July 8, 2026

കർഷകർക്ക് കൃഷിയിടത്തിലെത്തി എ.ഐ.സി.സി യുടെ ഐക്യദാർഡ്യം

0
IMG-20210210-WA0153.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
മാനന്തവാടി : കർഷക സമരം കൊടുമ്പിരി കൊണ്ടിരിക്കെ കർഷകർക്ക് കൃഷിയിടത്തിലെത്തി എ.ഐ. സി.സി.യുടെ ഐക്യദാർഢ്യം. അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി നടത്തുന്ന ഗ്രാമവാസം സമ്പർക്ക പരിപാടിയുടെ ഭാഗമായാണ് എ.ഐ.സി.സി. സെക്രട്ടറി പി.വി. മോഹൻ എടവക രണ്ടേ നാലിലെ അയൂബ് തേട്ടോളിയുടെ കൃഷിയിടത്തിൽ എത്തിയത്. മണ്ണിൽ വിയർപ്പൊഴുക്കുന്ന കർഷകർക്കൊപ്പം എന്നും കോൺഗ്രസ് ഉണ്ടന്ന് അതുകൊണ്ട് ഏതറ്റം വരെയും കർഷകർക്കൊപ്പം നിന്ന് കോൺഗ്രസ് പോരാടുമെന്നും അദ്ദേഹം പറഞ്ഞു. 
 കർഷകർക്ക് ഐക്യദാർഢ്യവുമായി എഴുത്തുകാരൻ കൽപ്പറ്റ നാരായണനും കൃഷിയിടത്തിലെത്തി. കർഷക പ്രതിനിധികളായ അയൂബ് തോട്ടോളി, ചെറുവയൽ രാമൻ, 
പി.ജെ. മാനുവൽ, സുനിൽ ജോസ്, കെ.ജി. ജോൺസൺ, പി.കെ.ജോബി,  കെ.എം.. ഷിനോജ്, എന്നിവരുമായി പി.വി. മോഹൻ സംവദിച്ചു. 
ഓഡിറ്റോറിയങ്ങൾ വിട്ട് കാർഷിക പരിപാടികൾ കൃഷിയിടത്തിൽ നടത്തിയ എ.ഐ.സി.സി.യുടെ നടപടി പ്രശംസനീയമാണെന്നും    ഉദ്യോഗസ്ഥരെ പോലെ കർഷകരെയും സർക്കാർ പരിഗണിക്കണമെന്നും കർഷകർ പറഞ്ഞു.
 
ചടങ്ങിൽ കെ.പി.സി.സി. വൈസ് പ്രസിഡണ്ട്  കെ.സി.റോസക്കുട്ടി ടീച്ചർ അധ്യക്ഷത വഹിച്ചു.  മുൻ മന്ത്രി പി.കെ .ജയലക്ഷ്മി, കെ.പി.സി. അംഗം കെ.കെ. അബ്രാഹം,  ഡി.സി.സി. വൈസ് പ്രസിഡണ്ട്  എം.എ. ജോസഫ്, എടവക 'ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി.പ്രദീപ് മാസ്റ്റർ, ഗ്രാമവാസം   പ്രോഗ്രാം കോഡിനേറ്റർ  ബിജു ശിവരാമൻ ,കോൺഗ്രസ് എടവക മണ്ഡലം പ്രസിഡണ്ട് ജോർജ് പടക്കുട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *