ഐ സി സി ഇന്‍കാസ് നിര്‍മ്മിച്ച് നല്‍കിയ 12 വീടുകളുടെ താക്കോല്‍ദാനം രാഹുല്‍ഗാന്ധി നിര്‍വഹിച്ചു

പനമരം: ഏറെ ദുരിതം അനുഭവിക്കുന്നവരും, പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരും, വീട്ടില്ലാതെ ദുരിതം അനുഭവിക്കുകയാണെന്നും, അവരെയൊക്കെ കൈപിടിച്ചുയര്‍ത്താനും, ഭവനങ്ങള്‍ നിര്‍മ്മിച്ച് നല്‍കാനും നമുക്ക് കഴിയണമെന്നും രാഹുല്‍ഗാന്ധി എം പി. വയനാട് ജില്ലയിലും, പുറത്തുമുള്ള കുടുംബങ്ങള്‍ക്കായി ഒ ആ സി സി ഇന്‍കാസ് നിര്‍മ്മിച്ച് നല്‍കിയ 12 വീടുകളുടെ താക്കോല്‍ദാനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ വീടില്ലാത്ത ഒരാള്‍…

ജില്ലയില്‍ സ്പൈസസ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും: രാഹുൽ ഗാന്ധി എം.പി.

കല്‍പ്പറ്റ: അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നടന്നു വരുന്ന സുഗന്ധവ്യഞ്ജനങ്ങളുടെ അഖിലേന്ത്യ സംയോജിത ഗവേഷണ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പട്ടികജാതി വിഭാഗത്തിലെ കര്‍ഷകര്‍ക്കുള്ള നടീല്‍ വസ്തുക്കളുടെ വിതരണോദ്ഘാടനം രാഹുല്‍ഗാന്ധി എം.പി നിര്‍വ്വഹിച്ചു. സുഗന്ധ വ്യജ്ഞന വിളകളുടെ മൂല്യവര്‍ധന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും, മികച്ച വിപണനം ഉറപ്പാക്കുന്നതിനുമായി ജില്ലയില്‍ സ്പൈസസ് പാര്‍ക്ക് സ്ഥാപിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിനോട്…

കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസനയം വിഭജനത്തിന്റേത്: രാഹുല്‍ഗാന്ധി

മീനങ്ങാടി: സമൂഹത്തെ മാനവീകതയിലേക്ക് പരിവര്‍ത്തനപ്പെടുത്തുന്നവരാണ് അധ്യാപകരാണന്ന് രാഹുല്‍ഗാന്ധി എം പി അഭിപ്രായപ്പെട്ടു. മീനങ്ങാടിയില്‍ കെ.പി.എസ്.ടി.എ സംഘടിപ്പിച്ച വിദ്യാഭ്യാസ കണ്‍വെന്‍ഷന്‍ കാറ്റ ലിസ്റ്റ് 2021 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തെ ഒരുമിപ്പിച്ച് നിര്‍ത്തേണ്ടതിന് പകരം വിഭജനത്തിന്റെ സമീപനമാണ് പുതിയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രം നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇത്തരം വിഭാഗീയതയെ പ്രതിരോധിക്കാന്‍ അധ്യാപക സമൂഹത്തിനു കഴിയുമ്പോഴേ സമൂഹനിര്‍മ്മിതി…

യു ഡി എഫ് അധികാരത്തിലെത്തിയാല്‍ വയനാട്ടില്‍ ഗവ. മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് രാഹുല്‍ഗാന്ധി എം പി.

കല്‍പ്പറ്റ: യു ഡി എഫ് അധികാരത്തിലെത്തിയാല്‍ വയനാട്ടില്‍ ഗവ. മെഡിക്കല്‍ കോളജ് യാഥാര്‍ത്ഥ്യമാക്കുമെന്ന് രാഹുല്‍ഗാന്ധി എം പി. കല്‍പ്പറ്റ നിയോജകമണ്ഡലം യു ഡി എഫ് നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട് മെഡിക്കല്‍കോളജിനായി പലതവണ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ മെല്ലേപോക്ക് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കാന്‍ അതിയായ…

യുവസംഭരംഭക പരിശീലന പരിപാടി സമാപിച്ചു

കല്‍പ്പറ്റ: കുടുംബശ്രീ മിഷന്റെ വിവിധ സംരംഭക പരിശീലന പദ്ധതികളുടെ സമാപനവും റിപ്പബ്ലിക് ദിനാഘോഷവും കല്‍പ്പറ്റ ഗ്ലോബല്‍ ഇന്‍സറ്റിറ്റിയൂട്ടില്‍ നടന്നു. ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും  35ഓളം ആദിവാസി യുവാക്കള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി സാജിദ അധ്യക്ഷയായ ചടങ്ങ് സബ് കലക്ടര്‍ വികല്‍പ് ഭരദ്വാജ് ഉദ്ഘാടനം ചെയ്തു.  അസിസ്റ്റന്റ് കലക്ടര്‍…

നാളെ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ .

മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ടെച്ചിംഗ്സ് / മെയിൻറനൻസ് ജോലികൾ നടക്കുന്നതിനാൽ 29.01.2021 വെള്ളി രാവിലെ 9 മണി മുതൽ വൈകുന്നേരം 6 മണി വരെ കാര്യമ്പാടി, മാനിക്കുനി, വെള്ളിത്തോട് ,കോലമ്പറ്റ കോളനി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുന്നതാണ്. വൈദ്യുതി മുടങ്ങും പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ലൂയിസ് മൗണ്ട്, മൊയ്‌തുട്ടിപ്പടി, പടിഞ്ഞാറത്തറ മില്ലുമുക്ക്,…

വയനാട്ടിൽ 570 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (28.1.21) പുതുതായി നിരീക്ഷണത്തിലായത് 570 പേരാണ്. 524 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 7097 പേര്‍. ഇന്ന് പുതുതായി 35 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍ നിന്ന് ഇന്ന് 1312 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 251041 സാമ്പിളുകളില്‍ 250392 പേരുടെ ഫലം ലഭിച്ചു. ഇതില്‍…

വയനാട് ജില്ലയില്‍ 193 പേര്‍ക്ക് കൂടി കോവിഡ്: . 224 പേര്‍ക്ക് രോഗമുക്തി

. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (28.1.21) 193 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 224 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ മൂന്ന് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ…

സ്ത്രീ ശാക്തീകരണത്തിന് ഇ-സാക്ഷരത അനിവാര്യംഃ ജുനൈദ് കൈപ്പാണി

മുട്ടിൽഃ ഓൺലൈൻ സംവിധാനം സാധാരണ ജീവിതത്തിന്റെ ഭാഗമാകുന്ന കാലത്ത്  സ്ത്രീ ശാക്തീകരണം ഉറപ്പുവരുത്താൻ സാധിക്കണമെങ്കിൽ  ഇ-സാക്ഷരത അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ   ജുനൈദ് കൈപ്പാണി പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷൻ ജില്ലാ പഞ്ചായത്തിന്റെയും, ജില്ലാ ലൈബ്രറി കൗൺസിലിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന വായനശ്രീ പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ച ഇ.സാക്ഷരത പദ്ധതിയുടെ ജില്ലാ തല…

കർഷക സമരത്തിന് ഐക്യദാർഢ്യം: പന്തം കൊളുത്തി പ്രകടനം നടത്തി

 മാനന്തവാടി: ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചും പൊലീസ് നടപടിയിൽ പ്രതിഷേധിച്ചും കേരള കർഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. പ്രകടനം നഗരം ചുറ്റി ഗാന്ധി പാർക്കിൽ സമാപിച്ചു . തുടർന്ന് നടന്ന  പ്രതിഷേധ കൂട്ടായ്മ കേരള കർഷക കൂട്ടായ്മയുടെ ചെയർമാൻ സുനിൽ ജോസ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. …