March 29, 2024

ഇടതുപക്ഷത്തിന്റ നിയമന അട്ടിമറികൾ സംഘ്പരിവാർ മോഡൽ: വസീം ആർ.എസ്

0
Img 20210210 Wa0149.jpg
കൽപ്പറ്റ: കേരളത്തിൽ ഇടതുപക്ഷം നടത്തുന്ന നിയമന അട്ടിമറികൾ സംഘപരിവാർ മോഡൽ ആണെന്ന് ഫ്രറ്റേണിറ്റി ദേശീയ സെക്രട്ടറി വസീം ആർ.എസ്. സംഘപരിവാർ സംഘടനകൾ തങ്ങളുടെ അണികളെ കേന്ദ്ര സർക്കാർ സർവീസിൽ തിരികി കയറ്റുമ്പോൾ, കേരളത്തിൽ സി പി എമ്മും സമാന രീതിയാണ് പിന്തുടരുന്നത്. സംവരണ നിയമങ്ങൾ ആട്ടിമറിച്ചും, സർവകലാശാല നിയമന ചട്ടങ്ങളെ കാറ്റിൽ പറത്തിയും നടത്തുന്ന പിൻ വാതിൽ  നിയമനങ്ങൾ ജനാധിപത്യ കേരളത്തിനു അപമാനമാണ്. സാമ്പത്തിക സംവരണത്തെ പിന്തുണച്ചും നിയമന അട്ടിമറി നടത്തിയും ബി. ജെ. പി യെ ചാണിന് ചാണായി പിന്തുടരുകയാണ് കേരളത്തിലെ ഇടതു പക്ഷം. അതിനെതിരെയുള്ള ശക്തമായ സമര പോരാട്ടങ്ങൾക്ക് കേരളം സാക്ഷ്യം വഹിക്കേണ്ടതുണ്ട്. ഇടതുസർക്കാറിന്റെ മുഴുവൻ സ്ഥിരം നിയമനങ്ങളും ഓഡിറ്റിങ്ങിന് വിധേയമാക്കുക എന്നവശ്യപ്പെട്ടുകൊണ്ട് ഫ്രറ്റേണിറ്റി വയനാട് നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാർച്ചിൽ പങ്കെടുത്ത ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ലത്തീഫ് പി എച്ച്, ജില്ല കമ്മിറ്റിയംഗങ്ങളായ ഫർഹാൻ എ സി, നസ്റുദ്ധീൻ, ജുബിൻ ഷ, അനസ് ബത്തേരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഫൈസൽ പി.എച്ച്, കെകെ റഹീന, ലത്തീഫ് പി എച്ച്, ടി മുഹമ്മദ് ഷഫീഖ് എന്നിവർ സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *