March 29, 2024

ഇവർ ജോലി ചെയ്യുന്നത് ജീവിക്കാനും ജീവൻ കാക്കാനുമാണ്.

0
Img 20210118 Wa0116.jpg
കാട്ടിക്കുളം:    തൊഴിലുറപ്പ് പദ്ധതിയിൽ 

ട്രഞ്ച് നിർമ്മിച്ച് ജീവൻ കാക്കുകയും ജീവിതം കരുപിടിപ്പിക്കുകയും ചെയ്യുകയാണ് തോൽപ്പെട്ടിയിലെ 
 ഒരു കൂട്ടം  സ്ത്രീ തൊഴിലാളികൾ. ജെ സി ബി ഉപയോഗിച്ച് ചെയ്യേണ്ട കട്ടാന പ്രതിരോധ  ട്രഞ്ചാണ് തൊഴിലുറപ്പ് പദ്ധതി നൽ  ഇവർ ചെയ്യുന്നത് .   തോൽപെട്ടി അഞ്ചാം വാർഡിലെ സ്ത്രീകളാണ് ദേശീയ തൊഴിലുറപ്പിൽ വനം വകുപ്പിൽ കാട്ടാന പ്രതിരോധ  ട്രഞ്ച് കുഴിച്ച് ശ്രദ്ധ നേടുന്നത്.  പുരുഷൻമാർ ഇല്ലാത്ത 25  അംഗ  സംഘമാണ് തോൽപെട്ടി വൈൽഡ് ലൈഫ്  പ്രദേശത്ത് കാട്ടാന ഇറങ്ങാതിരിക്കാൻ മൂന്നര മീറ്ററോളം ആഴത്തിൽ ട്രഞ്ച് കുഴിക്കുന്നത് .വനം വകുപ്പിൻ്റെ നിർദ്ദേശം അനുസരിച്ച് തിരുനെല്ലി ഗ്രാമപഞ്ചാത്ത് ജോലി  കണ്ടെത്തിയാണ് ട്രഞ്ചിൻ്റെ റിപ്പയറും കുഴിക്കലും  ഇവർ ചെയ്യുന്നത്. തികച്ചും ജെ സി. ബി. ചെയ്യേണ്ട പണി ഞങ്ങൾക്കും കഴിയുമെന്ന് സ്ത്രീകളും തെളിയിച്ചിരിക്കുകയാണ്. ലോക്ക് ഡൗൺ കാലത്തും ഇപ്പോഴും കേന്ദ്രാവിഷ്കൃത തൊഴിലുറപ്പിൽ പണി കണ്ടെത്താൻ ഗ്രാമപഞ്ചായത്ത് മുൻകൈയ്യെടുത്തതെന്ന് മേറ്റ് സെമീറ പറഞ്ഞു. കേന്ദ്ര പദ്ധതി സ്ത്രീ തൊഴിലാളികൾക്ക് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും ഇവർ പറഞ്ഞു. എന്നാൽ പ്രദേശങ്ങളിൽ കാട്ടാന ഇറങ്ങാൻ സാധ്യത ഇല്ലാത്ത തരത്തി ൽ ട്രഞ്ച് കുഴിക്കുന്നത് നല്ല രീതിയിലാണന്നും വനംവകുപ്പിലെ ഇനിയുള്ള മിക്ക ജോലികളും തൊഴിലുറപ്പിൽ ഉൾപെടുത്താൻ എല്ലാ സഹായവും ചെയ്യുമെന്ന് ഡെപ്യൂട്ടി റെയിഞ്ചർ കെ. പി .അബ്ദുൾ ഗഫൂർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *