കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഉപന്യാസ രചനാ മത്സരം


Ad
ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് നടത്തുന്ന സുസ്ഥിര വികസന ക്യാമ്പയിന്റെ ഭാഗമായി വയനാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കായി പ്രബന്ധരചനാ മത്സരം നടത്തുന്നു. ജില്ലയിലെ വിവിധ കോളേജുകളിലെ ബിരുദ- ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും മറ്റ് ജില്ലകളിലെ കോളേജുകളില്‍ പഠിക്കുന്ന ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം. കോളേജ് ഐഡന്റിറ്റി കാര്‍ഡോ പ്രിന്‍സിപ്പലിന്റെ സാക്ഷ്യപത്രമോ ഹാജറാക്കണം.
മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടുന്നവര്‍ക്ക് യഥാക്രമം 7500, 5000, 3000 രൂപ വീതം കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. എ- ഗ്രേഡ് ലഭിക്കുന്ന എല്ലാ പ്രബന്ധങ്ങള്‍ക്കും പ്രോത്സാഹന സമ്മാനവും സര്‍ട്ടിഫിക്കറ്റും നല്‍കും.
ഫെബ്രുവരി 18 ന് രാവിലെ 10.30 ന് കല്‍പ്പറ്റയില്‍ വെച്ചാണ് മത്സരം നടക്കുക. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, കോളജ്, പഠിക്കുന്ന ക്ലാസ് എന്നീ വിവരങ്ങള്‍ ഫെബ്രുവരി 15 ന് വൈകീട്ട് 6 മണിക്കകം diowayanad2@gmail.com എന്ന മെയിലിലേക്കോ 8848750477 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ അയയ്ക്കണം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *