June 12, 2026

ചെറുപുഷ്പ മിഷൻ ലീഗ് ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധിച്ചു

0
IMG-20210216-WA0455.jpg
By ന്യൂസ് വയനാട് ബ്യൂറോ
:
ചെറുപുഷ്‌പ മിഷൻലീഗ് മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ ബഫർ സോൺ പ്രഖ്യാപനത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചു. ബത്തേരി , കാട്ടിക്കുളം ടൗൺ അടക്കമുള്ള ആയിരക്കണക്കിന് ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലങ്ങളെ ബഫർസോൺ ആക്കാനുള്ള നടപടി ഒഴിവാക്കണമെന്നും വയനാട്ടിലുളളവരെ മനുഷ്യനായി കാണാനും ഭരണാധികാരികൾ ശ്രദ്ധിക്കണമെന്നും പ്രതിഷേധം ഉദ്ഘാടനം ചെയ്തുകൊണ്ട് രൂപത ഡയറക്ടർ ഫാ.ഷിജു ഐക്കരക്കാനയിൽ പറഞ്ഞു. രൂപത പ്രസിഡണ്ട് രഞ്ചിത്ത് മുതുപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ യോഗത്തിന്,രൂപത സെക്രട്ടറി സജീഷ് എടത്തേട്ടേൽ, ഓർഗനൈസർ  തങ്കച്ചൻ മാപ്പിളക്കുന്നൽ,ജോ. ഡയറക്ടർ സി. ക്രിസ്റ്റീന FCC ,വൈസ് പ്രസിഡന്റ് ആര്യ കൊച്ചുപുരയക്കൽ ,
എക്സിക്യൂട്ടീവ് അംഗങ്ങളായ
മെർലിൻ , ബിനീഷ് , അരുൺ , ജോസ്, ജോസഫ്  , അഖില, അലോഷിൻ എന്നിവർ നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news