April 29, 2026

പണിമുടക്ക് സമ്പൂർണ്ണ വിജയം: യു.ടി.ഇ.എഫ്

0
IMG-20210210-WA0211.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: ലീവ് സറണ്ടർ അനുവദിക്കുക, എച്ച്.ബി.എ പുനസ്ഥാപിക്കുക, മെഡിസെപ് യാഥാർത്ഥ്യമാക്കുക, പങ്കാളിത്ത പെൻഷൻ സർക്കാർ വിഹിതം ഉയർത്തുക, ഡി.സി.ആർ.ജി അനുവദിക്കുക, ശമ്പള കമ്മീഷൻ റിപ്പോർട്ടിലെ വഞ്ചനാപരമായ നിലപാടുകൾ തിരുത്തുക, കരാർ കൺസൽട്ടൻസി നിയമനങ്ങൾ പിൻവലിക്കുക, പി.എസ്.സി നിയമനം ത്വരിതപ്പെടുത്തുക, ബസ് ചാർജ്ജ് വർദ്ധനവ് പിൻവലിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപകരും ജീവനക്കാരും നടത്തിയ പണിമുടക്കം സമ്പൂർണ്ണ വിജയമായിരുന്നെന്ന് യു.ടി.ഇ.എഫ് അവകാശപ്പെട്ടു. ഇടതു സർക്കാരിൻ്റെ വഞ്ചനാപരമായ നിലപാടുകൾക്കെതിരായ പ്രതികരണമാണ് പണിമുടക്കിലൂടെ പ്രതിഫലിച്ചത്.
ജില്ലയിൽ അറുപതു ശതമാനം അധ്യാപകരും അമ്പതു ശതമാനത്തോളം ജീവനക്കാരും പണിമുടക്കിൽ പങ്കെടുത്തു. പത്തോളം വില്ലേജ് ഓഫീസുകൾ ഉൾപ്പെടെ അമ്പതോളം ഓഫീസുകൾ സമ്പൂർണ്ണമായി അടഞ്ഞുകിടന്നു. കൽപ്പറ്റ സിവിൽ സ്റ്റേഷനിലെ ജില്ലാ ഓഫീസുകളിൽ അടിയന്തര ജോലികൾ ചെയ്യേണ്ട ജീവനക്കാർ ജോലിക്ക് ഹാജരായെങ്കിലും ഹാജർ രേഖപ്പെടുത്താതെ പണിമുടക്കിൽ പങ്കെടുത്തു.
പണിമുടക്ക് വിജയിപ്പിച്ച ജീവനക്കാർക്കും അധ്യാപകർക്കും അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ട് യു.ടി.ഇ.എഫ് പ്രകടനവും വിശദീകരണ യോഗവും നടത്തി. എൻ.ജി.ഒ അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് മോബിഷ് പി തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കെ.പി.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ടോമി ജോസഫ് ഉദ്ഘാടനം ചെയ്തു. സഫ്വാൻ, ഉമാശങ്കർ, പി.എസ് ഗിരീഷ്കുമാർ, സലാം കൽപ്പറ്റ, കബീർ കുന്നമ്പറ്റ, മനോജ് കുമാർ, കെ.എ മുജീബ്, കെ.ടി ഷാജി തുടങ്ങിയവർ സംസാരിച്ചു. പ്രകടനത്തിന് എൻ.ജെ ഷിബു, സജി ജോൺ, ഇ.എസ് ബെന്നി, ടി.അജിത്ത്കുമാർ, സി.കെ ജിതേഷ്, മനോജ്, ലൈജു ചാക്കോ, പി.ടി സന്തോഷ്, വിൽസൺ, ശ്രീജേഷ് ബി നായർ, ഷൈജു പി.ജെ, രാകേഷ് എം.എസ്, അഭിജിത്ത് സി.ആർ, ബൈജു എം.എ, എം.കെ ശിവരാമൻ തുടങ്ങിയവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *