May 17, 2026

മേപ്പാടി സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം നാളെ

0
By ന്യൂസ് വയനാട് ബ്യൂറോ
 
കല്‍പ്പറ്റ സപ്ലൈകോ ഡിപ്പോയുടെ പരിധിയില്‍ മേപ്പാടി ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന  നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നാളെ  (ബുധന്‍) ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. മേപ്പാടി ടൗണില്‍ പ്രവര്‍ത്തിച്ച് വന്നിരുന്ന മാവേലി സ്റ്റോറാണ് നവീകരിച്ച് സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തിയത്. മികച്ച സൗകര്യങ്ങളോടെ കെ.ബി. റോഡിലെ ബില്‍ഡിംഗിലാണ് സപ്ലൈകോ പ്രവര്‍ത്തനമാരംഭിക്കുന്നത്.
ചടങ്ങില്‍ സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.നസീമ, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേശന്‍, വൈസ് പ്രസിഡന്റ് റംല ഹംസ, സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ പി.എം. അലി അസ്ഗര്‍ പാഷ, ജില്ലാ സപ്ലൈ ഓഫീസര്‍ റഷീദ് മുത്തുക്കണ്ടി തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *