വ്യാപാരി വ്യവസായി ഏകോപന സമിതി കടയടപ്പ് സമരം; സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള ഹോട്ടല്‍ &റസ്‌റ്റോറന്റ് അസോസിയേഷന്‍


Ad

കല്‍പ്പറ്റ:ഫെബ്രുവരി 23 ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ച കടയടപ്പ് സമരത്തില്‍ ഐക്യദാര്‍ഢ്യമുണ്ടെങ്കിലും സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് കേരള ഹോട്ടല്‍ &റസ്‌റ്റോറന്റ് അസോസിയേഷന്‍ വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു.യാതൊരു കൂടിയാലോചനയുമില്ലാതെ കടയടപ്പ് സമരങ്ങള്‍ നടത്തുന്നതിനോട് യോജിക്കാനാവില്ല. ഗ്യാസ് വില വര്‍ദ്ദനവ് പോലെയുളള വിഷയങ്ങളില്‍ പൊറുതിമുട്ടുന്ന ഹോട്ടല്‍ വ്യവസായം കടുത്ത പ്രതിസന്ധി നേരിടുകയാണ്. ഇത്തരം നിരവധി വിഷയങ്ങള്‍ സമരത്തില്‍ കൊണ്ടുവരേണ്ടതായിരുന്നു.എന്നാല്‍ കൂടിയാലോചനക്കുറവും തിരക്കിട്ട സമര പ്രഖ്യാപനവും പ്രധാന വിഷയങ്ങള്‍ ഉള്‍പ്പെടുത്തുന്നതില്‍ വിട്ട് പോയെന്നും കേരള ഹോട്ടല്‍ &റസ്‌റ്റോറന്റ് അസോസിയേഷന്‍.ഇത്തരം വിഷയങ്ങള്‍ ഉന്നയിച്ച് മൂന്ന് താലൂക്കുകളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ കെ.എച്ച്.ആര്‍.എ യുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംലടിപ്പിക്കുമെന്നും കെ.എച്ച്.ആര്‍.എ വയനാട് ജില്ലാ കമ്മിറ്റി പ്രസ്ഥാവനയില്‍ അറിയിച്ചു.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *