ബഫർ സോൺ സീറോ പോയന്റിൽ നിർണ്ണയിക്കണം : സ്വതന്ത്ര കർഷക സംഘം


Ad
സുൽത്താൻ ബത്തേരി:  വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളുടെ ബഫർ സോൺ സീറോ പോയിൻറിൽ നിർണയിക്കണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റിയുടെയും നിയോജക മണ്ഡലം കമ്മിറ്റിയുടെയും സംയുക്ത യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജനവാസകേന്ദ്രങ്ങളും കൃഷിയിടങ്ങളും ഉൾപ്പെടുത്തി പരിസ്ഥിതിലോല മേഖല പ്രഖ്യാപിച്ചത് വയനാട് പോലുള്ള ജനസാന്ദ്രത കൂടിയ പ്രദേശങ്ങളെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് യോഗം ചൂണ്ടിക്കാട്ടി. വയനാട്, മലബാർ, ആറളം വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെ പരിസ്ഥിതി ലോല മേഖല ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി സർക്കാർ തെറ്റുതിരുത്തി പുനർ നിർണ്ണയിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. എൻ. ഖാലിദ് രാജ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിലോല മേഖല നിർണ്ണയത്തിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന ബഹുജന സമരങ്ങളുമായി യോജിക്കാവുന്നവരു മായി സഹകരിച്ചു പ്രവർത്തിക്കാൻ യോഗം തീരുമാനിച്ചു. എം. അന്ത്രു ഹാജി, ടി.പി. അഹമദ് കോയ, ബാവ ഹാജി ചീരാൽ, കല്ലിടുമ്പൻ ഹംസ ഹാജി, ഉസ്മാൻ മേമന, കെ. ഖാലിദ്, പി.കെ.മൊയ്തീൻ കുട്ടി, പി. സി. കുഞ്ഞി മുഹമ്മദ്, എ.പി.അബ്ദുൽ ഗഫൂർ, കെ.എം. അസൈനാർ, ഇബ്രാഹിം തൈ തൊടി പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് ചർച്ചകൾക്ക് മറുപടി പറഞ്ഞു മണ്ഡലം സെക്രട്ടറി ടി.പി. ലത്തീഫ് സ്വാഗതവും ജില്ലാ സെക്രട്ടറി സി.മുഹമ്മദ് നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *