April 28, 2026

ആസ്റ്റർ വായനാടിൽ ഐ വി എഫ് സെന്റർ പ്രവർത്തനമാരംഭിക്കുന്നു

0
IMG-20210211-WA0231.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ : ജില്ലയിലാദ്യമായി ഐ വി എഫ് ആൻഡ് റീപ്രോഡക്‌റ്റിവ്‌ മെഡിസിൻ സെന്റർ നാളെ പ്രവർത്തനമാരംഭിക്കുമെന്ന് ആശുപത്രി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പ്രത്യുദ്പാദന ശേഷിയെ ബാധിക്കുന്ന പ്രശ്നങ്ങളെ കണ്ടെത്തി ശരിയായ ചികിത്സാ രീതി നൽകാനായി പൂർണ്ണ സജ്ജീകരണങ്ങളോടെ ആസ്റ്റർ മിംസിലെ   റീപ്രോഡക്‌റ്റിവ്‌ മെഡിസിൻ വിഭാഗം കൺസൾറ്റൻറ് ഡോക്റ്റർ അശ്വതി കുമാരന്റെ നേതൃത്വത്തിലാണ് ഈ സംരംഭം ആരംഭിക്കുന്നത്. ആസ്റ്റർ മിറാക്കിൽ എന്ന പേരിലുള്ള സെന്റർ അഭിനേത്രിയും ദേശീയ അവാർഡ് ജേതാവുമായ സുരഭി ലക്ഷ്മി ഉദ്‌ഘാടനം നിർവഹിക്കും.
വിവാഹം കഴിഞ്ഞ് മറ്റു പല ചികിത്സകൾ നടത്തിയിട്ടും കുട്ടികൾ ആകാത്ത ദമ്പതിമാർ വിദഗ്ധ ചികിത്സ തേടി മറ്റു ജില്ലകളിലേക്ക് പോകുന്ന സാഹചര്യത്തിൽ അത്തരക്കാർക്ക് വയനാട്ടിൽ തന്നെ ഒരു ഐവിഎഫ് സെൻറർ എന്നത് ആശ്വാസകരമായിയിരിക്കുമെന്ന് ഡോ. അശ്വതി കുമാരൻ പറഞ്ഞു. വന്ധ്യതക്ക് ലളിതമായ കൗൺസിലിങ് മുതൽ ചിലപ്പോൾ അത്യാധുനിക അണ്ഡ ബീജ സങ്കലന രീതിയായ ഐപിഎസ് ഐസിസ്ഐ വരെ വേണ്ടിവന്നേക്കാം. ഐവിഎഫ് അല്ലെങ്കിൽ ഇൻവിട്രോ ഫെർട്ടിലൈസേഷൻ എന്നാൽ  ബീജ സങ്കലന പ്രക്രിയ ശരീരത്തിന് പുറത്ത് ലബോറട്ടറിയുടെ സഹായത്തോടെ നടത്തുന്ന രീതിയാണ്. ഈ  ടെക്നോളജി ആദ്യമായി സ്ത്രീശരീരത്തിൽ ബീജസങ്കലനം നടക്കാൻ തടസ്സം ഉള്ള ഫലോപ്യൻ ട്യൂബ്  രോഗങ്ങൾ ഉള്ള സ്ത്രീകൾക്ക് വേണ്ടിയാണ് കണ്ടെത്തിയത്. പിന്നീട് അത് വന്ധ്യതയുടെ മറ്റു കാരണങ്ങൾക്കും ഉപയോഗിച്ചുതുടങ്ങി, ഉയർന്നതോതിൽ വിജയവും ലഭിച്ചു. 
പുരുഷ ശുക്ലത്തിന് എണ്ണ കുറവ്, ചലന ശേഷി കുറവ് ,കാരണങ്ങൾ കണ്ടെത്താനാവാത്ത വന്ധ്യത എന്നിവർക്ക് ഈ ചികിത്സ ഉപയോഗപ്പെടുത്താം . പുരുഷബീജവും ശരീരത്തിന് പുറത്ത് ഐവിഎഫ് ലാബിൽ  ബീജസങ്കലനം നടത്തി കുഞ്ഞിൻറെ ആദ്യ സെൽ സൈഗോട്ട് ആയി മാറാൻ   അനുവദിക്കുന്നു. എംബ്രിയോകളെ  ഉദരത്തിലേക്ക് നിക്ഷേപിച്ച ഗർഭം ധരിക്കുമോ എന്ന് നോക്കുന്നു.
 കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതിമാർക്ക് ലോകത്ത് മറ്റെവിടെയും ലഭ്യമായ ആധുനിക ചികിത്സാ സംവിധാനങ്ങൾ വയനാട്ടിലും ലഭ്യമാക്കുക എന്നതാണ് മാസ്റ്റർ മിറാക്കിളിന്റെ  ഉദ്ദേശലക്ഷ്യമെന്ന്  ഡോക്ടർ കൂട്ടിച്ചേർത്തു. പത്രസമ്മേളനത്തിൽ ആസ്റ്റർ  വയനാട് ഐവിഎഫ് ആൻഡ് റീപ്രൊഡക്ടീവ് സെൻറർ മേധാവി ഡോക്ടർ അശ്വതി കുമാരൻ, ഡിഎം വിംസ് ഗൈനക്കോളജി വിഭാഗം മേധാവി ഡോക്ടർ എലിസബത്ത്,  എ ജി എം ജനറൽ അഡ്മിനിസ്ട്രേഷൻ ശ്രീ സൂപ്പി  കല്ലങ്കോടൻ  , എജിഎം ഓപ്പറേഷൻസ് ഡോക്ടർ ഷാനവാസ് പള്ളിയാൽ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *