രാജ്യത്തിനു മാതൃകയായി എടവകയുടെ പ്രവാസി ഓൺലൈൻ ഗ്രാമസഭ


Ad
അരികിലുണ്ട് എടവക എന്ന പേരിൽ എടവക ഗ്രാമ പഞ്ചായത്ത്  എടവക സ്വദേശികളായ പ്രവാസികൾക്കുവേണ്ടി സംഘടിപ്പിച്ച ഓൺലൈൻ  ഗ്രാമസഭ പങ്കാളിത്തം കൊണ്ടും, നൂതന പദ്ധതി നിർദ്ദേശങ്ങൾ കൊണ്ടും ശ്രദ്ധേയമായി.പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഗ്രാമസഭയിൽ പതിനാറ് രാജ്യങ്ങളിലുള്ള എടവകക്കാർ പങ്കെടുത്തു.
       പ്രവാസികളുടെ പ്രശ്നങ്ങളും, നാടിൻ്റെ വികസനവും ഗ്രാമസഭ ചർച്ച ചെയ്തു.പ്രാഥമികമായി പ്രവാസികളുടെ  വിവരശേഖരണം നടത്തുന്നതിനും, സഹകരിക്കേണ്ട മേഖലകൾ  കണ്ടെത്തി പ്രോജക്ടുകൾ തയ്യാറാക്കുന്നതിനും പഞ്ചായത്ത് പ്രത്യേകമായി രൂപീകരിച്ച പ്രവാസികാര്യ വർക്കിംഗ് ഗ്രൂപ്പിനേയും, ഭരണ സമിതിയേയും ഗ്രാമസഭ ചുമതലപ്പെടുത്തി.
     മുസ്തഫ മുക്ത്, കിഷോർ കുമാർ സി , ജാഫർ അവറാൻ, ലി ജൊ ജോയി, മുഹമ്മദ് റാഫി, ഷഫീർ ബനിയായിൽ, നളിനാക്ഷൻ, അജ്നാ സ് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.
  വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബ്, ജനപ്രതിനിധികളായ ശിഹാബ് അയാത്ത്, പടകൂട്ടിൽ ജോർജ്, ജെൻസി ബിനോയി, അഹമ്മദ് കുട്ടി ബ്രാൻ, വത്സൻ എം.പി, ഗിരിജ സുധാകരൻ ,ഖാലിദ് മുതുവോടൻ, അലി തരുവണ നേതൃത്വം നൽകി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *