April 23, 2024

വിട്ടുമാറാത്ത വൃക്കരോഗത്തിന് ആസ്ട്രാസെനെക്കയുടെ ഡാപാഗ്ലിഫ്ളോസിന് ഇന്ത്യയില്‍ അനുമതി

0
തിരുവനന്തപുരം: വിട്ടുമാറാത്ത വൃക്കരോഗമുളളവരുടെ ചികില്‍സയ്ക്കുള്ള ആന്റി ഡയബറ്റിക് മരുന്നായ ഡാപാഗ്ലിഫ്ളോസിന്റെ ഇന്ത്യയിലെ വിതരണാവകാശം പ്രമുഖ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ആസ്ട്രാസെനെക്കയ്ക്കു ലഭിച്ചു. ഇന്ത്യയിലെ നെഫ്റോളജി രംഗത്തേക്കുള്ള ഡാപാഗ്ലിഫ്ളോസിന്‍ 10എംജി ടാബ്ലറ്റിന്റെ കടന്നുവരവിനാണ് ഈ അനുമതിയോടെ വഴി തുറക്കുന്നത്. ഗുരുതര വൃക്കരോഗമുള്ളവര്‍ക്ക് ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ മരുന്നാണ് ഡാപാഗ്ലിഫ്ളോസിന്‍. ടൈപ്പ്-2 ഡയബറ്റീസ് ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വൃക്ക രോഗ ചികില്‍സയില്‍ ഡാപാഗ്ലിഫ്ളോസിന്‍ ഫലപ്രദമാണെന്ന് പഠനം വെളിപ്പെടുത്തുന്നു. ഇതിന്റെ ഫലത്തെക്കുറിച്ചുള്ള പഠനം ആഗോള തലത്തില്‍ 2020 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കിയിരുന്നു. 
ഗുരുതരമായ വൃക്ക രോഗം വലിയൊരു ആരോഗ്യ പ്രശ്നമായി മാറി കൊണ്ടിരിക്കുകയാണ്. 2015ലെ ആഗോള രോഗ ബാധ്യതാ റിപ്പോര്‍ട്ടില്‍ വൃക്ക രോഗം മരണത്തിന് കാരണമാകുന്ന 12-ാമത്തെ ആസുഖമായി കണക്കാക്കുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മരണ നിരക്ക് 37.1 ശതമാനമായി ഉയര്‍ന്നു.
സാംക്രമികേതര രോഗങ്ങള്‍ക്കുള്ള പരിഹാരങ്ങളില്‍ ആസ്ട്രാസെനെക്ക എന്നും മുന്നിലുണ്ടെന്നും നിലവില്‍ ചികില്‍സ ലഭ്യമാണെങ്കിലും വൃക്ക രോഗങ്ങള്‍ക്ക് ഫലപ്രദമായൊരു പരിഹാരം ഇനിയും അനിവാര്യമാണെന്നും ഡാപാഗ്ലിഫ്ളോസിന്റെ അംഗീകാരത്തോടെ ടൈപ്പ് 2 ഡയബറ്റീസിനും ഹ്യദ്രോഗങ്ങള്‍ക്കും ഫലപ്രദമായൊരു മരുന്ന് നെഫ്റോളജിസ്റ്റുകള്‍ക്കും ഉപയോഗിക്കാന്‍ സൗകര്യം ലഭിക്കുകയാണെന്ന് ആസ്ട്രാസെനെക്ക ഇന്ത്യ മെഡിക്കല്‍ അഫയേഴ്സ് ആന്‍ഡ് റഗുലേറ്ററി വൈസ് പ്രസിഡന്റ് ഡോ.അനില്‍ കുക്രേജ പറഞ്ഞു.
ടൈപ്പ് 2 പ്രമേഹത്തിനും വിട്ടുമാറാത്ത വൃക്കരോഗത്തിനും ചികിത്സയില്‍ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കി എസ്ജിഎല്‍ടി2 ഇന്‍ഹിബിറ്ററായ ഡാപാഗ്ലിഫ്ളോസിന്‍ ഇപ്പോള്‍ പ്രമേഹം മൂലം വിട്ടുമാറാത്ത വൃക്കരോഗത്തിന്  ഫലപ്രദമായി ഉപയോഗിക്കാം. ഇന്ത്യയിലെ പ്രമേഹ വൃക്കരോഗം കൈകാര്യം ചെയ്യുന്നതിലെ ഒരു സുപ്രധാന മുന്നേറ്റമാണിത്. ഇന്ത്യയിലെ റെഗുലേറ്ററി ബോഡികളുടെ അംഗീകാരം സ്വാഗതാര്‍ഹമാണ്, ടൈപ്പ് 2 പ്രമേഹമുള്ള ആയിരക്കണക്കിന് രോഗികള്‍ക്ക് ഇത് ഗുണം ചെയ്യും, വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റലിലെ നെഫ്രോളജി, വൃക്കസംബന്ധമായ ട്രാന്‍സ്പ്ലാന്റ് സര്‍വീസസ് ഡയറക്ടര്‍ ഡോ. അബി അബ്രഹാം പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *