March 29, 2024

വന സംരക്ഷണത്തിന്റെ മറവിൽ ജനങ്ങളെ വേട്ടയാടുന്നത് അനീതി: കുറുക്കോളി മൊയ്തീൻ

0
Img 20210216 Wa0281.jpg
സുൽത്താൻ ബത്തേരി:  വന മേഖലയോട്  ചേർന്ന് ജീവിക്കുന്ന ജനങ്ങളെ  വന സംരക്ഷണത്തിന്റെ മറവിൽ വേട്ടയാടുന്നത് അനീതിയാണെന്ന്  സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ പ്രസ്താവിച്ചു. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുടെ പരിസ്ഥിതി ലോല മേഖല സീറോ പോയന്റിൽ നിർണ്ണയിക്കണമെന്നാവശ്യപ്പെട്ട് സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി വൈൽഡ് ലൈഫ് വാർഡൻ ഓഫീസിനു മുമ്പിൽ നടത്തിയ പതിഷേധ ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഫർ സോണിന് 3.4 കി.മീ. ആകാശദൂരം കണക്കാക്കി നാടാകെ കാടാക്കി മാറ്റി ജനങ്ങളെ ദ്രോഹിക്കുന്ന നിലപാടാണ് വനം വകുപ്പിന്റേത്. കാടും നാടും മനുഷ്യരുമെല്ലാം ഒത്തുചേർന്നതാണ് പരിസ്ഥിതിയും പരിസ്ഥിതിയുമായി ബന്ധപ്പെട്ട കാര്യങ്ങളുമെല്ലാം. എന്നാൽ പരിസ്ഥിതിയുടെ പേരിൽ മനുഷ്യർ ഇവിടെ അവഗണിക്കപ്പെടുകയാണ്. മലയോരങ്ങളിൽ മനുഷ്യവാസം അസാധ്യമാക്കുന്ന സാഹചര്യമാണ് വനം വകുപ്പും സർക്കാറും സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി. അസൈനാർ ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ടി.മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. ടിപ്പു സുൽത്താൻ പ്ലൈസ് കേന്ദ്രീകരിച്ച് പ്രകടനമായാണ് പ്രവർത്തകർ ഫോറസ്റ്റ് ഓഫീസിനു മുൻപിലെത്തിയത്. ജില്ലാ ലീഗ് സെക്രട്ടറി കെ. നൂറുദ്ദീൻ, മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി എം.എ. അസൈനാർ, വൈസ് പ്രസിഡന്റ് വി.ഉമ്മർ ഹാജി, ട്രഷറർ അബ്ദുല്ല മാടക്കര, യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.കെ. ആരിഫ്, മുനിസിപ്പൽ ലീഗ് പ്രസിഡന്റ് കോണിക്കൽ കാദർ, ജനറൽ സെക്രട്ടറി ഷബീർ അഹമദ്, സ്വതന്ത്ര കർഷക സംഘം ജില്ലാ ഭാരവാഹികളായ ബാവഹാജി ചീരാൽ, കല്ലിടുമ്പൻ ഹംസ ഹാജി, സി.മുഹമ്മദ് പടിഞ്ഞാറത്തറ പ്രസംഗിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി.കെ. അബ്ദുൽ അസീസ് സ്വാഗതവും മണ്ഡലം പ്രസിഡന്റ്   ലത്തീഫ് അമ്പലവയൽ നന്ദിയും പറഞ്ഞു. പ്രകടനത്തിന് ഖാലിദ് വേങ്ങുർ, ഇബ്രാഹിം തൈതൊടി, പി.കെ.മൊയ്തീൻ കുട്ടി, ഗഫൂർ ഓടപ്പള്ളം, ജലീൽ വാകേരി, നാസർ കൂളിവയൽ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *