ധപ്പെരുന്നാള്‍ ഇന്നുംڔനാളെയുമായിڔമീനങ്ങാടിڔസെന്‍റ് പീറ്റേഴ്സ്ڔ&ڔസെന്‍റ്ڔപോള്‍സ് യാക്കോ ബായസുറിയാനി കത്തീഡ്രലില്‍ ആചരിക്കും.…

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ.

വൈദ്യുതി മുടങ്ങും കല്‍പ്പറ്റ സെക്ഷനിലെ പുഴക്കല്‍, പിണങ്ങോട്മുക്ക്, പന്നിയോറ 1, 2 എന്നിവിടങ്ങളില്‍ നാളെ  (ശനി) രാവിലെ 8 മുതല്‍ 6 വരെ വൈദ്യുതി മുടങ്ങും. പനമരം സെക്ഷനിലെ അഞ്ചാം മൈല്‍, കാരക്കാമല, വേലൂക്കരകുന്ന്, നെല്ലിയമ്പം, ചോയികൊല്ലി, കാവാടം എന്നിവിടങ്ങളില്‍   (ശനി) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും. പടിഞ്ഞാറത്തറ…