റോഡ് സുരക്ഷാ മാസാചരണം തുടങ്ങി.


Ad
2021 ജനുവരി 18-മുതൽ ഫെബ്രുവരി 17 വരെ ദേശീയ തലത്തിൽ റോഡ് സുരക്ഷ മാസാചരണം നടത്തിവരികയാണ്.
 സംസ്ഥാന തലത്തിൽ ഇതിന്റെ ഉത്ഘാടനം  ഗതാഗത വകുപ്പ് മന്ത്രി  എ.കെ.  ശശീന്ദ്രൻ ഓൺലൈൻ ആയി നിർവഹിച്ചു.
 “റോഡ്‌  സുരക്ഷ “എന്നത് ജനങ്ങളുടെ സുരക്ഷയ്ക്കും സുരക്ഷിതമായ യാത്രയ്ക്കും വേണ്ടിയാണ് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക , അവരെ റോഡ് സുരക്ഷ ശ്രമങ്ങളിൽ സഹകരിപ്പിക്കുക  എന്നതാണ് റോഡ്‌ സുരക്ഷ മാസാചരണത്തിന്റെ പ്രധാന ഉദ്ദേശം. 
              കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി, ജില്ലയിലുള്ളവരും അന്യജില്ലകളിൽ നിന്നുള്ളവരും ഉൾപ്പെട്ട ദാരുണമായ അപകടങ്ങൾക്ക് ജില്ല സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ വയനാട് ആർ ടി ഒ ശ്രീ എസ് മനോജ്‌, എൻഫോസ്‌മെന്റ് ആർ ടി ഓ  എൻ. തങ്കരാജൻ എന്നിവരുടെ നേതൃത്വത്തിൽ മോട്ടോർ വാഹന വകുപ്പ് ജനുവരി 25 മുതൽ ഫെബ്രുവരി 17 വരെ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന കർശനമായ വാഹനപരിശോധനകൾക്ക്  പുറമെ, സന്നദ്ധ സംഘടനകളുടെയും  ബഹുജനങ്ങളുടെയും പങ്കാളിത്തതോടു കൂടി റോഡ് സുരക്ഷയെ ആധാരമാക്കിയുള്ള ബോധവത്കരണ പരിപാടികളും ആവിഷ്കരിച്ച് നടതുന്നതാണ്. 
അമിതവേഗത, മദ്യപിച്ചു വാഹനമോടിക്കൽ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്ക് പിടിക്കപ്പെടുന്ന വാഹന ങ്ങളിലെ ഡ്രൈവർമാരുടെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതാണന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *