അപകടത്തിൽ മരിച്ച സൽമാനുൽ ഫാരിസിൻ്റെ മൃതദേഹം സംസ്കരിച്ചു.

കര്‍ണാടകയില്‍ നടന്ന വാഹനാപകടത്തില്‍ മലയാളി മരിച്ചു. കര്‍ണാടകയിലെ നഞ്ചന്‍ഗോഡ് പാലത്തിന് സമീപം നടന്ന വാഹനാപകടത്തില്‍ എം.എസ്.എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം വൈസ് പ്രസിഡന്റും ചുണ്ടേല്‍ കുളങ്ങരക്കാട്ടില്‍ മുഹമ്മദ് ഷമീറിന്റയും ഹസീനയുടെയും മകനുമായ സല്‍മാനുല്‍ ഫാരിസാ(22)ണ് മരിച്ചത്. ബെംഗലൂരുവില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. സല്‍മാന്‍ ഓടിച്ച ബൈക്കില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹലിനെ പരിക്കുകളോടെ നഞ്ചന്‍കോട്ടെ ആസ്പത്രിയില്‍…

മാനന്തവാടി കോട്ടക്കുന്ന് പുത്തൻതറ ജോർജ് ഗോൺസാൽവസ് ( 82) നിര്യാതനായി

 മാനന്തവാടി  കോട്ടക്കുന്ന്   പുത്തൻതറ  ജോർജ് ഗോൺസാൽവസ് ( 82) നിര്യാതനായി .  സംസ്കാരം ഇന്ന് മാനന്തവാടി അമലോത്ഭവമാതാ പള്ളിയിൽ. ഭാര്യ:ഫിലോമിന. % മക്കൾ: ഡെൽന, ഷൈനി, ഷിനോജ്, ജെനീഷ്(സിറ്റികേബിൾ മാനന്തവാടി).മരുമക്കൾ: റെന്നി ഫെർണാഡസ്, ഫെലിക്സ് പുളിക്കൽ, നിൻസി, സോണി

ഒരു വയസ്സുകാരനെ മദ്യം കഴിപ്പിച്ചതിന് കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെതിരെ കേസ്.

കേണിച്ചിറ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒരു  വയസ്സുക്കാരനെ നിർബന്ധിച്ച് മദ്യം കഴിപ്പിച്ചതിന് കുട്ടിയുടെ അമ്മയുടെ സുഹൃത്തായ മേപ്പാടി കുന്നമ്പറ്റ സ്വദേശി സഹദേവൻ എന്നയാൾക്കെതിരെ കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയുക എന്ന നിയമ പ്രകാരം കേണിച്ചിറ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പ്രതിയുടെ കുന്നമ്പ റ്റയിലുള്ള വീട്ടിൽ വെച്ചാണ് കുട്ടിയെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചത്.

കൊലക്കേസ് പ്രതിക്കെതിരെ വീണ്ടും മറ്റൊരു ബലാൽസംഗ കേസും .

കൽപ്പറ്റ : തൊണ്ടർനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന യുവതിയെ കള്ളം പറഞ്ഞു വിശ്വസിപ്പിച്ച് മക്കിയാട് ഫോറസ്റ്റിൽ കൊണ്ടുപോയി ബലാൽസംഗം  ചെയ്ത കേസിൽ  കണ്ണൂർ ഇരിട്ടി സ്വദേശി അശോകൻ (45) എന്നയാൾക്കെതിരെ തലപ്പുഴ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. ടിയാൻ 2019ൽ തിരുനെല്ലി പോലീസ് സ്റ്റേഷൻ പരിധിയിൽ ഭാര്യയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് പ്രതിയെ …

പ്രതികളെ അറസ്റ്റ് ചെയ്യണം : യൂത്ത് കോൺഗ്രസ്‌

മേപ്പാടി : മേപ്പാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബി സുരേഷ് ബാബു വിന്റെ കാർ ആക്രമിച്ച് തകർത്ത  പ്രതികളെ കണ്ടെത്തണമെന്ന്  മേപ്പാടി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.  മണ്ഡലം പ്രസിഡന്റ് ടിഎം.ഷാജി അദ്യക്ഷത വഹിച്ചു.  കെ.മുന്തിർ, ലെനിൻ ശിവദാസൻ, സിപി. സലീം, സി.വിഷ്ണു, എന്നിവർ സംസാരിച്ചു.

തൊണ്ടാർ ഡാം: എം എൽ എ ഒ ആർ കേളു മൗനം വെടിയണം :യൂത്ത് ലീഗ്

വെള്ളമുണ്ട:തൊണ്ടാർ ഡാം  പദ്ധതിയുമായി ബന്ധപ്പെട്ട് എം എൽ എ ഒ ആർ കേളു മൗനം വെടിയണമെന്നും ജനങ്ങളുടെ ആശങ്ക മാറ്റണമെന്നും നൂറ്  കണക്കിന് കുടുംബങ്ങളും അവരുടെ ഏക ആശ്രയമായ കൃഷിയും ഇല്ലാതാക്കുന്ന തൊണ്ടാർ ഡാം പദ്ധതി ഉപേക്ഷിക്കണമെന്നും  യൂത്ത് ലീഗ് വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡൻ്റ് സിദ്ധീഖ് ഇ വി,അദ്യക്ഷത വഹിച്ചു,കൊച്ചി ബായി, അബൂട്ടി പുലിക്കാട്,എൻ…

ഷാജു പി. ജയിംസ് സംവിധാനം ചെയ്ത ചെറുവയൽ രാമൻ അഭിനയിച്ച “കൊമ്മ”ക്ക് ഹരിത മുദ്ര അവാർഡ്.

2020 കേരള സർക്കാരിൻ്റെ കർഷക അവാർഡുകൾ പ്രഖ്യാപിച്ചു. മാധ്യമങ്ങൾക്കായുള്ള ഹരിത മുദ്രാ അവാർഡ് ഷാജു പി.  ജയിംസ് സംവിധാനം ചെയ്ത  ചെറുവയൽ രാമൻ  അഭിനയിച്ച കൊമ്മ എന്ന ചെറുചിത്രം ഡോക്യുമെൻട്രി വിഭാഗത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. മലനാട് ചാനലിലാണ് കൊമ്മ പ്രക്ഷേപണം ചെയ്യ്തത്.ഹരിത മുദ്രാ ഗോൾഡൻ ശിൽപവും 25000 രൂപയും അടുത്ത മാസം  തൃശ്ശൂരിൽ വെച്ച് നടത്തുന്ന ' സമ്മേളനത്തിൽ…

വയനാട്ടിൽ 562 പേര്‍ പുതുതായി നിരീക്ഷണത്തില്‍

കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഇന്ന് (20.1.21) പുതുതായി നിരീക്ഷണത്തിലായത് 562 പേരാണ്. 750 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 8707 പേര്‍. ഇന്ന് വന്ന 70 പേര്‍ ഉള്‍പ്പെടെ 383 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് ഇന്ന് 2042 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 239703 സാമ്പിളുകളില്‍ 236315 പേരുടെ…

വയനാട് ജില്ലയില്‍ 322 പേര്‍ക്ക് കൂടി കോവിഡ് .179 പേര്‍ക്ക് രോഗമുക്തി

.319 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ വയനാട് ജില്ലയില്‍ ഇന്ന് (20.1.21) 322 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 179 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 319  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അതില്‍ 16 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. വിദേശത്ത് നിന്ന് എത്തിയ…

സാലമ്മ ജോസഫിന് ഈ വർഷത്തെ നാഷണൽ ബിൽഡർ അവാർഡ്.

കൽപ്പറ്റ:  കൽപ്പറ്റ റോട്ടറിയുടെ ഈ  വർഷത്തെ നാഷണൽ ബിൽഡർ അവാർഡ്  സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവായ സാലമ്മ ജോസഫിന് ( പ്രധാനാദ്ധ്യാപിക, ജീ.എച്ച്.എസ്, എസ്, കോട്ടത്തറ) നൽകി. റോട്ടറി 3202  ഗവർണ്ണറുടെ  ക്ലബ്  സന്ദർശനത്തിൻ്റെ ഭാഗമായി നടന്ന പ്രത്യേക പരിപാടിയിൽ കൽപ്പറ്റ റോട്ടറി പ്രസിഡണ്ട്  അഡ്വ: ഷൈജു  മാണിശ്ശേരിൽ  നാഷണൽ അവാർഡ് ജേതാവിനെ പ്രത്യേക പുരസ്ക്കാരം…