March 29, 2024

എടവകയെ സമ്പൂർണ എസ്.റ്റി റേഷൻ കാർഡ് പഞ്ചായത്തായി പ്രഖ്യാപിച്ചു

0
Img 20210220 Wa0198.jpg
എടവക ഗ്രാമ പഞ്ചായത്ത് താലൂക്ക് സപ്ലൈ ഓഫീസ്, പട്ടികവർഗ വികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെ റേഷൻ കാർഡ് ഇല്ലാത്ത ഇരുനൂറ്റി നാല്പത് പട്ടിക വർഗ കുടുംബങ്ങൾക്ക് റേഷൻ കാർഡുകൾ അനുവദിച്ചു.ഇതോടെ എടവകയിലെ ആകെയുള്ള ആയിരത്തി നാനൂറ്റി തൊണ്ണൂറ് പട്ടികവർഗ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭിച്ചു . സമ്പൂർണ എസ്.റ്റി റേഷൻ കാർഡ് പഞ്ചായത്ത് പ്രഖ്യാപനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എച്ച് ബി.പ്രദീപ് മാസ്റ്റർ നിർവ്വഹിച്ചു.
   വൈസ് പ്രസിഡണ്ട് ജംസീറ ഷിഹാബിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാനന്തവാടി ട്രൈബൽ ഡവലപ്മെൻറ് ഓഫീസർ ജി. പ്രമോദ് പദ്ധതി വിശദീകരണം നടത്തി. താലൂക്ക് സപ്ലൈ ഓഫീസർ പി.ഉസ്മാൻ മുഖ്യപ്രഭാഷണം നടത്തി.
 സ്റ്റാൻഡിംഗ് കമ്മിറ്റി  അദ്ധ്യക്ഷൻമാരായ ജെൻസി ബിനോയി, ജോർജ് പടകൂട്ടിൽ, ശിഹാബ് അയാത്ത്, ജനപ്രതിനിധികളായ ബ്രാൻ അമ്മദ് കുട്ടി, വി.എം.വത്സൻ, സുജാത.സി.സി, അസി.ടി.ഡി.ഒ മനോജ്, ടി.ഇ.ഒ ദിലീപ് കുമാർ, സെക്രട്ടറി പി – കെ.ബാലസുബ്രഹ്മണ്യൻ, ടൈബൽ പ്രമോട്ടർ ഇന്ദിര രാമൻ, ചന്ദ്രൻ കാവറ്റ എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *