ക്രൈസ്തവരെ അവഗണിക്കുന്ന നടപടികൾ തുടരാൻ അനുവദിക്കില്ല: കെ.സി.വൈ.എം മാനന്തവാടി രൂപത സെനറ്റ്


Ad
കെ.സി.വൈ.എം മാനന്തവാടി രൂപത  പ്രസ്ഥാനത്തിന്റെ പരമാധികാര സഭയും നയരൂപീകരണ സമിതിയുമായ  സെനറ്റ് സമ്മേളനം 2020 ജനുവരി 23ന് ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെട്ടു. മാനന്തവാടി രൂപതയുടെ പതിമൂന്ന് മേഖലകളിൽ നിന്നായി നൂറോളം പ്രതിനിധികൾ പങ്കെടുത്ത കെസിവൈഎം സെനറ്റ് സമ്മേളനത്തിൽ രൂപത പ്രസിഡന്റ് ബിബിൻ ചെമ്പക്കര അധ്യക്ഷനായിരുന്നു.
 രൂപത ഡയറക്ടർ ഫാ. അഗസ്റ്റിൻ ചിറക്കത്തോട്ടം ആമുഖ പ്രഭാഷണം നടത്തി സംസാരിച്ചു. പനമരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ സിനോ പാറക്കാല ഉദ്ഘാടനം നിർവഹിച്ചു. യുവജനങ്ങൾ കാലഘട്ടത്തിൻ്റെ ശക്തികളായി പുത്തൻ ആശയങ്ങളിലൂടെ പുതിയ നേതൃത്വങ്ങൾ ഉയർന്നു വരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഉദ്ഘാന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.സി.വൈ.എം സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ക്രിസ്റ്റി ചക്കാലക്കൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിച്ചു. എം സി വൈ എം ബത്തേരി രൂപത ഡയറക്ടർ റവ.ഫാ. സാമുവൽ ജോർജ്ജ് അനുഗ്രഹ പ്രഭാഷണം നടത്തി. കെ.സി.വൈ.എം സംസ്ഥാന സിൻഡിക്കേറ്റ് അംഗം എബിൻ മുട്ടപ്പള്ളി, മുൻ  രൂപത പ്രസിഡന്റ്  ബിനോയ് പാനികുളം, എന്നിവർ സംസാരിച്ചു. 
ഈ കാലഘട്ടത്തിൽ നിഗൂഡ ലക്ഷ്യത്തോടെ തന്നെ ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കുന്ന തരത്തിലുള്ള നിലപാടുകളാണ് തെരഞ്ഞെടുപ്പുകളിലും മറ്റ് ആനുകൂല്യങ്ങളിലും കാണാൻ സാധിക്കുന്നതെന്നും അത്തരത്തിലുള്ള നിലപാടുകളിൽ നിന്ന് എല്ലാ രാഷട്രീയ മുന്നണികളും, സർക്കാരും അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരും  പിന്മാറണമെന്നും രൂപത സെനറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
കെസിവൈഎം രൂപത ഭാരവാഹികളായ  ആനിമേറ്റർ സി. സാലി സി. എം.സി, വൈസ് പ്രസിഡണ്ട് റ്റെസിൻ വയലിൽ, ജനറൽ സെക്രട്ടറി റോസ്മേരി തേറുകാട്ടിൽ, സെക്രട്ടറി ജിയോ മച്ചുകുഴി, മേബിൾ ജോയി പുള്ളോലിക്കൽ,റ്റിബിൻ പാറയ്ക്കൽ, ഡെറിൻ കൊട്ടാരത്തിൽ, രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *