വയനാട് പരിസ്ഥിതി ലോല കരട് വിജ്ഞാപനം; ഹൈക്കോടതി സ്‌റ്റേ ചെയ്തു


Ad

സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിനുചുറ്റും പരിസ്ഥിതി ലോല മേഖലയായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിനം താൽക്കാലികമായി ഹൈക്കോടതി സ്‌റ്റേചെയ്തു. നിലവിൽ ഇറക്കിയ വിജ്ഞാപനം ഇംഗ്ലീഷിലും, ഹിന്ദിയിലുമാണ്. അതിനാൽ കർഷകരുൾപ്പടെയുള്ള സാധാരണക്കാർക്ക് വായിച്ച് മനസിലാക്കി ആക്ഷേപങ്ങൾ ബോധിപ്പാക്കാൻ പ്രയാസമാണ്. വിജ്ഞാപനം മലയാളത്തിലേക്ക് തർ്ജ്ജമ ചെയ്യണമെന്നും അതുവരെ വിജ്ഞാപനത്തിന്മേൽ യാതോരുനടപടികളും സ്വീകരിക്കുന്നതെന്നും ആവശ്യപ്പെട്ട്് കർഷക സംഘടനകൾ ഹൈക്കടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് താൽക്കാലികമായി സ്റ്റേ നൽകിയിരിക്കുന്നത്.
ഹരജിയിൽ വിശദമായ വാദംകേട്ട കോടതി ആവശ്യം പരിഗണിച്ച്‌നിലവിലെ വിജ്ഞാപനം ഒരുമാസ്ത്തിനകം മലയാള്ത്തിലേക്ക് തർജ്ജമ ചെയ്യാനും, തുടർന്ന് ഇക്കാര്യം കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന് നൽകാനും അതുവരെവിജ്ഞാപനത്തിലെ യൊതൊരു നടപടികളും പാടില്ലന്നുമാണ് ഉ്ത്തരവിൽ പറയുന്നത്.

AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *