April 25, 2024

മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഭൗതിക വികസനം ഒന്നാം ഘട്ടം കെട്ടിട ഉദ്ഘാടനം 6 ന്

0
Img 20210202 Wa0179.jpg
മാനന്തവാടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ മികവ് ഭൗതിക വികസനം ഒന്നാം ഘട്ടം കെട്ടിട ഉദ്ഘാടനം ഫെബ്രുവരി 6 ന് നടക്കും. കെട്ടിട ഉദ്ഘാഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ നിർവ്വഹിക്കുമെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പൊതു വിദ്യഭ്യാസ സംരക്ഷണയഞ്ജം പൊതു വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന മികവ് പദ്ധതിയുടെ ഭാഗമായി 5 കോടി രൂപ കിഫ്ബി വിഹിതവും ഒ.ആർ.കേളു എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 85 ലക്ഷം രൂപയും പി.ടി.എ സമാഹരിച്ച 2 ലക്ഷം രൂപയും കൂടി 5 കോടി 87 ലക്ഷം രൂപ ചിലവഴിച്ചാണ് കെട്ടിടങ്ങളുടെ നിർമ്മാണം പൂർത്തികരിച്ചത്.6 ന് രാവിലെ 10 മണിക്ക് മുഖ്യമന്ത്രി ഓൺലൈനിലൂടെ ഉദ്ഘാടനം നിർവ്വഹിക്കുമ്പേൾ വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് മുഖ്യ പ്രഭാഷണവും നടത്തും.ഒ.ആർ.കേളു എം.എൽ.എ.ചടങ്ങിൽ മുഖ്യാതിഥിയാകുന്നതോടൊപ്പം ത്രിതല പഞ്ചായത്ത് പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കുമെന്നും അധികൃതർ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൺ സി.കെ.രത്നവല്ലി, വൈസ് ചെയർപേഴ്സൺ പി.വി.എസ് മൂസ, ക്ഷേമകാര്യ ചെയർമാൻ വിപിൻ വേണുഗോപാൽ, പ്രിൻസിപ്പാൾ സലീം അൽത്താഫ് കൂടത്തിൽ, പി.ടി.എ.പ്രസിഡൻ്റ് പ്രദീപശശി ,പി.പി.ബിനു തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *