June 12, 2026

മദ്യനിരോധന സമിതി തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിറുത്തേണ്ടി വരും _ ഡോ. വിൻസൻ്റ് മാളിയേക്കൽ

0
IMG-20210216-WA0452.jpg
By ന്യൂസ് വയനാട് ബ്യൂറോ
രാഷ്ടീയകക്ഷികൾ നിയമസഭ തെരഞ്ഞെടുപ്പിൽ മദ്യനിരോധം മുഖ്യ അജണ്ടയായി കാണുന്നില്ലായെങ്കിൽ മദ്യനിരോധന സമിതി സ്ഥാനാർഥികളെ നിറുത്തുന്ന തിനെ കുറിച്ച് ആലോ ചിക്കേണ്ടി വരുമെന്ന്    കേരള മദ്യനിരോധന സമിതി സംസ്ഥാന ജനൽ സെക്രട്ടറി ഡോ. വിൻസൻ്റ് മാളിയേക്കൽ  പറഞ്ഞു. സംസ്ഥന വാഹന ജാഥയുടെ വയനാട് പര്യടനത്തിന് വിരാമം കുറിച്ച് മാനന്തവാടി ഗാന്ധി പാർക്കിൽ സംഘടിപ്പച്ച പൊതുയോഗത്തിൽ മഖ്യ പ്രഭാഷണം നടത്തുകയായിരുന്നു       അദ്ദ്ദേഹം . ഇടതുപക്ഷ ജനാധിപത്യ മുന്നണി മദ്യനിരോധന കാര്യത്തിൽ കൊടും ചതിയാണ് കാട്ടിയതെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം  പ്രതിപക്ഷം മദ്യവ്യ പന നയത്തെ എതിർക്കുന്നില്ലായെന്നും പറഞ്ഞു .ജാഥ ക്യാപ്റ്റൻ ഫാദർ വർഗ്ഗീസ് മുഴുത്തേറ്റ്  മറുപടി പ്രസംഗം നടത്തി , മുൻസിപ്പൽ ചെയർപേഴ്സൻ രഗ്ന വല്ലി  സമ്മേളനം ഉദ്ഘാടനം ചെയ്തു വൈസ് ചെയർമാൻ പി.വി മൂസ , കൗൺസിലർ  ആലീസ് ,  ഇ.എ ജോസഫ് , പി.ജെ ജോൺ മാസ്റ്റർ , മേരി ജയിംസ് , വി.ജി ശശി ,ജോസഫ് അമ്പാട്ട് , പി.എ ജയിംസ്  എന്നിവർ പ്രസംഗിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news