April 25, 2024

അനധികൃത റിസോർട്ടുകൾക്ക് നിയന്ത്രണം വേണം: വയനാട് ടൂറിസം അസോസിയേഷൻ

0
കൽപ്പറ്റ: വയനാട് ജില്ലയിലെ അനധികൃത റിസോർട്ടുകൾക്കെതിരെ നടപടി എടുക്കണമെന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
WTA യിൽ മെമ്പർഷിപ്പുളള ജില്ലയിലെ റിസോർട്ടുകളും ഹോട്ടലുകളും ഉത്തരവാദിത്വ ടൂറിസം മിഷൻ്റേയും DTPC യുടെയും നിർദ്ദേശങ്ങൾ അനുസരിച്ച് രജിസ്റ്റർ ചെയ്താണ് പ്രവർത്തിക്കുന്നത്.
എന്നാൽ യാതൊരു മാനദണ്ഡവും പാലിക്കാതെ വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പ് വരുത്താതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സംഘടന നേരത്തെ ആവശ്യപ്പെട്ടിട്ടുള്ളതാണ്.
പുറത്ത് നിന്നെത്തുന്ന ചില വൻകിട ആളുകളാണ് ഇത്തരം അനധികൃത സ്ഥാപനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
പതിനായിരക്കണക്കിന് ആളുകൾ വയനാട് ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്നുണ്ട് ഇത്തരം അനധികൃത സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയുടെ ഭാഗമായ് മറ്റുള്ള സ്ഥാപനങ്ങൾക്കും ജീവനക്കാർക്കും തൊഴിൽ നഷ്ടുന്ന സ്ഥിതി ഉണ്ടാകാതിരിക്കാൻ നടപടി ഉണ്ടാകണമെന്നും *WTA* ആവശ്യപ്പെട്ടു.
ശരിയായ രീതിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കാൻ നിസാര കാര്യങ്ങൾ ചൂണ്ടിക്കാട്ടി നിഷേധിക്കുന്നതും ഇത്തരം സ്ഥാപനങ്ങൾ വളരാൻ കാരണമാകുന്നുണ്ട്
ജില്ലാ പ്രസിഡണ്ട് അലി ബ്രാൻ, ജനറൽ സെക്രട്ടറി അനീഷ് ബി നായർ, വർഗ്ഗീസ്, സെയ്ഫുദ്ദീൻ, ആസാദ്, അനീഷ് വരദുർ, രമിത് രവി, ഷിബു ഫിയാസ്, അബ്ദുറഹിമാൻ, നിധിൻ, സുമ പള്ളിപ്രം, മനോജ് ,ഫൈസൽ, സന്തോഷ് പട്ടേൽ എന്നിവർ സംസാരിച്ചു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *