സഹകരണ സംരക്ഷണ സെമിനാർ സംഘടിപ്പിച്ചു


Ad
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ്  ഇൻസ്പെക്ടേഴ്സ് ആൻഡ് ആഡിറ്റേഴ്സ്  അസോസിയേഷൻ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന സഹകരണ സംരക്ഷണ അതിജീവന ക്യാമ്പയിൻ്റെ ഭാഗമായി വയനാട് ജില്ലാ കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ” ബാങ്കിംങ്ങ് റെഗുലേഷൻ നിയമഭേദഗതി _ സഹകരണ സ്ഥാപനങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡണ്ട് പി. സന്തോഷ് കുമാർ അദ്ധ്യക്ഷനായ ചടങ്ങിൽ ഐ സി ബാല കൃഷ്ണൻ MLA ഉത്ഘാടനം ചെയ്തു. സഹകരണ മേഖലയെ തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നിയമ ഭേദഗതികളും മറ്റ് പ്രതിലോമ പ്രവർത്തനങ്ങളും സഹകാരികൾ തിരിച്ചറിയണമെന്നും ഇതിനെതിരെ ഒറ്റകെട്ടയി രംഗത്തിറങ്ങണമെന്നും MLA പ്രസ്താവിച്ചു.  ഐ.സി.എം ചീഫ് ഫാക്കലിറ്റി ഡോ: സക്കീർ ഹുസൈൻ വിഷയമവതിരിപ്പിച്ചു. ചടങ്ങിൽ സംസ്ഥാന ട്രഷറായി തിരഞ്ഞെടുക്കപ്പെട്ട പ്രിയേഷ് സി.പി., സംസ്ഥാന സെക്രട്ടറിയായ എം. നംഷീദ് എന്നിവരെ ആദരിച്ചു. 
അസി ഡയറക്ടർമാരയ സതീഷ് ചന്ദ്രൻ സുലൈമാൻ ഇസ് മാലി, സഹകരണ എംബ്ലോയിസ് ഫ്രണ്ട് പ്രസിണ്ടൻ്റ് സുനിൽകുമാർ കെ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പ്രോമിസൺ പി ജെ സ്വാഗതവും ട്രഷറർ സദാനന്ദൻ കെ.കെ നന്ദിയും പറഞ്ഞു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *