March 29, 2024

ജില്ലാ ആശുപത്രിയിൽ മെഡിക്കൽ കോളേജ് തുടങ്ങുന്നതിനെതിരെ കെ.ജി.എം.ഒ.എ. പ്രമേയം പാസ്സാക്കി

0
.
വയനാട് ജില്ലയിലെ സർക്കാർ ഡോക്ടറന്മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. നിയുക്ത വയനാട് മെഡിക്കൽ കോളേജ് വിഷയത്തിൽ പ്രമേയം പാസ്സാക്കി.ഫെബ്രുവരി 3 ബുധനാഴ്ച ബത്തേരിയിൽ വെച്ചു ചേർന്ന  പൊതുയോഗമാണ് ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കിയത്.ആരോഗ്യ വകുപ്പിൻ്റെ കീഴിലുള്ള സ്ഥാപനങ്ങളായ മാനന്തവാടി ജില്ലാശുപത്രിയോ ബത്തേരി താലൂക്കാശുപത്രിയോ മറ്റു സ്ഥാപനങ്ങളോ മെഡിക്കൽ കോളേജാക്കി ഉയർത്താനുള്ള  നീക്കത്തെ പ്രമേയം ശക്തമായി അപലപിച്ചു.ഇത് നിലവിലുള്ള ആരോഗ്യ സംവിധാനങ്ങളെ തകിടം മറിക്കുമെന്നും അതിനാൽ നല്ല നിലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെ തകർക്കരുതെന്നും പ്രമേയം ആവശ്യപ്പെട്ടു.കൂടാതെ ജില്ലയിലെ എല്ലാ ഭാഗത്തു നിന്നും എളുപ്പത്തിൽ സഞ്ചരിച്ചെത്താവുന്ന ഒരു സ്ഥലത്ത്, പുതിയതായി ഭൂമി കണ്ടെത്തി എല്ലാ സൗകര്യങ്ങളോടെയും മെഡിക്കൽ കോളേജ് സ്ഥാപിക്കുന്നതാണ് ഉചിതമെന്നും പ്രമേയം പറയുന്നു.പുതിയ ജില്ലാ പ്രസിഡൻ്റ്, ഡോ.കർണ്ണൻ ടി.കെ. (ഫിസിഷ്യൻ, ബത്തേരി താലൂക്കാശുപത്രി) സെക്രട്ടറി, ഡോ.ജോസ്റ്റിൻ ഫ്രാൻസീസ് ( സൈക്യാട്രിസ്റ്റ്, കല്പറ്റ ജനറലാശുപത്രി)  എന്നിവർ സ്ഥാനമേറ്റെടുക്കുന്ന ചടങ്ങിലാണ് പ്രമേയം അവതരിപ്പിക്കപ്പെട്ടത്. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ.രേണുക, കെ.ജി.എം.ഒ.എ.സംസ്ഥാന സെക്രട്ടറി ഡോ.ടി.എൻ. സുരേഷ് എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *