ജനജീവിതം ദുരിതപൂർണമാക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ സി.പി.എം. അടുപ്പ് കൂട്ടൽ സമരം സംഘടിപ്പിച്ചു.


Ad
നീർവാരം : പെട്രോൾ, ഡീസൽ, പാചകവാതകവില കുത്തനെ ഉയർത്തി ജനജീവിതം ദുരിതപൂർണമാക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച്‌ സംസ്ഥാനവ്യാപകമായി സിപിഐഎം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ  സംഘടിപ്പിച്ച  അടുപ്പുകൂട്ടൽ സമരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലും നടന്നു.. കേരളത്തിൽ എൽഡിഎഫ്‌ സർക്കാർ അരിയും ഭക്ഷ്യവസ്തുക്കളും സൗജന്യമായി നൽകുന്നുണ്ടെങ്കിലും അതു പാചകം ചെയ്തു കഴിക്കാൻ വലിയ വില നൽകേണ്ട അവസ്ഥയിലാണ്‌ ജനങ്ങൾ. ഒരു മാസത്തിൽ മൂന്നു തവണ പാചകവാതകവില വർധിപ്പിച്ചു. കോവിഡ്‌ കാലത്തും ജനങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്ന കേന്ദ്രസർക്കാരിനെതിരെ അതിശക്തമായ പ്രതിഷേധമാണുയർന്നത്.
 നടവയൽ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ നീർവാരം ബ്രാഞ്ച് സംഘടിപ്പിച്ച അടുപ്പു കൂട്ടൽ സമരം സിപിഐഎം ജില്ലാ സെക്രട്ടറി പി ഗഗാറിൻ ഉദ്ഘാടനം ചെയ്തു. സിപിഐഎം  നടവയൽ ലോക്കൽ സെക്രട്ടറി  വി എ  കുര്യാച്ചൻ.. ലോക്കൽ കമ്മിറ്റി അംഗങ്ങളായ  അജയകുമാർ ഇ എസ്, പി സി മത്തായി, ജോയ് കോൽത്തട്ട്, ബ്രാഞ്ച് സെക്രട്ടറി കെ എം സുധാകരൻ എന്നിവർ പങ്കെടുത്തു
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *