April 24, 2024

വിദ്യാർത്ഥികൾക്കായി കൗ ൺസലിംഗ് ക്ലാസ് സംഘടിപ്പിച്ചു

0
Img 20210224 Wa0248.jpg
കൗൺസലിംഗ് ക്ലാസ് സംഘടിപ്പിച്ചു. 
ബത്തേരി . കേരളാ സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി ഗവ. സർവജന ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾക്കായി കൗ ൺസലിംഗ് ക്ലാസ് സംഘടിപ്പിച്ചു. പഠന മനന തന്ത്രങ്ങൾ , മോട്ടിവേഷൻ , പരീക്ഷ യ്ക്കുള്ള തയ്യാറെടുപ്പുകൾ ,കരിയർ ഗൈഡൻസ് എന്നീ വിഷയങ്ങൾ ചർച്ച ചെയ്ത പoന ക്ലാസ്  നഗരസഭാ ചെയർമാൻ ടി. കെ രമേശ് ഉദ്ഘാടനം ചെയ്തു.  പി.ടി. എ പ്രസിഡൻറ് എം. അബ്ദുൾ അസീസിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് യുവജനക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ ലിജോ ജോണി സ്വാഗതം ആശംസിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ടോം ജോസ് മുഖ്യ പ്രഭാഷണം നിർവഹിച്ചു. പ്രിൻസിപ്പാൾ പി.എ. അബ്ദുൾ നാസർ , ഹെഡ്മാസ്റ്റർ എൻ .സി . ജോർജ്ജ് , വി. എച്ച് . സി. പ്രിൻസിപ്പാൾ ബിജി ജോർജ് , കരിയർ കൗൺസിലർ റെസീന കെ.കെ , സൗഹൃദ കോർഡിനേറ്റർ സൗമ്യ കെ. വി. , ഷാരോൺ എലിസബത്ത് എന്നിവർ സംസാരിച്ചു. ക്ലാസുകൾക്ക് പ്രമുഖ മോട്ടിവേഷൻ ട്രൈനറും, കൗൺസിലറുമായ മനോജ് ജോൺ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *