May 17, 2026

ഡൽഹി കർഷകർക്ക് കെ.സി.വൈ.എം. ഐക്യദാർഢ്യം: ബഫർ സോൺ പിൻവലിക്കണം’

0
IMG-20210206-WA0340.jpg
By ന്യൂസ് വയനാട് ബ്യൂറോ
കെ.സി.വൈ.എം.

മാനന്തവാടി  മേഖലയും   കല്ലോടി  മേഖലയും  സംയുക്തമായി  ഡൽഹി കർഷകർക്ക്  ഐക്യദാർഢ്യവും  പരിസ്ഥിതി  ലോല  പ്രദേശം ആക്കുവാനുമുള്ള കേന്ദ്ര  സർക്കാർ  നടപടിക്ക്  എതിരെ  ശക്തമായ  പ്രതിഷേധം പ്രകടിപ്പിച്ചുകൊണ്ട് പ്രതിഷേധാ റാലി  സംഘടിപ്പിച്ചു. ഇത്  ഒരു  സുചന  സമരം  മാത്രമാണന്നും  ഇനിയും  നെഞ്ചിലെ  രക്തം  നിലക്കുന്നത്  വരെ പോരാടും  എന്നും  കെ.സി.വൈ.എം.  നേതൃത്വം  അറിയിച്ചു.  മുഖ്യാതിഥി ജോസ്  പള്ളത്ത്‌,  കെ.സി.വൈ.എം. മാനന്തവാടി  രൂപത പ്രസിഡന്റ്‌  ജീഷിൻ  മുണ്ടക്കത്തടത്തിൽ, കെ.സി.വൈ.എം. രൂപത ഡയറക്ടർ  ഫാദർ ആഗസ്റ്റ്യൻ  ചിറക്കതോട്ടത്തിൽ, രൂപത ഭാരവാഹികളായ ജിയോ  മച്ചുകുഴിയിൽ,  ജിജിന  കറുത്തേടത്ത്,  മാനന്തവാടി  മേഖല  പ്രസിഡന്റ്‌  അഷ്‌ജാൻ  സണ്ണി  കൊച്ചുപാറയ്ക്കൽ, കല്ലോടി മേഖല പ്രസിഡന്റ്‌  ലിബിൻ മേപ്പുറത്ത്,  കല്ലോടി  മേഖല  ഡയറക്ടർ  ഫാദർ ജോജോ ഔസിപ്പറമ്പിൽ എന്നിവർ  സംസാരിച്ചു. 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *