June 10, 2026

നിർമ്മാണത്തിലെ അപാകത: റോഡ് പ്രവർത്തികൾ തടഞ്ഞു

0
IMG-20210203-WA0248.jpg
By ന്യൂസ് വയനാട് ബ്യൂറോ
നിർമ്മാണത്തിലെ അപാകത റോഡ് പ്രവർത്തികൾ തടഞ്ഞു. മാനന്തവാടി നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ഈ മാസം ഒന്നാം തിയ്യതി മുതൽ ആരംഭിച്ച മൈസൂർ റോഡ് – വള്ളിയൂർക്കാവ് ജംഗ്ഷൻ നവീകരണ പ്രവർത്തികളാണ് ബി ജെ പി മാനന്തവാടി മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ തടഞ്ഞത്
റോഡിൽ ആവശ്യത്തിന് ഫുട്പാത്ത് നിർമ്മിക്കുക, വള്ളിയൂർക്കാവ് ജംഗ്ഷനിലെ ഓവ് ചാൽ വീതീ കൂട്ടി നിർമ്മിച്ച് ഫുട്പാത്ത് സൗകര്യം ഒരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു റോഡിൽകൊടി നാട്ടി ബി ജെ പി പ്രവർത്തകർ പ്രതിഷേധിച്ചത്. ഇതിനെ തുടർന്ന് പ്രവർത്തികൾ നിർത്തിവെക്കുകയായിരുന്നു.പൊതുമരാമത്ത് വകുപ്പ് അധികൃതരെത്തി ചർച്ച നടത്തിയെങ്കിലും തീരുമാനമുണ്ടാകാത്തതിനെ തുടർന്ന് പ്രതിഷേധം തുടരുകയായിരുന്നു. അശാസ്ത്രിയമായ പ്രവർത്തികൾ അനുവദിക്കില്ലെന്നും ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരുമെന്നും നേതാക്കൾ പറഞ്ഞു. കണ്ണൻ കണിയാരം, ജിതിൻ ബാനു, സന്തോഷ് ജി നായർ, വിൽഫ്രഡ് ജോസ്, കെ.ജയേന്ദ്രൻ, ഷിംജിത്ത് കണിയാരം തുടങ്ങി്വർ നേതൃത്വം നൽകി. പൊതുമരാമത്ത് അധികൃതരുമായി നടത്തിയ ചർച്ചചയിൽ ഇന്ന് രാവിലെ സർവ്വകക്ഷിഷി യോഗം ചേർന്ന് തീരുുമാനിക്കാമെെന്ന ഉറപ്പിൻമേൽ സമരം അവസാനിപ്പിച്ചുചു. ഫുട്പാത്ത് സൗകര്യങ്ങളടക്കം ചെയ്ത് പ്രവർത്തിപൂർത്തീകരിിക്കാത്ത പക്ഷം സമരം ശക്തതമാക്കുമെന്നും ബി.ജെ. പി.. നേതാക്കൾ വ്യക്തമാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *