June 10, 2026

വയനാട് ജില്ലയില്‍ 190 പേര്‍ക്ക് കൂടി കോവിഡ്: . 422 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
. 189 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ
വയനാട് ജില്ലയില്‍ ഇന്ന് (3.02.21) 190 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 422 പേര്‍ രോഗമുക്തി നേടി. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 189 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇതില്‍ 6 പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 23706 ആയി. 20375 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 143 മരണം. നിലവില്‍ 3188 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 2566 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
*രോഗം സ്ഥിരീകരിച്ചവര്‍*
സുല്‍ത്താന്‍ ബത്തേരി സ്വദേശികള്‍ 25, തവിഞ്ഞാല്‍ 18, പനമരം 17, മീനങ്ങാടി 16, നെന്മേനി 12, എടവക, മേപ്പാടി  11 പേര്‍ വീതം, പൊഴുതന, തരിയോട് 10 പേര്‍ വീതം,  കല്‍പ്പറ്റ 8, നൂല്‍പ്പുഴ, പുല്‍പള്ളി 7 പേര്‍ വീതം, വെള്ളമുണ്ട 6, വൈത്തിരി 5, കണിയാമ്പറ്റ, പൂതാടി 4 പേര്‍ വീതം, അമ്പലവയല്‍, മാനന്തവാടി, തൊണ്ടര്‍നാട്, വെങ്ങപ്പള്ളി  3 പേര്‍ വീതം, മുട്ടില്‍, പടിഞ്ഞാറത്തറ 2 പേര്‍ വീതം, മുള്ളന്‍കൊല്ലി, മൂപ്പൈനാട് 1 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. വിദേശത്ത് നിന്നും വന്ന ബത്തേരി സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു.  
*422 പേര്‍ക്ക് രോഗമുക്തി*
മാനന്തവാടി സ്വദേശികള്‍ 5, ബത്തേരി, മൂപ്പൈനാട്, തവിഞ്ഞാല്‍  3 പേര്‍ വീതം, നൂല്‍പ്പുഴ, വെള്ളമുണ്ട 2 പേര്‍ വീതം, എടവക, കണിയാമ്പറ്റ, മീനങ്ങാടി, നെന്മേനി, പുല്‍പള്ളി, തരിയോട്, തിരുനെല്ലി, വൈത്തിരി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലുള്ള  396 പേരുമാ ണ് രോഗമുക്തി നേടിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *