May 17, 2026

രാഹുൽഗാന്ധി തിങ്കളാഴ്ച്ച വയനാട് ജില്ലയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും

0
WhatsApp Image 2021-02-20 at 10.03.00 PM
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: രാഹുൽ ഗാന്ധി എം പി വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിന് ഈ മാസം 21ന് ജില്ലയിൽ എത്തും. രാത്രിയിൽ കൽപ്പറ്റ ഗവ. ഗസ്റ്റ് ഹൗസിൽ തങ്ങുന്ന അദ്ദേഹം 22ന് രാവിലെ പൂതാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സംഗമത്തിൽ പങ്കെടുക്കും. കേണിച്ചിറ ഇൻഫൻ്റ് ജീസസ് സ്കൂളിൽ വിദ്യാ വാഹിനി ബസ് കൈമാറുന്ന ചടങ്ങിലും പങ്കെടുക്കും തുടർന്ന്. 11 .30 ന് മേപ്പാടി സെൻ്റ് ജോസഫ് ഓഫ് യു പി സ്കൂളിൽ ഗാന്ധി പ്രതിമ അനാച്ഛാദനം ചെയ്യും.

12.30ന് തൃക്കൈപ്പറ്റ മുതൽ മുട്ടിൽ വരെ ആറുകിലോമീറ്റർ ട്രാക്ടർ റാലിയിൽ രാഹുൽഗാന്ധി പങ്കെടുക്കും .തുടർന്ന് വയനാട് പാർലമെൻ്റ് മണ്ഡലത്തിലെ മറ്റു നിയമസഭാ മണ്ഡലങ്ങളിലെ പരിപാടിക്കായി വയനാട്ടിൽ നിന്നും പുറപ്പെടും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *