October 9, 2026

കേരള ചിക്കന്‍ പദ്ധതി: തസ്തിക പരീക്ഷ 6 ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കേരള ചിക്കന്‍ പദ്ധതിയില്‍ ഒഴിവുള്ള  തസ്തികകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി 6 ന് നടക്കും. കല്‍പ്പറ്റ എച്ച്.ഐ.എം.യു പി സ്‌കൂളിലാണ് പരീക്ഷ ഹാള്‍. പോസ്റ്റ്  ലിഫ്റ്റിംഗ് സൂപ്പര്‍ വൈസര്‍ തസ്തികയിലേക്കുള്ള പരീക്ഷ രാവിലെ 11 മുതല്‍ 12.30 വരെ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ രാവിലെ 9.30ന് പരീക്ഷ ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യണം. മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള പരീക്ഷ അന്നേ ദിവസം 2 മുതല്‍ 3.30 വരെയും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഉച്ചയ്ക്ക് 1 ന് ഹാളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. 
പരീക്ഷ എഴുതുന്നതിന് യോഗ്യത നേടിയതായി അറിയിപ്പ് ലഭിച്ച അപേക്ഷകര്‍ മാത്രമാണ് പരീക്ഷ ഹാളില്‍ ഹാജരാകേണ്ടത്. ഹാള്‍ടിക്കറ്റ് പരീക്ഷ സെന്ററില്‍ നിന്ന് നേരിട്ട് നല്‍കും. പാസ്‌പോര്‍ട്ട് സൈസിലുള്ള ഫോട്ടോ, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് (പി.എസ്.സി അംഗീകരിച്ചത്) എന്നിവ കൈവശം കരുതേണ്ടതാണ്. കോവിഡ് പോസിറ്റീവായവരും, ക്വാറന്റൈനില്‍ കഴിയുന്നവരും മുന്‍കുട്ടി അറിയിക്കേണ്ടതാണ്. ഇവര്‍ക്ക് പരീക്ഷ എഴുന്നതിന് പ്രത്യേക സൗകര്യം ഒരുക്കും. പി.പി.ഇ കിറ്റ് സ്വന്തമായി കൊണ്ടുവരണം.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *